ഒരു ട്വിറ്റര്‍ യൂസറാണ് ഒരു സൗദി ക്ലീനിംഗ് തൊഴിലാളിയുടെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കൊണ്ട് അയാളെ കളിയാക്കിയത്. ഒരു ജ്വല്ലറിയുടെ പുറത്ത് നിന്ന് കൊണ്ട് ആ ഷോപ്പില്‍ ഡിസ്‌പ്ലേ ചെയ്ത ആഭരണങ്ങളിലേക്ക് അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന ആ തൊഴിലാളിയുടെ ഫോട്ടോ വൈറലായി മാറിയതോടെ അദ്ദേഹത്തിന് പിന്തുണയുമായി ആയിരങ്ങള്‍ രംഗത്ത് വരികയായിരുന്നു.
ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കൊണ്ട് അദ്ദേഹത്തെ കളിയാക്കിയ മനുഷ്യന്‍ പറഞ്ഞത് അവന്റെ അതിര് അത് നോക്കി നില്‍ക്കുക എന്നത് മാത്രമാണ് എന്നതായിരുന്നു. അത് കഴിഞ്ഞു ഒരു ചിരിയും കക്ഷി പാസാക്കി. അതും ട്വിറ്ററിലൂടെ തന്നെ. എന്നാല്‍ ഫോട്ടോ ഫോട്ടോ വൈറലായി മാറിയതോടെ അദ്ദേഹത്തെ കണ്ടു പിടിക്കാന്‍ സൗദി ട്വിറ്റര്‍ ഉപഭോക്താക്കള്‍ രംഗത്തിറങ്ങി. അതിലൊരു മനുഷ്യന്‍ പറഞ്ഞത് അദ്ദേഹത്തെ കണ്ടു പിടിക്കുവാന്‍ ദയവായി സഹായിക്കൂ. അങ്ങിനെ ആണെങ്കില്‍ താന്‍ അയാള്‍ക്ക് ഒരു വിലകൂടിയ ആഭരണം ഫ്രീയായി നല്‍കുവാന്‍ തയാറാണ് എന്നാണ്.
സോഷ്യല്‍ മീഡിയ ചുമ്മാ തെറി പറയാനും അനാവശ്യം ചെയ്യാനും ഉള്ളതല്ലെന്നും ഇങ്ങനെ മറ്റുള്ളവര്‍ക്ക് ഗുണമുള്ള കാര്യം ചെയ്യാനും അതുപയോഗിക്കാം എന്നുമാണ് ഈ സൗദിക്കാര്‍ നമുക്ക് കാണിച്ചു തന്നിരിക്കുന്നത്.