പ്രസവ വേദനയെ പേടിക്കാത്തവര്‍ നന്നേ ചുരുക്കും. മരണവേദനയ്ക്ക് തുല്യമെന്ന് പോലും പറയപ്പെടാറുണ്ട്. പ്രസവവേദന പേടിച്ച് കല്യാണം തന്നെ വേണ്ടെന്ന് ചിന്തിക്കുന്നവരും കുറവല്ല. കുഞ്ഞിന്റെ മുഖം കാണുന്നതോടെ പ്രസവ വേദന മറക്കുമെന്ന പതിവ് ചൊല്ലിലൂടെയാണ് മിക്ക സ്ത്രീകളെയും അടുപ്പമുള്ളവര്‍ ആശ്വസിപ്പിക്കാറ്.
എന്നാല്‍ പറയുംപോലെ നിസ്സാരമല്ല പ്രസവമെന്ന് ഫെയ്‌സ് ബുക്കിലൂടെ തുറന്നെഴുതുകയാണ് യുവ ഡോക്ടറായ വീണ ജെ.എസ്. പ്രസവത്തെ കുറിച്ചും പ്രസവ വേദനയെ കുറിച്ചും വീണ എഴുതിയ കുറിപ്പ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്.
വൈറലായ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
MBBS പഠനകാലത്തെ ലേബര്‍ റൂം പോസ്റ്റിങ്ങ്. ആദ്യപ്രസവം കണ്ടു കഴിഞ്ഞ് ആദ്യം ചെയ്തത് ഇതാണ്. കീശയില്‍ നിന്നും ഫോണ്‍ എടുത്ത് വീട്ടിലോട്ട് ഒറ്റ വിളി. അച്ഛനാണ് ഫോണ്‍ എടുത്തത്.
‘കൊടുക്ക് ഫോണ്‍ അമ്മക്ക്… ‘
പുലിയുടെ ഗര്‍ജ്ജനം ആയിത്തോന്നിയതുകൊണ്ടാവും അച്ഛന്‍ നൈസ് ആയി സ്‌കൂട്ടായി. അമ്മ ഫോണ്‍ എടുത്തു. ‘എന്താ മോളേ’ എന്ന് തികക്കും മുന്നെ ഞാന്‍ അലറിവിളിച്ചു. ‘നിങ്ങള്‍ ഷീജേച്ചിയെ പറ്റിച്ചില്ലേ ദുഷ്ട്ടകളേ ! വലിയ വേദനയൊന്നും ഇണ്ടാവൂലെന്നും പറഞ്ഞല്ലേ കല്യാണം ഇഷ്ട്ടല്ലെന്നു പറഞ്ഞ ആ പാവത്തിനെ പിടിച്ച് കെട്ടിച്ചത് !’
പ്രസവിക്കാന്‍ പേടിയായതുകൊണ്ട് കല്യാണം വേണ്ടെന്നു വെച്ച് നടന്ന ചേച്ചിയെ പൂച്ച പ്രസവിക്കുന്നത് കാട്ടി ‘ഇത്രേ ഉള്ളൂ. ശ്…ന് തീരും.’ എന്ന് പറഞ്ഞ് പറ്റിച്ചാണ് കല്യാണം നടത്തിയത്. സെക്‌സ്/ഹെല്‍ത്ത് എജുക്കേഷന്‍ നിലവാരം അത്രമേല്‍ കൂടുതല്‍ ആയതുകൊണ്ട് ചേച്ചി ഇതൊക്കെ വിശ്വസിച്ചു. ലേബര്‍ റൂമില്‍ പോസ്റ്റിങ്ങ് സമയത്ത് ചേച്ചിക്ക് ഗര്‍ഭകാലം മാസം നാല്. തൊട്ടടുത്ത ആഴ്ച തന്നെ ചേച്ചിയെ കാണാന്‍ ഞാന്‍ എന്നെ അങ്ങോട്ട് കെട്ടിയെടുത്തു.
ഇത്രേം വിവരിച്ചു.
‘വിചാരിക്കും പോലെയല്ല കാര്യങ്ങള്‍. കുറച്ച് സഹിക്കേണ്ടി വരും. പക്ഷേ സഹിക്കാന്‍ പറ്റും. വേദന ഭീകരമാണ്. ഓരോ നിമിഷവും വേദന കൂടി വരും. മണിക്കൂറുകള്‍ വേദനയില്‍ പിടയേണ്ടി വരും. പക്ഷേ, ഓരോ വേദനക്കിടയിലും കുറച്ച് മിനിട്ടുകള്‍ വേദന ഇല്ലാതെ വരും. അപ്പോള്‍ നന്നായി ശ്വാസംവലിച്ചു വിടുക. വേദനയുള്ളപ്പോളും നന്നായി ശ്വസിക്കാന്‍ ശ്രമിക്കുക. ഇടയ്ക്കിടെ യോനി പരിശോധിക്കും. ഞലഹമഃ ചെയ്ത് കിടന്നാല്‍ മാത്രം ബുദ്ധിമുട്ട് കുറയും.
