കല്യാണമണ്ഡപം പോര്‍ക്കളമായതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നവവരനെ സാക്ഷിയാക്കി വധുവും പുരുഷസുഹൃത്തും തമ്മിലുള്ള ഫോട്ടോയെടുപ്പാണ് കല്യാണമണ്ഡപത്തില്‍ സംഘര്‍ഷമുണ്ടാക്കിയത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് ദൃശ്യത്തിന് ആസ്പദമായ സംഭവം നടന്നത്.
വധുവിനോടൊപ്പം സുഹൃത്ത് ഫോട്ടോയെടുക്കുകയായിരുന്നു. എന്നാല്‍ ഫോട്ടോയില്‍ വരന് സ്ഥാനമുണ്ടായിരുന്നില്ല. ഇതിനിടയില്‍ വധുവും സുഹൃത്തും തമ്മിലുള്ള ഫോട്ടോയുടെ രീതിയും മാറി. ഫോട്ടോയെടുക്കുന്നതിനിടയില്‍ സുഹൃത്ത് സ്‌റ്റേജിലിരുന്ന് യുവതിയെ ആലിംഗനം ചെയ്യുവാന്‍ തുടങ്ങി. ഇത് വരന്റെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല.
നവവരനേയും വേദിയില്‍ നിര്‍ത്തിയായിരുന്നു ഇരുവരുടെയും സ്‌നേഹ പ്രകടനം. ഇതിനിടയില്‍ വരന്റെ അമ്മ വേദിയില്‍ എത്തുകയും യുവാവിനോട് കയര്‍ക്കുകയും ചെയ്തു. ശേഷം വേദി വിട്ടിറങ്ങിയ യുവാവിനെ വരന്റെ വീട്ടുകാര്‍ പുറത്ത് നിന്നും നന്നായി കൈകാര്യം ചെയ്യാന്‍ തുടങ്ങി.
ഇതിനിടയിലും നവവധുവെത്തി യുവാവിനെ അക്രമികളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതു കണ്ട് വധുവിന്റെ നാട്ടുകാരും യുവാവിന്റെ സുഹൃത്തുക്കളും തിരിച്ചടിക്കാന്‍ തുടങ്ങി. പരസ്പരം കസേരകള്‍ വരെ വലിച്ചെറിഞ്ഞായിരുന്നു അക്രമങ്ങള്‍. സംഘര്‍ഷം മൂര്‍ചിച്ചതോടെ സ്ഥലത്ത് പൊലീസ് എത്തുകയും സ്ഥിതി ഗതികള്‍ ശാന്തമാക്കുകയും ചെയ്തു.