ട്രാഫിക് പരിശോധനയ്‌ക്കിടയിൽ ട്രാഫിക് പോലീസും യാത്രക്കാരുമായുള്ള തർക്കം കേരളത്തിലെ ജനങ്ങൾക്ക് ഒരു പുത്തരി അല്ല .പരിശോധനയ്‌ക്കിടയിൽ ട്രാഫിക് പോലീസ് അസഭ്യം വിളിച്ചു പറയുന്നതും,ആധികാരികമായി വണ്ടിയുടെ താക്കോൽ വലിച്ചൂരി എടുക്കുന്ന അനുഭവങ്ങൾ പല യാത്രക്കാരും നേരിടേണ്ടി വന്നിട്ടുണ്ട് .എന്നാൽ അതിനൊക്കെ ഉള്ള അധികാരം അവർക്കുണ്ട് എന്ന അറിവില്ലായ്മ കാരണം പ്രതികരിക്കാതെ ഇരിക്കുന്ന യാത്രക്കാർ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട് .ട്രാഫിക് നിയമ പ്രകാരം യാത്രക്കാരുടെ വണ്ടിയുടെ താക്കോൽ ഊരി എടുക്കാൻ ഉള്ള അധികാരം ഒരു ട്രാഫിക് പോലീസിനുമില്ല .ഇത് പോലുള്ള പല ട്രാഫിക് നിയമങ്ങളും യാത്രക്കാർ അറിഞ്ഞിരിക്കേണ്ടതുണ്ട് .പരിശോധനയ്ക്ക് വിധേയരാവുന്ന യാത്രക്കാരെ സാർ/ മാഡം എന്ന് വേണം പോലീസുകാർ അഭിസംബോധന ചെയ്യാൻ .
അത് പോലെ യാതൊരു വിധത്തിലുള്ള ഭീഷണിയോ മോശമായ പെരുമാറ്റമോ ട്രാഫിക് പോലീസുകാരുടെ ഭാഗത്തു നിന്ന് ഉണ്ടാവാൻ പാടില്ല .അത്തരത്തിലുള്ള പെരുമാറ്റങ്ങൾ പോലീസിന്റെയോ മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും അനുഭവപ്പെട്ടാൽ പരാതി നൽകേണ്ടതാണ് യാത്രക്കാർ .പരസ്പരം ബഹുമാനത്തോടെ പെരുമാറാൻ യാത്രക്കാരും ട്രാഫിക് പോലീസും ബാധ്യസ്ഥർ ആണ് .തടഞ്ഞു നിർത്തിയ വാഹനത്തിന്റെ രേഖകകൾ അതാത് ഉദ്യോഗസ്ഥർ ചെന്ന് പരിശോധിക്കണം. മാന്യമായ പെരുമാറ്റം മാത്രമേ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടുള്ളൂ.സ്ത്രീകളും കുട്ടികളും വാഹനത്തിൽ ഉണ്ടെങ്കിൽ യാതൊരു കാരണവശാലും വണ്ടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകാൻ പാടില്ലെന്നാണ് നിയമം .
അത് പോലെ യൂണിഫോമിലുള്ള ഉദ്യോഗസ്ഥൻ വാഹനം നിർത്താൻ ആവശ്യപ്പെട്ടാൽ യാത്രക്കാർ അനുസരിക്കണം .അവർ ആവശ്യപ്പെടുന്ന രേഖകൾ നൽകാനും മര്യാദയോടെ പെരുമാറാനും യാത്രക്കാരും ബാധ്യസ്ഥർ ആണ് .ഡ്രൈവിങ് ലൈസെൻസ് സസ്‌പെൻഡ് ചെയ്യാൻ ഇട ആക്കുന്ന കാര്യങ്ങൾ ഇവയെല്ലാം ആണ് 1. മദ്യപിച്ചു വാഹനം ഓടിക്കുന്നത്.
2. അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നത്
3. അമിത വേഗതയിൽ വാഹനം ഓടിക്കുന്നത്
4. അമിത ഭാരം കയറ്റി ചരക്കു വാഹനങ്ങൾ ഓടിക്കുന്നത്
5 ട്രാഫിക് സിഗ്നൽ ധിക്കരിക്കുന്ന
6 .വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്
7 .ആളുകളെ കയറ്റി ചരക്കുവാഹനം ഓടിക്കുന്നത്.