കുഞ്ഞ് വരുന്നതിനു കുറച്ച് മുന്നേ യോനിയുടെ ഉള്ളില്‍ നിന്നും പുറത്തേക്ക് കത്രിക ഉപയോഗിച്ച് കീറും. മലദ്വാരം ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ അനിയന്ത്രിതമായി കീറിപ്പോകാതിരിക്കാന്‍ വേണ്ടിയാണിത്. ചിലപ്പോള്‍ വേദന മരവിപ്പിക്കാന്‍ സമയം കിട്ടില്ല. പക്ഷേ, അങ്ങനെയാണേലും സാരമില്ല. പ്രസവവേദനക്കിടയില്‍ അതൊന്നും മനസിലാവില്ല. പിന്നീട് തുന്നുമ്പോള്‍ മരവിപ്പിച്ചോളും. മറ്റൊന്ന്, ഇത്രയൊക്കെ ആയാലും ചിലപ്പോള്‍ ഓപ്പറേഷന്‍ ഇനിയും വേണ്ടി വന്നേക്കാം. ഫോര്‍സെപ്‌സ് ഉപയോഗിച്ചെടുക്കാനും ശ്രമം നടക്കാം. കുഞ്ഞ് പുറത്തുവന്ന് ഇരുപതു മിനിറ്റുകള്‍ക്കുള്ളില്‍ മറുപിള്ള പുറത്തുവരും. വന്നില്ലെങ്കില്‍ അനസ്‌തേഷ്യ തന്നു മയക്കിയോ അല്ലാതെയോ ഉള്ളില്‍ കയ്യിട്ടു പുറത്തെടുക്കും.
പ്രസവശേഷം ബ്ലീഡിങ് കൂടുതലാണെങ്കില്‍ രക്തം കയറ്റേണ്ടതായി വരാം. ഗുരുതരമായി മാറുമെങ്കില്‍ ചിലപ്പോള്‍ ഗര്‍ഭപാത്രം വരെ നീക്കം ചെയ്യേണ്ടതായി വരാം.ഈ വേദന പ്രസവിച്ചശേഷം പെട്ടെന്ന് മറക്കും എന്നൊക്കെ പറയുന്നത് വിശ്വസിക്കാന്‍ ബോധമുള്ളോര്‍ക്കു വെല്യ പാടാണ് !’
ഇതൊക്കെ പറഞ്ഞപ്പോഴേക്കും കഥകളിയിലെ നവരസങ്ങള്‍ക്കു പുറമേ ഉള്ള രസങ്ങള്‍ കൂടെ ചേച്ചിയുടെ മുഖത്തു തെളിഞ്ഞുകണ്ടു. പിന്നേ കാണുന്നത് സ്വന്തം ഫോണില്‍ നമ്പര്‍ തിരയുന്ന ചേച്ചിയെയാണ് ! അതെന്റെ അമ്മയുടെ നമ്പര്‍ അവരുതേ എന്ന് മാത്രം ഞാന്‍ പ്രാര്‍ത്ഥിച്ചു !
തുടരും !
ചആ . ഇത്രയൊക്കെ നടക്കുന്ന സ്ഥിതിക്ക്, ഇതെല്ലാം സ്ത്രീ അറിയേണ്ടതല്ലേ ? ഒന്നും അറിയാതെ പോകുന്നപക്ഷം എന്തൊരു violation ആണ് നടക്കുന്നത്. പ്രസവിക്കാതിരിക്കാനുള്ള ചോയ്‌സ് ഉണ്ടെന്നും സ്ത്രീ അറിയേണ്ടതാണ് ! പ്രസവശേഷം കുഞ്ഞിനു കൊടുക്കുന്ന ഉമ്മയില്‍ ഒരെണ്ണം ചേച്ചി എനിക്ക് തന്നു. ഇതൊന്നും അറിയാതെ പോയിരുന്നെങ്കില്‍ സമനില വീണ്ടെടുക്കാന്‍ പറ്റുകയില്ലായിരുന്നു എന്നും പറഞ്ഞോണ്ട് കെട്ടിപ്പിടിച്ചു.