Breaking News
Home / Lifestyle / ഡോക്ടർമാരെ കുറ്റം പറയുന്നവർ എത്ര പേർ സ്വന്തം ഭാര്യയുടെ മലവും മൂത്രവും കലർന്ന, ചോരയിൽ പൊതിഞ്ഞ കുഞ്ഞുങ്ങളെ വെറും കയ്യോടെ എടുക്കാൻ തയ്യാറാകും??? ഡോക്ടർ അമൃതയുടെ കുറിപ്പ്,.!!

ഡോക്ടർമാരെ കുറ്റം പറയുന്നവർ എത്ര പേർ സ്വന്തം ഭാര്യയുടെ മലവും മൂത്രവും കലർന്ന, ചോരയിൽ പൊതിഞ്ഞ കുഞ്ഞുങ്ങളെ വെറും കയ്യോടെ എടുക്കാൻ തയ്യാറാകും??? ഡോക്ടർ അമൃതയുടെ കുറിപ്പ്,.!!

പലകാരണങ്ങൾക്കും നാം കാണുന്ന ഡോക്ടറുമാരെയും നഴ്സുമാരെയും സ്ഥിരം പഴിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത് .അങ്ങനെ ഉള്ളവർ വായിക്കാൻ ഒരു ഡോക്ടറുടെ ശ്രദ്ധേയമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു . ഡോക്ടർ അമൃതയുടെ കുറിപ്പ് വായിക്കാം

ഞാൻ എന്റെ വൈദ്യവൃത്തി തുടങ്ങുന്നത് നവംബർ 13-2008 മുതലാണ്.

ചെന്നുപെട്ടത് സിംഹത്തിന്റെ മടയിൽ എന്നൊക്കെ പറയുന്നത് പോലെ ഞാൻ തുടങ്ങിയത് welfare hospital എന്ന എന്റെ നാട്ടിൽ തന്നെയുള്ള നല്ല തിരക്കുള്ള ആശുപത്രിയിൽ നിന്നായിരുന്നു.അന്നവിടുത്തെ സീനിയർ ഡോക്ടർ, ഡോ.രവി പാട്ടീൽ സർ.30 വർഷം ആരോഗ്യമേഖലയിൽ അനുഭവമുള്ള ഒരു നല്ല ഡോക്ടർ, അതിലുപരി മനുഷ്യത്വമുള്ള മനുഷ്യൻ.ഞാൻ അവിടെ ജോയിൻ ചെയ്യുന്നതിന് തൊട്ട് മുൻപ് വരെ രാവും പകലും എന്നില്ലാതെ അവിടെ ഡ്യൂട്ടി ചെയ്തവർ.ഞാൻ അവിടെ ചെന്നതും കൃത്യം രണ്ടാം ദിവസം സാർ അവിടുനിന്ന് സ്കൂട്ടായി.

ഒരു 7 ദിവസത്തെ ലീവ്.അതോടെ 30 ബെഡുള്ള ഒരു ആശുപത്രി എന്റെ തലയിലും….!! ഓ.പിയിലാണെങ്കിൽ രോഗികളുടെ നല്ല ഒഴുക്കും.

5 വർഷത്തോളം കുത്തിയിരുന്നു പഠിച്ചതൊക്കെകൊണ്ട് വലിയ പ്രയോജനമൊന്നുമില്ലെന്ന് ആദ്യത്തെ ദിവസംകൊണ്ടു തന്നെ മനസ്സിലായി…!

കുറേ മരുന്നിനെക്കുറിച്ച് അറിയാമെങ്കിലും അത് കുറിക്കുമ്പോൾ വല്ലാത്ത കൺഫ്യൂഷനായിരിക്കും ആദ്യ നാളുകളിൽ….കുറേ എന്റെ അച്ഛനെ വിളിച്ച് ചോദിക്കും ( എന്റച്ചൻ ഡോക്ടറായത് അന്ന് ഞാൻ ചികിത്സിച്ച രോഗികളുടെ ഭാഗ്യം

അങ്ങനെ കുഴപ്പങ്ങളൊന്നും ഇല്ലാതെ തന്നെ ആ 7 ദിവസങ്ങൾ കടന്നുപോയി.സാധാരണ 1 വർഷംകൊണ്ട് പഠിക്കാവുന്ന കാര്യങ്ങൾ ഞാൻ ആ 7 ദിവസങ്ങൾകൊണ്ട് പഠിച്ചെടുത്തു എന്നു തന്നെ പറയണം.പക്ഷെ ദൈവാനുഗ്രഹമായിരിക്കാം അന്നാദ്യമായി ഞാൻ ചികിത്സിച്ചവരിൽ ഭൂരിഭാഗം പേരും ഇന്നെന്റെ സ്ഥിരം സന്ദർശകരാണ്.അതിൽ ഒരാൾ ഇന്ന് വളരെ ദൂരത്താണെങ്കിലും ഒരു പാരസിറ്റമോൾ കഴിക്കന്നതിന് മുൻപും വിളിച്ച് അഭിപ്രായം ചോദിക്കാറുണ്ട.

എന്റെ കഴിവിൽ വിശ്വസിച്ച് ആശുപത്രി ഏൽപ്പിച്ച ഡോക്ടറാണ് എന്റെ ആദ്യ ഗുരു.

ഒരിക്കലും വഴക്കു പറയാതെ, ഒരുപാട് അനുഭവം ഉണ്ടെങ്കിലും അതിന്റെ ജാഡ അശ്ശേശമില്ലാത്ത ആ നല്ല മനുഷ്യൻ ഇന്നെവിടെയാണെന്ന് അറിയില്ല.

