Breaking News
Home / Lifestyle / പുരോഹിതർ ആഢബരകാർ ഉപയോഗിക്കരുത്, പറഞ്ഞ വാക്കു പാലിച്ച് പോപ്പ് ,മെത്രാന്മാർക്ക് തലവേദനാകുന്ന പാപ്പ..!!

പുരോഹിതർ ആഢബരകാർ ഉപയോഗിക്കരുത്, പറഞ്ഞ വാക്കു പാലിച്ച് പോപ്പ് ,മെത്രാന്മാർക്ക് തലവേദനാകുന്ന പാപ്പ..!!

ലോകത്തിലേ സമാനതകൾ ഇല്ലാത്ത ആഢംബരക്കാർ ഈ ഇടെയാണ്‌ മാർപ്പാപ്പക്ക് സമ്മാനമായി കിട്ടിയത്.ഫ്രാൻസീസ് പാപ്പക്ക് ഒരു ജീവിത ശീലമുണ്ട്. തന്റെ നിത്യ ഉപജീവനത്തിനും മറ്റുമല്ലാതെ ഒന്നും ആ പദവി വഴി അദ്ദേഹം കൈയ്യിൽ കരുതില്ല. കിട്ടുന്ന എല്ലാ സമ്മാനവും..അത് എത്ര വിലപ്പെട്ടതാണേലും പാപ്പ ദാനം ചെയ്യും. സഭയുടെ പണപെട്ടിയിലേക്കും മുതലിലേക്കും വരവ്‌ വയ്ക്കുകയുമില്ല. സഭയും വിശ്വാസവും വേറെ..സമ്മാനവും പണവും ഒക്കെ വേറെ.ഇതാണ്‌ പാപ്പയുടെ നയം.

ലംബോർഗിനി കമ്പനി തങ്ങളുടെ പുതിയ ഒരു മോഡൽ കാർ പോപ്പിന് സമ്മാനിച്ചു. രണ്ട് കോടിയിൽപരം വില വരുന്ന ആ കാർ. എന്നാൽ ഞാൻ ഇത് എന്തു ചെയ്യും എന്നായിരുന്നു പാപ്പയുടെ ആദ്യ ചോദ്യം. കാരണം കർദ്ദിനാൾ ആയിരുന്നപ്പോഴും ബസിലും തീവണ്ടിയിലും ആയിരുന്നു പാപ്പയുടെ യാത്രകൾ. കർദിനാൾ പോയിട്ട് ഒർതാഴേ തലത്തിലുള്ള പള്ളി വികാരി പോലും കാറിൽ അല്ലാതെ ഇന്ന് കേരളത്തിൽ യാത്ര ചെയ്യില്ല എന്ന് ഓർക്കണം. വീട് വെഞ്ചരിക്കാൻ പോലും സ്ഥലത്തേ ഏറ്റവും വല്ല വണ്ടിക്ക് ചെന്ന് അവരേ ആനയിക്കണം. എന്നാൽ അവരുടെ തലവന്റെ വിനയം നോക്കുക..

നമ്മുടെ കാഞ്ഞിരപ്പള്ളി മെത്രാൻ പോലും നിലവിലേ ആഢംബരകാർ മാറ്റിയിട്ട് അര കോടിയുടെ മറ്റൊരുകാറാണ്‌ പിരിവു നേർച്ച കാശ് എടുത്ത് വാങ്ങിച്ചത്. കേരളത്തിൽ ഈ ഇയിടെ മറ്റൊരു തിരുമേനി വാങ്ങിച്ചത് ഒന്നര കോടിയുടെ ബെൻസ് കാർ.ഇയാൾ മൂന്നാമത്തേ ആഢബരക്കാറായിരുന്നു വാങ്ങിക്കുന്നത്. ശ്രീ.ശ്രീ രവിശങ്കറിന്റേയും, മറ്റ് സ്വാമിമാരുടേയും വാഹ ഭ്രമത്തിനു ഒട്ടും കുറവില്ല. മിക്കവരും വിദേശത്തുനിന്നും കാർ ഇറക്കുമതി ചെയ്താണ്‌ ഉപയോഗിക്കുന്നത്.

വൈദീകർ എല്ലാവരും ആഢബര കാർ ഉപേക്ഷിക്കണം എന്ന് പാപ്പ 2013ൽ നിർദ്ദേശം നല്കിയിട്ടും ഒരു ഫലവും ഉണ്ടായില്ല. എന്തായാലും കിട്ടിയ കാർ ലേലം ചെയ്ത് ഇറാഖിലേ ദരിദ്രർക്കായി കൊടുക്കുകയാണ്‌ പാപ്പ. ബോണറ്റിൽ അദ്ദേഹം ഒരിക്കലും മായ്ക്കാനാകാത്ത കൈയ്യൊപ്പ് ചാർത്തി. ഇതുകൊണ്ട് തന്നെ വിപണി മൂല്യത്തിന്റെ 10 ഇരട്ടി മോഹ വില കാറിനു കിട്ടും എന്നാണ്‌ കരുതുന്നത്.

