Breaking News
Home / Lifestyle / മനോജ് കെ ജയന്‍ അന്ന് ചെകിടത്ത് അടിച്ചില്ലായിരുന്നെങ്കില്‍ താനിന്ന് ജീവനോടെ ഉണ്ടാകില്ല; മഞ്ജുവാര്യര്‍ വെളിപ്പെടുത്തുന്നു..!!

മനോജ് കെ ജയന്‍ അന്ന് ചെകിടത്ത് അടിച്ചില്ലായിരുന്നെങ്കില്‍ താനിന്ന് ജീവനോടെ ഉണ്ടാകില്ല; മഞ്ജുവാര്യര്‍ വെളിപ്പെടുത്തുന്നു..!!

സല്ലാപമെന്ന സിനിമയിലുടെയാണ് മലയാളിയുടെ പ്രിയങ്കരിയായി മഞ്ജുവാര്യര്‍ മാറുന്നത്. ആ ചിത്രത്തിലെ അഭിനയത്തിന് ഒരുപാട് പ്രശംസകളും അംഗീകാരങ്ങളും മഞ്ജുവിനെ തേടിയെത്തി. എന്നാല്‍ സല്ലാപത്തിന്റെ ചിത്രീകരണത്തിനിടയില്‍ താന്‍ മരണത്തിലേയ്ക്ക് വരുതി വീണ ഞെട്ടിയ്ക്കുന്ന സംഭവം മഞ്ജുവെളിപ്പെടുത്തുകയാണ്.

അങ്ങനെ കഥാപാത്രമായി ജീവിച്ചപ്പോള്‍, സല്ലാപം എന്ന ചിത്രത്തിന്റെ ക്ലൈമാക്സില്‍ മഞ്ജു വാര്യര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ആ സംഭവത്തെ കുറിച്ച് ഇപ്പോഴിതാ മഞ്ജു വാര്യര്‍ തന്നെ വെളിപ്പെടുത്തുന്നു.

ഒന്നും ഒന്നും മൂന്നില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ വന്നപ്പോഴാണ് മഞ്ജു വാര്യര്‍ അക്കാര്യം വെളിപ്പെടുത്തിയത്. പുതിയ ചിത്രമായ കെയര്‍ ഓഫ് സൈറ ഭാനുവിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഷയിന്‍ നിഗത്തിനൊപ്പം മഞ്ജു റിമി ടോമി അവതരിപ്പിയ്ക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ എത്തിയത്. കളിച്ചും ചിരിച്ചും മഞ്ജു ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചു, റിമി ടോമിയുടെ കുസൃതിച്ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മഞ്ജു. അതിനിടയിലാണ് ആ ആത്മഹത്യ ശ്രമത്തെ കുറിച്ച് പറഞ്ഞത്. ട്രെയിനില്‍ തന്റെ മുടി നാര് തൊട്ടിരുന്നു.. ഇന്ന് ഞാന്‍ ജീവനോടെ ഇരിക്കാന്‍ കാരണം ഒരു പക്ഷെ മനോജേട്ടനാണെന്നാണ് മഞ്ജു പറഞ്ഞത്. എന്താണ് സംഭവിച്ചത് കാമുകന്‍ ശശികുമാറിനെ (ദിലീപ്) നഷ്ടപ്പെട്ട രാധ (മഞ്ജു വാര്യര്‍), അഭയമില്ലാതെ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ഓടുകയാണ്.

രക്ഷിക്കാന്‍ പിന്നാലെ ദിവാകരന്‍ (മനോജ് കെ ജയന്‍) ഓടിവരുന്നതാണ് ക്ലൈമാക്സിലെ രംഗം. എന്നാല്‍ കഥാപാത്രത്തെ ആവാഹിച്ച മഞ്ജു, അഭിനയിക്കുകയായിരുന്നില്ല. ഏതോ ഒരു അമാനുഷിക ശക്തി തന്നെ ഓടാന്‍ പ്രേരിപ്പിച്ചു എന്നാണ് മഞ്ജു പറഞ്ഞത്. ട്രെയിന്‍ അരികത്ത് എത്തിയപ്പോഴാണ് മനോജ് കെ ജയന് അപകടം തിരിച്ചറിഞ്ഞത്. മഞ്ജു പിന്നെയും പാളത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ മനോജ് കെ ജയന്‍ പിടിച്ചുവച്ചു, എന്നിട്ടും അടങ്ങാതായപ്പോള്‍ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചുവത്രെ. ആ ഷോട്ട് കഴിയുമ്പോഴേക്കും മഞ്ജു ബോധം കെട്ടു വീണു. മഞ്ജു പറയുന്നത് കേള്‍ക്കണോ ഒന്നും ഒന്നും മൂന്ന് എന്ന ചാനല്‍ പരിപാടിയില്‍ ഈ കഥ മഞ്ജു വാര്യര്‍ തന്നെ പറയും. മഞ്ജു വാര്യരും ഷൈന്‍ നിഗവും എത്തുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടു. ഞായറാഴ്ച രാത്രി 9.30 ന് മഴവില്‍ മനോരമയില്‍ ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യും.

About Intensive Promo

Leave a Reply

Your email address will not be published.