കൊരങ്ങിനി വനത്തിൽ ഉണ്ടായ കാട്ടുതീ കൊണ്ടുപോയത് നിരവധി ജീവനുകളാണ് ! വിനോദ യാത്രക്കായി എത്തിയവരിൽ കൂടുതലും തമിഴ്നാട്ടിൽ നിന്നുള്ള സസ്കൂളിൽ നിന്നും കോളേജിൽ നിന്നും വന്ന സ്റ്റുഡന്റസ് ആയിരുന്നു.
കൊരങ്ങിണി കാട്ടുതീദുരന്തത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഈറോഡ് കവുണ്ടപ്പാടി സ്വദേശിനി ദിവ്യ(25) ഇന്നലെ 11-ന് മധുര രാജാജി ഗവ. ആശുപത്രിയിൽ മരിച്ചു. ഇതേ അപകടത്തില്‍ മരിച്ച ഭര്‍ത്താവ് ഈറോഡ് കവുന്തംപാളയം സ്വദേശി വിവേകിന്റെ ശവസംസ്കാരം നടക്കുകയായിരുന്നു. തന്റെ ഭർത്താവ് മരിച്ചെന്നുപ്പോലും ദിവ്യ അറിഞ്ഞിരുന്നില്ല. അതറിയാതെ ചികിത്സയിലായിരിയ്ക്കെത്തന്നെ ഭർത്താവായ വിവേകിനെ പലതവണ തിരക്കിയിരുന്നു ദിവ്യ. പതിവെന്തശരീരവുമായി നാല്പതുമണിക്കൂറാണ് ദിവ്യ മരണവുമായി പോരാടിയത്. ഒറ്റമരത്തിന്റെ പച്ചപ്പിന്റെ കീഴെ എത്തുന്നതുവരെയുള്ള സന്തോഷം. പിന്നെ തീമഴയായിരുന്നു.
വിവേക് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. 90 ശതമാനം പൊള്ളലേറ്റ് അതീവഗുരുതരാവസ്ഥയില്‍ ദിവ്യയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവരും സ്കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ കൂട്ടുകാരായിരുന്നു. സൗഹൃദം പ്രണയമായി. രണ്ടു മതങ്ങളിൽപ്പെട്ടവരായതിനാൽ എതിർപ്പുകൾ പല ദിക്കിൽനിന്നും വന്നു. എങ്കിലും തളർന്നില്ല…രണ്ടുപ്പേരും പഠിച്ചു നല്ല ജോലി നേടി. ഇതോടെ വീട്ടുകാരുടെ എതിര്‍പ്പും ഇല്ലാതായി. നവംബറില്‍ ആര്‍ഭാടമായാണ് വിവാഹം നടന്നത്. ആഹ്ലാദത്തിന്റെ ദിനങ്ങളിലാണ് ട്രക്കിങ്ങിന് ഇവര്‍ തീരുമാനിക്കുന്നത്. കൂട്ടിന്, തങ്ങളുടെ പ്രണയത്തിനൊപ്പംനിന്ന പ്രിയപ്പെട്ട കൂട്ടുകാരും. അപ്പോഴും അവർ അറിഞ്ഞിരുന്നില്ല വിധി അവർക്കായി ഒരുക്കിവച്ചിരുന്ന ദുരന്തം.