സ്വർണ്ണ ചായം കൊണ്ടലങ്കരിച്ച് പ്രത്യേകമായി നിര്‍മിച്ച വെളുത്ത ഹ്യുറാകാൻ ശ്രേണിയിൽ പെട്ട കാറാണ് പോപ്പിന് കമ്പനി സമ്മാനിച്ചത് . പോപ്പിന്റെ വസതിയുടെ മുന്നില്‍ ലംബോര്‍ഗിനി അധികൃതര്‍ നേരിട്ടെത്തിയാണ് കാര്‍ സമ്മാനിച്ചത്. കാറിന് മുന്നില്‍നിന്ന് പ്രാര്‍ത്ഥിച്ച പോപ്പ് ബോണറ്റില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. പിന്നീടാണ് ഇത് ലേലം ചെയ്ത് വില്‍ക്കുന്ന കാര്യം പോപ്പ് അറിയിച്ചത്. 2018 ആദ്യം തന്നെ പുതിയ ലംബോര്‍ഗനിയുടെ ലേലവും നടക്കും

പലപ്പോഴും വിപ്ലവാത്മകമായ തീരുമാനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും സഭയെ ഞെട്ടിച്ചയാളാണ് പോപ്പ് ഫ്രാന്‍സിസ്. കളിമണ്ണ്കൊണ്ട് മനുഷ്യനെ സൃഷ്ടിച്ചുവെന്നും ഏതാനും ദിവസംകൊണ്ട് ദൈവം പ്രപഞ്ചം സൃഷ്ടിച്ചുവെന്നുമുള്ള കഥകളെ തള്ളിക്കൊണ്ട് അദ്ദേഹം പറഞ്ഞത് ദൈവം ഒരു മാജിക്കുകാരനല്ല എന്നാണ്. “ദൈവമൊരു മാജിക്കുകാരനല്ല. അദ്ദേഹത്തിന്റെ കയ്യില്‍ മാന്ത്രികവടിയില്ല. സൃഷ്ടി സംബന്ധിച്ചുള്ള ഉല്‍പ്പത്തി പുസ്തത്തിന്റെ വ്യാഖ്യാനം ശരിയല്ല. പ്രപഞ്ചം ഈ രീതിയിലായത് ആറോ ഏഴോ ദിവസംകൊണ്ടല്ല, കോടാനുകോടി വര്‍ഷത്തെ പരിണാമ പ്രക്രിയയിലൂടെയാണ്”, ഇങ്ങനെയാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ബിഗ് ബാംഗ് തിയറി ശരിവച്ച്‌ ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തെ അദ്ദേഹം ഇങ്ങനെ തള്ളിപ്പറഞ്ഞത് വലിയ വിവാദത്തിന് വഴിവെച്ചു. കളിമണ്ണ് സിദ്ധാന്തം തലയിലേറ്റി നടന്ന മതമനസുകളില്‍ ശാസ്ത്രത്തിന്റെ പ്രാധാന്യം അദ്ദേഹം പകര്‍ന്നുനല്‍കി. വിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ക്ക് പൗരോഹിത്യം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ക്രിസ്തു കാണിച്ചുതന്ന മാതൃകയ്ക്ക് എതിരായി ജീവിതം നയിക്കുന്ന ക്രിസ്ത്യാനികളേക്കാള്‍ ദൈവത്തിന് പ്രിയപ്പെട്ടവര്‍ നിരീശ്വരവാദികളും കമ്യൂണിസ്റ്റുകാരുമാണെന്നായിരുന്നു സഭയെ നടുക്കിയ അദ്ദേഹത്തിന്റ മറ്റൊരഭിപ്രായം.

പിന്നീട് കാല്‍ കഴുകള്‍ ശുശ്രൂഷയില്‍ നിലനിന്ന എല്ലാ മുന്‍ രീതികളേയും കാറ്റില്‍ പറത്തി അഭയാര്‍ത്ഥികളായ സ്ത്രീകളേയും പുരുഷന്മാരെയും അദ്ദേഹം ഉള്‍പ്പെടുത്തി. പിന്നീട് കാല്‍കഴുകള്‍ ശുശ്രൂഷയില്‍ സ്ത്രീകളേയും ഉള്‍പ്പെടുത്തണമെന്ന ഒരു നിര്‍ദ്ദേശം അദ്ദേഹം സഭകള്‍ക്ക് നല്‍കി.

മാർപാപ്പയ്ക്ക് സമ്മാനം നല്‍കിക്കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ ഇറ്റാലിയന്‍ കാര്‍നിര്‍മാതാക്കളായ ലംബോര്‍ഗിനി, കാര്‍ പ്രേമികളുടെ എക്കാലത്തേയും സ്വപ്ന വാഹനമാണ്. ഫെറാറി കാര്‍ കമ്പനിയുടെ ഉടമസ്ഥനായ എന്‍സോ ഫെറാറിയില്‍നിന്ന് നേരിട്ട അപമാനമാണ് ട്രാക്ടര്‍ നിര്‍മാതാവായ ഫെറൂച്ചിയോ ലംബോര്‍ഗിനി എന്ന മുന്‍ ഇറ്റാലിയന്‍ വ്യോമസേനാ മെക്കാനിക്കിനെ പുതിയ കാര്‍ കമ്പനി തുടങ്ങാന്‍ പ്രേരിപ്പിച്ചത്. പിന്നീട് ട്രാക്കുകളില്‍ ഫെറാറി ഭയക്കുന്ന എതിരാളിയാകാന്‍ ലംബോര്‍ഗിനിക്ക് കഴിഞ്ഞു. പിന്നീട് ആഢംബര എസ്യുവികളുടെ ആദ്യ രൂപം നിര്‍മിച്ചതും ലംബോര്‍ഗിനിയാണ്

About Intensive Promo

Leave a Reply

Your email address will not be published.