പ്രമുഖ നടിയും ടിവി അവതാരകയുമായ കെല്ലി ബ്രൂക്കാണ് ലോകത്തെ ഏറ്റവും ആകാരവടിവുള്ള സ്ത്രീ എന്നാണ് ടെക്സാസ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.
2017ൽ നടത്തിയ പഠനത്തില്‍ കെല്ലി ബ്രൂക്കിന്റെ ഉയരം, ഭാരം, മുടിയുടെ നീളം, മുഖത്തിന്റെ രൂപം, ശരീരപ്രകൃതം എന്നിവ ഗവേഷകര്‍ പരിശോധിച്ചിരുന്നു. കെല്ലി ബ്രൂക്ക് ഉള്‍പ്പടെ ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്ന് ചുരുക്കപട്ടികയില്‍ ഉള്‍പ്പെടുത്തിയ പത്തോളം സ്ത്രീകളുടെ ആകാരവടിവ് വിലയിരുത്തിയാണ് ഗവേഷകസംഘം പഠനഫലത്തിലേക്ക് എത്തിയത്.
ഇംഗ്ലീഷുകാരിയായ കെല്ലി ബ്രൂക്കിന് ഫാഷന്‍ ലോകത്തും ആരാധകര്‍ നിരവധിയാണ്. അമിതവണ്ണമില്ലാത്തതും, അമിതമായി മെലിഞ്ഞിട്ടില്ലാത്തതുമായ ശരീരപ്രകൃതിയാണ് കെല്ലി ബ്രൂക്കിന്റേത്. ആകാരവടിവിന്റെ കാര്യത്തില്‍ കെല്ലി ബ്രൂക്ക് പെര്‍ഫെക്ട് ആണെന്നാണ് ഗവേഷകസംഘം വിലയിരുത്തിയത്.