Breaking News
Home / Lifestyle / 17 വയസ്സിൽ തൊടുപുഴ ബാറിൽ 35 രൂപക്ക് ജോലി ചെയ്ത ഇദ്ദേഹം ഇന്നാരാ എന്ന് നിങ്ങൾ അറിയണം..!!

17 വയസ്സിൽ തൊടുപുഴ ബാറിൽ 35 രൂപക്ക് ജോലി ചെയ്ത ഇദ്ദേഹം ഇന്നാരാ എന്ന് നിങ്ങൾ അറിയണം..!!

ഒരു സംരംഭകന്റെ ജീവിത കഥ വായിക്കാം ||ഇഷ്ടപെട്ടാൽ ഷെയർ ചെയ്യണേ –

ജീവിതത്തിൽ ആദ്യമായിട്ടാണ് ടെൻഷനും നാണക്കേടും ഇല്ലാതെ എൻറെ ഒരു സംരംഭം പ്രവർത്തനമാരംഭിക്കുന്നത്.. കാരണം 7 വർഷങ്ങൾക്ക് മുൻപ് ഇരുപതാം വയസ്സിൽ മൂന്നാർ ടൂറിസത്തിലേക്ക് ഒരു സംരംഭവുമായി ഞാൻ കടന്നു ചെന്നപ്പോൾ എൻറെ കയ്യിലുണ്ടായിരുന്നത് വെറും ഇരുപതിനായിരം രൂപയിൽ താഴെ മാത്രം…അതും ദിവസം 30 രൂപയ്ക്കും 45രൂപയ്ക്കും തൊടുപുഴയിലെ ലേഡീസ് സെൻ്ററിലും ബാറിലും പാർട്ട് ടൈം ചെയ്തും മൂന്നാറിലെ മറ്റൊരു സ്ഥാപനത്തിൽ മേസ്തിരി പണിയും പെയിന്റിംഗും ചെയ്ത് ഉണ്ടാക്കിയ പണം

സ്പെസ് ടൂറിസം രംഗത്ത് ഒരു സ്ഥാപനം തുടങ്ങാൻ ആ പണം ഒന്നിനും തികയില്ലെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ഒരു തീരുമാനമെടുത്തു …ഗാർഡൻ്റെ മുഴുവൻ പണിയും ഒറ്റയ്ക്ക് തന്നെ ചെയ്യുക കുറേ അധ്വാനത്തിനു ശേഷം അത് പ്രവർത്തനമാരംഭിച്ചു… പക്ഷെ ലക്ഷങ്ങൾ മുതൽ മുടക്കുള്ള മറ്റ് വൻപൻ സ്ഥാപനങ്ങൾക്ക് മുൻപിൽ ഒരു നരന്ത് ചെറുക്കൻന്റെ സംരംഭം പരിഹാസ പാത്രമായപ്പോൾ അടുത്ത വർഷം വീണ്ടും അത് മറ്റൊരിടത്തേക്ക് മാറ്റി പ്രവർത്തനമാരംഭിക്കേണ്ടി വന്നു…മൂലധനം അന്നും ഒരു പ്രശ്നമായപ്പോൾ പഴയതുപോലെ തീരുമാനമെടുത്തു… പണികളെല്ലൊം തന്നെ ചെയ്യുക

അങ്ങനെ സ്വന്തം സംരംഭത്തിനു വേണ്ടി ഞാൻ തന്നെ മണലു വാരി…ഞാൻ തന്നെ കട്ട ചുമന്നു..മണ്ണ് ചുമന്നു…..കോൺക്രീറ്റ് ചെയ്തു,… കട്ട കെട്ടി,…തേച്ചു….പ്ലംബിങ് ചെയ്തു..പെയിന്റിംഗ് ചെയ്തു,..വയറിംഗ് ചെയ്തു..,ടൈൽ ഇട്ടു…ഇടയ്ക്കൊക്കെ സഹായത്തിനു എട്ടേക്കർ സ്വദേശി ജയ്സൺ ചേട്ടൻ…ഏറുമാടം പോലുള്ള ജോലികൾക്ക് സുഹൃത്ത് ജോമോനും മാത്രം…..അട്ടയുടെ കടിയും സഹിച്ച് ചോരയൊലിപ്പിച്ച് കുറെയേറെ ദിവസം എട്ടേക്കർ മലയിൽ നിന്നും ഞങ്ങൾ ഒരുമിച്ച് മേച്ചിൽ പുല്ല് ചെത്തി, ഈറ്റ വെട്ടി,ഇല്ലി വെട്ടി ….ചുമന്നു …അതും രണ്ടു ലോഡ്…യുക്കാലി വെട്ടി ചുമന്നു..ഒരു ലോഡ്…..

ആ ആറു മാസം മഴയും വെയിലും പട്ടിണിയും പരിഹാസവും പ്രശ്നങ്ങളും ഒന്നും ഒരു പ്രതിസന്ധി ആയിരുന്നില്ല……….മൂന്ന് വർഷങ്ങൾക്കു മുൻപ് ടൂറിസം മേഖലയോട് വിട പറഞ്ഞ് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ ഒരു ഷട്ടർ എടുത്തപ്പോളും മൂലധനം ഒരു വലിയ പ്രശ്നമായിരുന്നു…..ഷോറൂം പണിയാൻ തുക തികയില്ലാത്തതു കൊണ്ട് ഒരു കട്ടിംങ് മെഷീൻ വാടകക്കെടുത്ത് ഒരു സുഹൃത്തിനെയും കൂട്ടി ഞങ്ങൾ തന്നെ ചെയ്തതാണ് മുഴുവൻ ഫർണീഷിംഗ്,പെയിന്റിംഗ്,ടൈൽ വർക്കുകൾ…….

പക്ഷെ കാലിയായ ഷെൽഫുകൾക്ക് മുന്നിൽ അവിടെയും നാണം കെടേണ്ടി വന്നു……പക്ഷെ….ഇന്ന് ആ കഷ്ടപ്പാടുകൾ ഒക്കെ ഓർത്ത് ചെറിയൊരു അഭിമാനമുണ്ട്…കാരണം ഇന്ന് കേരളത്തിലെ ഏറ്റവും വലിയ 5 ഓൺ ലൈൻ വസ്ത്ര വ്യാപാരികളിൽ ഞങ്ങളും ഉണ്ട്…..പ്രതിമാസം ഫേസ്ബുക്കിന് ഒരു ലക്ഷം രുപയ്ക് മേൽ പരസ്യത്തിനായി നൽകുന്ന സ്ഥാപനം .ഒപ്പം ഫേസ്ബുക്ക് നേരിട്ട് ട്രെയ്നിംഗ് നൽകുന്ന സ്ഥാപനം…..അതുകൊണ്ട് തന്നെ അധികം നാണക്കേടില്ലാത്ത എൻറെ ജീവിതത്തിലെ ആദ്യ ഉദ്ഘാടനം

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *