ചംമ്പൂർണ്ണ #ചാച്ചരത.. ( തൂഫ്)
ഒന്നു രണ്ടു ദിവസമായി ഇവരുടെ ഫോട്ടോ വെച്ച് ട്രോളുകളും കളിയാക്കലും തുടങ്ങീട്ട്… എത്ര ആലോചിച്ചിട്ടും എന്തിനാണന്ന് മനസ്സിലാകുന്നില്ല. സ്നേഹിച്ച പെണ്ണിനെ സൗന്ദര്യം നോക്കി കൈ വെടിയാതെ ഈ മനുഷ്യൻ ജീവിതത്തിലേക്ക് ക്ഷണിച്ചതിനോ…??
കാര്യം കാണാൻ വേണ്ടി മാത്രം സ്നേഹം നടിച്ച് പെണ്ണുങ്ങളെ ചതിക്കുന്നവരും, ഒരു കണ്ണോ, മൂക്കുത്തിയോ ലിപോ വിരലോ കണ്ടാൽ അത്തരം postiന്റെ കൂടെ പോയി ഒലിപ്പിച്ച് CMt ചെയ്യുന്നവരും സൗന്ദര്യം ലേശം കൂടിയാൽ മക്കളെ സർക്കാർ ജോലിക്കാർക്ക് വേണ്ടി കെട്ടിക്കാൻ തിരയുന്ന എത്രയോ നെറികെട്ട ഷണ്ഡൻമാരുള്ള ഈ കാലത്ത് ഇവൻ ചെയ്ത പ്രവർത്തി കളിയാക്കുവാൻ ഉള്ളതല്ല.
സ്നേഹം കൊടുത്ത പെണ്ണിനെ നട്ടെല്ലുള്ള ആണൊരുത്തൻ ജീവിതം കൊടുത്തതിന് അത്ര വലിയ കോമാളിത്തരമായിട്ട് ആരും കാണുകയും വേണ്ട. ശരിക്കും ‘ആണ് ‘ എന്ന പദത്തിനർത്ഥം ഇവനിൽപ്പെട്ടവരാണ്..!!
ആണൊരുത്തൻ ആണായി ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിൽ.. അങ്ങനെ കണ്ടാൽ മതി സൗന്ദര്യത്തിലുമപ്പുറം മനസ്സ് എന്ന് പറയുന്ന ഒരു സാധനമുണ്ട്… അത് തിരിച്ചറിഞ്ഞ സഹോദരന് നമുക്ക് അഭിനന്ദനങ്ങൾ അർപ്പിക്കാം… അവരുടെ ഭാവി ജീവിതം സുന്ദരമായിരിക്കാൻ പ്രാർത്ഥിക്കാം…