Breaking News
Home / Lifestyle / “ഇത്താ നിങ്ങൾ സുന്ദരിയാണ് സത്യം പറയട്ടെ ….ആതാണ് എന്റെ ഏറ്റവും വലിയ പേടിയും”

“ഇത്താ നിങ്ങൾ സുന്ദരിയാണ് സത്യം പറയട്ടെ ….ആതാണ് എന്റെ ഏറ്റവും വലിയ പേടിയും”

“ഇത്താ നിങ്ങൾ സുന്ദരിയാണ് സത്യം പറയട്ടെ ….ആതാണ് എന്റെ ഏറ്റവും വലിയ പേടിയും”

നിങ്ങളെ പരിചയപ്പെട്ടിട്ട് നാലു ദിവസം ആയിട്ടൊള്ളു വെങ്കിലും നിങ്ങൾ വളരെ നല്ല ഒരു സ്ത്രിയാണ് എന്നു ഞാൻ മനസിലാക്കുന്നു ,ബഹുമാനിക്കുന്നു.”

പക്ഷെ എന്റെ കുടംബവുമായുള്ള ബന്ധം ഇത്ത ഇവിടെ വെച്ച് അവസാനിപ്പിക്കണം .”

റഹീമിന്റെ ഭാര്യയുടെ വാക്കുകൾ കേട്ട് തനിക്ക് തെല്ലു പോലും ആശ്ചര്യം തോന്നിയില്ല…..

അവളുടെ കവിളിൽ തലോടി ഞാൻ പറഞ്ഞു.
“മോളെ റഹ്മാനോട് കൂറെ തവണ ഫോൺ ചെയ്തപ്പോ ഞാൻ പറഞ്ഞതാ. നിന്റെ ഭാര്യക്ക് ഇത് ഇഷ്ടമാവില്ല”
എന്നെ വിളിക്കരുത് ,അപ്പോൾ അവൻ പറയാ ..

“നീ വിചാരിക്കും പോലെത്തെ പെണ്ണല്ല അവൾ ,അവളെ പരിചയപെട്ടാൽ ,

നിഹ നീ തന്നെ അത്ഭുതപെടും ,
അത്രക്ക് എന്നെ മനസിലാക്കുന്നവളാ എന്റെ ഭാര്യ….!
എന്നല്ലാം പറഞ്ഞിട്ടാ മോളെ നിന്നെ ഞാൻ വിളിച്ചതും ,ഇന്നിവിടെ നീ വിളിച്ചിട്ടു വന്നതും ”

ഏത് ഭാര്യക്കും ഭർത്താവിന്റെ മുൻ കാല കാമുകിയെ അംഗീക്കരിക്കാനവില്ല.
പക്ഷേ അവനു മുമ്പിലെ നിന്റെ എന്നോടുള്ള അഭിനയം തകർത്തു.

അതെ ഇത്ത ജീവിതം ഒരു അഭിനയം തന്നെയാണ്….!

കല്ല്യാണം കഴിഞ്ഞ് ആദ്യരാത്രിയിൽ ഞങ്ങൾ പരസ്പരം കഥകൾ കൈമാറിയപ്പോൾ ഇത്ത എന്റെ ഇക്കയുടെ പ്രണയം നിരസിച്ച കഥ പറയുമ്പോൾ,
ഇക്കയുടെ കണ്ണിലെ സങ്കടം …

ഇന്ന് എനിക്ക് വായിക്കാൻ കഴിഞ്ഞതിന് കാരണം…
നാലു ദിവസം മുമ്പ് സ്ക്കുൾ മീറ്റിൽ വെച്ച് നിങ്ങളെ കണ്ടുമുട്ടിയതും നിങ്ങൾ പറഞ്ഞ തമാശകൾ എന്നോട് പങ്ക് വെക്കുമ്പോൾ ആ കണ്ണിൽ കണ്ട സന്തോഷം വായിച്ചപ്പോ ആണ് .

അത്രക്ക് എനിക്ക് എന്റെ ഇക്കയെ അറിയാം …..!

എന്നോട് എന്റെ ഇക്ക ഒന്നും പങ്കു വെക്കാതിരിന്നിട്ടില്ല. അതിൽ ഇത്തയുടെ സ്ഥാനവും മനസിലാക്കിയതുകൊണ്ട് പറയാ….

ഇനി ഒരിക്കലും എന്റെ ഇക്കയെ contact ചെയ്യരുത് .നിങ്ങൾ വലിയവരാണ് അതുകൊണ്ടാണ് ഞാനിങ്ങനെ പറഞ്ഞത് ”

ചിരിച്ചു കൊണ്ട് കയ്യിലെ ഫോൺ എടുത്ത് ,അതിലെ സിമ്മ് ഊരി പൊട്ടിച്ചിട്ട് ,അവളോട് ഞാൻ പറഞ്ഞു .
മോളു പേടികേണ്ട നിങ്ങളുടെ ജീവിതത്തിൽ ഒരു ശബ്ദത്തിന്റെ രൂപത്തിൽ പോലും ഞാൻ വരില്ലട്ടോ…!

തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ മനോഹരമായ അവളുടെ പ്രണയം ഓർത്ത് ചിരിച്ചു പോയി…..!

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *