Breaking News
Home / Lifestyle / ” ചിക്കൻ കഴിക്കുന്നവരും ഇഷ്ടപ്പെടുന്നവരും മാത്രം വായിക്കുക “

” ചിക്കൻ കഴിക്കുന്നവരും ഇഷ്ടപ്പെടുന്നവരും മാത്രം വായിക്കുക “

ഞായറാഴ്ച തൃശ്ശൂരിലെ ശക്തൻമാർക്കറ്റിലെ കോഴിക്കടവരെ പോയി ഒരു വലിയ കോഴിയെ വാങ്ങി വറുത്ത് തിന്നാലൊന്ന് വച്ചു. കോഴികളെല്ലാം എന്നെ തുറിച്ച് നോക്കി. കൂട്ടത്തിൽ വലിയവനെ തന്നെ പിടിക്കാൻ പറഞ്ഞു. 3.200 ഉണ്ട്.. തുലാസിൽ ഇരിക്കുമ്പഴും നോട്ടം എന്നെ തന്നെ .ഒരു ബംഗാളി ചെക്കൻ വന്ന് കഴുത്തറുത്തു .ഡൽഹി പീടനക്കേസിലെ പ്രതിയാണോ അവനെന്ന് സംശയം തോന്നിപ്പിക്കുന്ന പ്രവൃത്തികളായിരുന്നു പിന്നിടവൻ ചെയ്തത്. കഴുത്തറുത്ത ഉടൻ കാലുകൾ വെട്ടി. പിടച്ചിൽ തുടങ്ങിയിട്ടേയുള്ളൂ…

തൂവലെല്ലാം തൊലിയോടെ ഉരിഞ്ഞു അപ്പഴും പിടയുന്നു … എന്തോ എന്റെ വളരെ വേണ്ടപ്പെട്ട ആരോ എന്ന് തോന്നിപ്പോയി. ചേട്ടാ അത് ചത്തിട്ട് മതിലേ വെട്ടല്… ക്യാ ബായ് എന്ന് തിരിച്ച് ഒരു ചോദ്യം. ഹിന്ദി അറിയാത്തോണ്ട് പിന്നെ ഒന്നും പറയാൻ പോയില്ല.

വെട്ടി നുറുക്കി കഷ്ണങ്ങളാക്കി കവറിലാക്കി തന്നു. കവർ തുറന്ന് നോക്കിയപ്പഴും മാംസം ചെറുതായി തുടിക്കുന്നു. കോഴി കാര്യത്തിൽ ഇന്ന് വരെ തോന്നാത്ത ഒരു ദുഃഖം മനസ്സിനെ ബാധിച്ചു, പണം കൊടുത്ത് തിരിച്ചിറങ്ങുമ്പോൾ കൂട്ടിലെ ഒരു കുഞ്ഞികോഴി എന്നെ തീഷ്ണതയോടെ നോക്കി. “എന്റെ അമ്മയെ നീ കൊല്ലിച്ചല്ലേ ടാ ദ്രോഹി ” എന്ന് എന്നോട് പറയും പോലെ തോന്നി…

പൊരിച്ച കോഴി മുന്നിൽ കൊണ്ട് വച്ചാൽ ചില ദിവസങ്ങളിൽ ആർക്കും കൊടുക്കാതെ വലിച്ച് വാരി തിന്നുന്ന ഞാൻ എന്തോ അന്ന് അതിൽ തൊട്ടില്ല. മനസ്സു മുഴുവൻ ആ കുഞ്ഞികോഴിയുടെയും എന്റെ ഒരു വയസ്സു മാത്രമുള്ള മകളുടെയും മുഖങ്ങൾ മാത്രം മിന്നി മറഞ്ഞു…

ഇനി എന്റെ ജീവിതത്തിൽ ഞാൻ കോഴി തന്നില്ലാന്ന് വിചാരിച്ചതാണ് പക്ഷേ അന്ന് രാത്രിയിലെ വിവാഹതലേന്ന് സൽക്കാരം അത് തെറ്റിച്ചു. ഇനി എന്ത് ചെയ്യും എന്നാലോചിച്ചപ്പോൾ ഭാര്യ എന്നെ ഉപദേശിച്ച് നന്നാക്കി. കൃഷ്ണൻ അർജ്ജുനന് നൽകിയ ഗീതോപദേശത്തേക്കാൾ കിടുവായിരുന്നു അത്.കേട്ടോളൂ …
” ചേട്ടാ… നമ്മളായിട്ട് ഒരിക്കലും ഒരു കോഴിയെ കൊല്ലിക്കരുത് പക്ഷേ അല്ലാതെ ചത്ത ഒരു കോഴിയെ തിന്നുന്നതിൽ ഒരു തെറ്റുമില്ല” ….

ഉപദേശം ഫലിച്ചു ഇന്ന് ഞാൻ ഫ്രീസറിൽ വെച്ച മുപേ തന്നെ മരിച്ച കോഴിയെ മാത്രം വാങ്ങി ആക്രാന്തത്തോടെ പൊരിച്ച് തിന്നും.. ഒരു മുഖവും മനസ്സിലില്ല …..

ഗുണപാഠം :- മനുഷ്യൻ സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി സ്വന്തം അച്ഛനേം അമ്മയേം വരെ കളയുന്നു പിന്നല്ലേ ഒരു കോഴീടെ ജീവൻ….
ദീപു അനിഷ്ക

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *