Breaking News
Home / Lifestyle / അവിഹിതബന്ധം ചോദ്യം ചെയ്ത സഹോദരനെ കൊല്ലാന്‍ യുവതി കറിയില്‍ വിഷം ചേര്‍ത്തു:സഹോദരനുള്‍പ്പടെ നാലുമരണം, യുവതിയും കാമുകനും അറസ്റ്റില്‍..!!

അവിഹിതബന്ധം ചോദ്യം ചെയ്ത സഹോദരനെ കൊല്ലാന്‍ യുവതി കറിയില്‍ വിഷം ചേര്‍ത്തു:സഹോദരനുള്‍പ്പടെ നാലുമരണം, യുവതിയും കാമുകനും അറസ്റ്റില്‍..!!

വിവാഹേതരബന്ധം ചോദ്യം ചെയ്ത സഹോദരനുള്‍പ്പടെ നാലുപേരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി യുവതി കൊലപ്പെടുത്തി. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച 4 പേര്‍ ഗുരുതരാവസ്ഥയിലാണ്.

ശിവകാശി സ്വദേശിനിയായ വള്ളിയും കാമുകനുമാണ് കൊല ആസൂത്രണം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരെയും പോലീസ് പിടികൂടി.

ശിവകാശി സ്വദേശികളായ ഗണേഷന്‍, മുരുഗന്‍, മുഹമ്മദ് ഇബ്രാഹീം, ഗൗതം എന്നിവരാണ് മരിച്ചത്. ശരവണന്‍, 13 വയസുള്ള ജനാര്‍ദ്ദനന്‍, ശിവകുമാര്‍, ഹരിഹരന്‍ എന്നിവര്‍ മധരു ജനറല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു.

ശിവകാശി സ്വദേശിനിയായ വള്ളിയും ഇവര്‍ ജോലി ചെയ്തു വന്ന പ്രിന്റിങ് പ്രസ്സിന്റെ ഉടമയുമായ ശെല്‍വവുമായുള്ള അവിഹിത ബന്ധത്തെ സഹോദരന്‍ ചോദ്യം ചെയ്തതിന്റെ വിരോധത്തെ തുടര്‍ന്ന് മുരുഗനെ കൊല്ലാന്‍ വള്ളിയും കാമുകനും തീരുമാനിക്കുന്നു.

ഞായറാഴ്ച രാവിലെ 8 മണിയോടെ ചിക്കന്‍ കറി തയാറാക്കി അതില്‍ വിഷം കലര്‍ത്തിയ ശേഷം ഭക്ഷണം കഴിക്കായി വരണമെന്ന് സഹോദരനെ വള്ളി ഫോണില്‍ അറിയിക്കുന്നു.

തുടര്‍ന്ന് അമ്മ ഇന്ദിരാണിയുമായി വള്ളി ക്ഷേത്രത്തിലേക്കു പോകുന്നു, ഈ സമയം തന്റെ സുഹൃത്തുക്കളേയും രണ്ടു കുട്ടികളേയും കൂട്ടി മദ്യ ലഹരിയില്‍ രാവിലെ 10 മണിയോടെ വീട്ടിലെത്തി മുരുഗന്‍ വിഷം കലര്‍ന്ന ചിക്കന്‍ കറി കഴിക്കുന്നു.

പിന്നീട് സുഹൃത്തുക്കള്‍ വീടുകളിലേക്ക് മടങ്ങുകയും മുരുഗന്‍ വീട്ടില്‍ ഉറങാന്‍ കിടന്നു. ക്ഷേത്രത്തില്‍ പോയി ഉച്ചയ്ക്ക് മടങ്ങിയെത്തിയ വള്ളി, മുരുഗന്‍ മദ്യ ലഹരിയില്‍ കിടക്കുകയാണെന്ന് പറഞ്ഞ് അമ്മയെ വിശ്വസിപ്പിക്കുകയായിരുന്നു.

ഈ സമയം മുരുഗന്‍ ഒഴികെ ഉള്ളവരെ അത്യാസന്നനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒടുവില്‍ മുരുഗന്‍ ഉള്‍പ്പടെ 4 പേര്‍ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെ വള്ളിയെ പോലീസ് പിടികൂടി.

പുലര്‍ച്ച മൂന്ന് മണിയോടെ ഇവര്‍ കുറ്റം സമ്മതിച്ചു. വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്തതിനാല്‍ സഹോദരനെ കൊല്ലാന്‍ ഒരുക്കിയ കെണിയില്‍ സുഹൃത്തുക്കളും പെടുകയായിരുന്നു. വള്ളിയുടെ കാമുകന്‍ ശെല്‍വത്തേയും പോലീസ് അറസ്റ്റുചെയ്തു.

About Intensive Promo

Leave a Reply

Your email address will not be published.