നടന്‍ ആര്യയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനുള്ള റിയാലിറ്റി ഷോയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. ഷോയുടെ ഭാഗമായി മത്സരാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ആര്യയേയും ഷൂട്ടിംഗ് സംഘത്തേയും പ്രതിഷേധക്കാര്‍ തടഞ്ഞു. നടനെയും റിയാലിറ്റി ഷോയുടെ ഷൂട്ടിംഗ് സംഘത്തേയും പെണ്‍കുട്ടിയുടെ വീട്ടില്‍ കയറാന്‍ വനിതാ സംഘടനകള്‍ അനുവദിച്ചില്ല. പ്രതിഷേധത്തെ തുടര്‍ന്ന് സംഘം ചെന്നൈയിലേക്ക് മടങ്ങി.
വരലക്ഷ്മി അതിഥിയായി എത്തിയ കഴിഞ്ഞ എപ്പിസോഡിന് ശേഷമാണ് ഷോയ്‌ക്കെതിരെ പ്രതിഷേധം ശക്തമായത്. ആര്യ മുസ്ലീമാണെന്നും ആര്യയുടെ യഥാര്‍ത്ഥ പേര് ജംഷാദ് എന്നാണെന്നും വരലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.
ആര്യയ്ക്ക് വേണ്ടി മതംമാറാന്‍ തയ്യാറാണോയെന്ന് വരലക്ഷ്മി ചില മത്സരാര്‍ത്ഥികളോട് ചോദിച്ചിരുന്നു. ചിലര്‍ മതംമാറാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ മറ്റ് ചിലര്‍ മാറില്ല എന്നും പറഞ്ഞു. ഇതാണ് വന്‍ വിവാദമായിരിക്കുന്നത്.