ഞാൻ ഈ എഴുതുന്നത് ഡോക്ടർ വായിക്കുമെന്ന പ്രതീക്ഷയും എനിക്കില്ല .. എങ്കിലും ഒരായിരം നന്ദി.ഇന്നെനിക്ക് ഇതൊരു ഉദ്യോഗമല്ല.എന്റെ ദിനചര്യയാണ്.വലിയ സമ്പാദ്യമൊന്നുമില്ലെങ്കിലും നല്ല സംതൃപ്തിയുണ്ട്..ഞാൻ ചെയ്യുന്ന ഈ തൊഴിലിനോട് 98% നീതി പുലർത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.2% ചിലപ്പോ എവിടെയെങ്കിലും ഒഴുപ്പിയിട്ടുണ്ടാവും ഒരു രോഗി സുഖം പ്രാപിക്കുമ്പോൾ അവരുടെ ബന്ധുക്കളേക്കാൾ അതിൽ കൂടുതൽ സന്തോഷിക്കുന്നത് ആ രോഗിയെ ചികിത്സിച്ച ഡോക്ടറും ,ശുശ്രൂശിച്ച നേഴ്സും തന്നെയായിരിക്കും.

ചിലരുണ്ട്.എല്ലാ ഡോക്ടർമാരെയും അടച്ചാക്ഷേപിക്കുന്നവർ..വല്ലാത്ത സങ്കടം തോന്നാരുണ്ട്.ഐസിയു.വിൽ കിടക്കുന്ന എത്രയോ രോരോഗികൾക്കു വേണ്ടി ഞങ്ങൾ പ്രാർത്തിക്കാരുണ്ട്.ഊണും ഉറക്കവും ഉപേക്ഷിച്ച് അവർക്ക് കാവലിരിക്കാരുണ്ട്.എത്ര പേർ തങ്ങളുടെ സ്വന്തം ഭാര്യയുടെ മലവും മൂത്രവും കലർന്ന, ചോരയിൽ പൊതിഞ്ഞ സ്വന്തം കുഞ്ഞുങ്ങളെ വെറും കയ്യോടെ എടുക്കാൻ തയ്യാറാകും???മരണത്തോട് മല്ലിടുന്ന അല്ലെങ്കിൽ മരണം കീഴ്പെടുത്തിയ ഒരു കുഞ്ഞിന്റെ മുഖവും അമ്മയുടെ നെഞ്ചതടിച്ചുള്ള രോധനവുമായിരിക്കും പലപ്പോഴും ഉറങ്ങാൻ കിടക്കുമ്പോൾ ഞങ്ങളുടെ മനസ്സിൽ തെളിയുന്നത്.

അടുത്തദിവസം രാവിലെ സ്റെതസ്കോപും കഴുത്തിലിട്ട് വരുമ്പോൾ കാണുന്നവർക്ക് തോന്നും “ഇവർക്കെന്ത് സങ്കടം.ഇവരിതൊക്കെ എത്ര കണ്ടതായിരിക്കും.

എല്ലാം മനസ്സിന്റെ ഒരു കോണിലൊതുക്കി അത് തികട്ടി വരുമ്പോൾ ഒരു നെടുവീർപ്പിൽ ഒതുക്കുന്നാണെന്ന് ആരറിയുന്നു.കാരണം ഞങ്ങളുടെ ജോലി അതാവശ്യപെടുന്നു.നിറഞ്ഞ കണ്ണുകളോടെ ഇരിക്കുന്ന ഡോക്ടറുടടത്ത് എത്തുന്ന രോഗിയുടെ അവസ്ഥ എന്തായിരിക്കും.എല്ലാ മേഖലകളിലും ഉള്ളതുപോലെ പണം മാത്രം ലക്ഷ്യമിടുന്ന ചില ഡോക്ടർമാരും ആശുപത്രികളും ഉണ്ട്.. അവർക്കെതിരെ തീർച്ചയായും പ്രതികരിക്കേണ്ടതുണ്ട്.പക്ഷെ എല്ലാവരേയും അടച്ചാക്ഷേപ്പിക്കുന്നത് സൽപ്രവൃത്തി ചെയ്യുന്ന ഡോക്ടർമാരെയും തളർത്തിയേക്കും.

ദിവസം മുഴുവനും രോഗങ്ങളേയും വേദനകളേയും മാത്രം കാണുന്ന ഒരു മനുഷ്യന്റെ മാനസിക നില നിങ്ങൾക്ക് ഊഹിച്ചടുക്കാൻ കഴിയുന്നതാണ്.ഉറ്റവർപോലും തോടാൻ മടിക്കുന്ന ദുർഗന്ധമുള്ള മുറിവുകളെ ചികിത്സിക്കാൻ കാപട്യമില്ലാത്ത മനസ്സിനേ കഴിയൂ.പക്ഷെ ആ മനസ്സിനേൽക്കുന്ന മുറിവുകളെ ആരും തുന്നികെട്ടാറില്ല…..!

അതുകൊണ്ടാണ് പല ഡോക്ടർമാറും വിഷാദ രോഗികളാകുന്നതും മദ്യത്തിലും ലഹരിയിലും അഭയം നേടുന്നതും…. അപ്പോഴും അവർ പറയും… “ഒരുപാട് രോഗികളെ കീറിയും മുറിച്ചും സമ്പാദിച്ചതല്ലെ … ” ഇത് ഡോക്ടറുടെ കാര്യത്തിൽ മാത്രമല്ല… നേഴ്സെന്നു പലരും കേവലമായി പറയുന്ന മാലാഖമാരുടെ കാര്യവുമാണ്..

എന്നെ സ്നേഹിച്ച്, കൂടെ നിന്ന, വിശ്വസിച്ച ഏവർക്കും നന്ദി…ഹൃദയപൂർവ്

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *