Breaking News
Home / Lifestyle / ‘ബിഗ് ബോസ്’ ചെറിയ കളിയല്ല; ആകെ ചെലവ് 44 കോടിരൂപ; മോഹന്‍ലാല്‍ വാങ്ങുന്നത് സിനിമാ പ്രതിഫലത്തേക്കാള്‍ വലിയ തുക..!!

‘ബിഗ് ബോസ്’ ചെറിയ കളിയല്ല; ആകെ ചെലവ് 44 കോടിരൂപ; മോഹന്‍ലാല്‍ വാങ്ങുന്നത് സിനിമാ പ്രതിഫലത്തേക്കാള്‍ വലിയ തുക..!!

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാളം ഇന്നലെ ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിച്ചു. പരിപാടിയുടെ ബജറ്റ് 44 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ പ്രതിഫലമായി കൈപ്പറ്റുന്നത് 12 കോടി രൂപയാണ്. ആദ്യം ഷോയുടെ സെറ്റ് കൊച്ചിയിലിടാനാണ് പ്ലാന്‍ ചെയ്തിരുന്നത് എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് നടന്നില്ല പിന്നീട് മുംബൈയിലെ ഫിലിം സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. കൊച്ചിയിലെ സെറ്റിനായി 2-3 കോടി രൂപ നഷ്ടമായെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുഷീലന്‍, തരികിട സാബു, ഡേവിഡ് ജോണ്‍, അനൂപ് ചന്ദ്രന്‍, മനോജ് വര്‍മ, അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബഷി, പേളി മാണി, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, ദീപന്‍ മുരളി തടങ്ങി 16 സെലിബ്രിറ്റികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ആദ്യദിനം അതിഥികളെ മോഹന്‍ലാല്‍ പരിചയപ്പെടുത്തി.

‘ബിഗ് ബോസ്’ ഹൗസ് എന്ന് വിളിക്കപ്പെടുന്ന ഒരു വീട്ടില്‍ 100 ദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഇവര്‍ താമസിക്കും. ഈ വീട് മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലായിരിക്കും. മത്സരാര്‍ത്ഥികളുടെ ഓരോ ചലനങ്ങളും ക്യാമറയില്‍ പകര്‍ത്തിയശേഷം ടിവിയിലൂടെ പ്രദര്‍ശിപ്പിക്കും. മത്സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസിന്റെ കര്‍ശന നിയമാവലികളുണ്ട്. ഇത് അനുസരിച്ചായിരിക്കും ഹൗസിലെ പെരുമാറ്റചട്ടം. നിയമം തെറ്റിക്കുന്നവര്‍ക്ക് ശിക്ഷയും ബിഗ് ബോസ് വിധിക്കും.

അമേരിക്കയിലെ ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്. ശില്‍പ്പാ ഷെട്ടിയെ വംശീയമായി അധിക്ഷേപിച്ചതിന്റെ പേരിലാണ് ബിഗ് ബോസ് ഇന്ത്യയില്‍ ആദ്യമായി ചര്‍ച്ചയാകുന്നത്. ഇതിന് പിന്നാലെയാണ് ഈ റിയാലിറ്റി ഷോ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതും വലിയ വിജയമായി മാറിയതും. ബോളിവുഡില്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയതോടെ സാധാരണക്കാരനിലേക്കും എത്തിച്ചേര്‍ന്ന ഷോയുടെ മലയാളം പതിപ്പില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ തന്നെ അവതാരകനായി എത്തണമെന്ന് ഷോയുടെ നിര്‍മ്മാണ കമ്പനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആദ്യം മമ്മൂട്ടിയെ സമീപിച്ചെങ്കിലും അദ്ദേഹം അനുവാദം നല്‍കാത്തതിനാല്‍ മോഹന്‍ലാല്‍ എന്ന ഓപ്ഷനില്‍ നിര്‍മ്മാണ കമ്പനി ഉറച്ചു നില്‍ക്കുകയായിരുന്നു. തമിഴില്‍ ഈ ഷോ അവതരിപ്പിക്കുന്നത് ഉലകനായകന്‍ കമല്‍ഹാസനാണ്

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *