ഇവൻ 16 വയസ്സുകാരൻ കട്ടുപ്പാറ പയ്യനാടൻ ഉണ്ണീൻകുട്ടിയുടെ മകൻ അനസ് ,ഇന്നത്തെ യുവതലമുറക്ക് മാത്രമല്ല, സമൂഹത്തിന് മൊത്തത്തിൽ മാതൃകയാണ്.പാലൂർ സ്കൂളിൽ പത്താം ക്ലാസ്സിൻ പഠിക്കുന്ന ഇവൻ കൊപ്പത്ത് ട്യൂഷൻ കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് കൊപ്പം സെന്ററിൽ നടന്നു പോകുകയായിരുന്ന ഒരാളെ ടിപ്പർ ലോറി തട്ടിഅപകടം നടന്നത്, ആളുകൾ കൂടി നിന്നിരുന്ന സ്ഥലത്ത് അപകടത്തിൽ പരിക്കുപറ്റിയ ആൾ രക്തം വാർന്ന് കിടക്കുന്നതും കൂടി നിന്ന ആളുകൾ ഫോട്ടോ എടുക്കാൻ മത്സരിക്കുന്നതും ആണ് അവിടെ അനസ് ആദ്യം കണ്ടത് ,
ആദ്യത്തെ അമ്പരപ്പിനു ശേഷം പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടു പോകാൻ ഓട്ടോറിക്ഷക്കാരോടും മറ്റു വാഹനക്കാരോടും പറഞ്ഞെങ്കിലും ആരും ചെവികൊണ്ടില്ല ,പരിക്കേറ്റയാളെയും പിടിച്ച് അതു വഴി വന്ന ഓട്ടോറിക്ഷക്കു മുന്നിൽ നിന്ന് തടയുകയും ,അതിലുള്ള ആളെ ഇറക്കി നിർത്തി കൊപ്പം ആശുപത്രിയിലെത്തിച്ചു ,അവിടെ പറ്റാഞ്ഞ് അവിടത്തെ ആംബുലൻസിൽ സേവന ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിയിൽ പരിക്കുപറ്റിയ ആൾ മരണമടഞ്ഞു. അല്പം നേരത്തെയെത്തിച്ചെങ്കിൽ രക്ഷപ്പെടുമായിരുന്നു എന്ന് ഡോക്ടർ പറയുക കൂടി ചെയ്തതോടെ അനസ് തളർന്നു പോയി ,
ആരാണ് എന്താണ് ഒന്നും അറിയാതെ പൊതുനിരത്തിൽ ഒരു അപകടം കണ്ട് വിവരമുള്ളവരും ,മുതിർന്നവരും ഒരുപാട് പേർ കൂടിയ സ്ഥലത്ത് ,കേവലം 16 വയസ്സു മാത്രമുള്ള മനുഷ്യ ജീവ സ്നേഹിയായ അനസ് കാണിച്ച പ്രവർത്തി അഭിനന്ദനാർഹം മാത്രമല്ല, ഫോട്ടോ എടുത്ത് ,എന്തിനും ഏതിനും സ്വന്തം കാര്യത്തിനു മാത്രം താത്പര്യം കാണിക്കുന്ന സമൂഹത്തിനുള്ള മുന്നറിയിപ്പും ,മാതൃകയുമാണ് .ഇന്ന് 25.6.2018 തീയ്യതി പട്ടാമ്പി സ്റ്റേഷനിൽ അനസിനെ വിളിച്ച് അഭിനന്ദിക്കുകയുണ്ടായി . അനസ് സംഭവം വിവരിക്കുമ്പോൾ പരിക്കു പറ്റിയ ആളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്ത നിരാശയും
,കൂടി നിന്നവരുടെ പ്രവർത്തിയിലുള്ള പ്രതിഷേധവും സങ്കടവും പ്രകടമായിരുന്നു ,ഇനിയെങ്കിലും ,ഇനിയെങ്കിലും ഒന്നോർക്കുക നമുക്കും വരാം അപകടം, ഒരു ജീവനോടുള്ള വില മനസ്സിലാക്കു. അനസ് മോന് ഒരു വലിയ വലിയ സല്യൂട്ട് !!! കൂടെ കൊപ്പം സ്വദേശിയായ ദിലീപും ,ആംബുലൻസ് ഡ്രൈവറായ ഹംസാക്കയും അനസിനോടൊപ്പം സജീവമായി ഉണ്ടായിരുന്നു ,ഇവരുടെ കൂട്ടായ നന്മയേറിയ കർമ്മത്തിന് അഭിനന്ദനങ്ങൾ!!