Breaking News
Home / Lifestyle / നന്ദിയുടെ കാര്യത്തിൽ മനുഷ്യന് മാതൃകയായ മൃഗം.. കുഞ്ഞിനെ രക്ഷിച്ച ആളുകളെ വണങ്ങുന്ന കാട്ടാന…!! (വിഡിയോ )

നന്ദിയുടെ കാര്യത്തിൽ മനുഷ്യന് മാതൃകയായ മൃഗം.. കുഞ്ഞിനെ രക്ഷിച്ച ആളുകളെ വണങ്ങുന്ന കാട്ടാന…!! (വിഡിയോ )

കുട്ടമ്പുഴ (കോതമംഗലം): നാട്ടിലെത്തിയ കാട്ടാനക്കൂട്ടത്തിലെ കുസൃതിയായ കുട്ടികൊമ്പൻ കിണറ്റില്‍ വീണു. അപകടത്തില്‍പെട്ട കുട്ടിക്കു കാവല്‍നിന്നതു പത്ത് ആനകള്‍. ഒടുവില്‍, ”മകനെ” രക്ഷിച്ച നാട്ടുകാര്‍ക്കും വനപാലകര്‍ക്കും തുമ്ബിെക്കെ ഉയര്‍ത്തി തള്ളയാനയുടെ വക അഭിവാദ്യം!

വാച്ചര്‍മാരായ ജയനും സുനിയും വിവരമറിയിച്ചതിനേത്തുടര്‍ന്ന് ഇന്നലെ രാവിലെ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ വനപാലകരും പോലീസും നാട്ടുകാരും ചേര്‍ന്ന് കുട്ടിക്കൊമ്ബനെ കരയ്ക്കു കയറ്റിവിട്ടു. കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ ആനക്കൂട്ടം തോടു നീന്തിയെത്തിയതു കൗതുകക്കാഴ്ചയായി.

ആനകള്‍ തോടു നീന്തി പാഞ്ഞടുത്തതു കൂടിനിന്നവരെ പരിഭ്രാന്തരാക്കി. മടക്കയാത്രയ്ക്കിടെയാണു തള്ളയാന തിരിഞ്ഞുനിന്ന് തുമ്പിക്കൈയുയര്‍ത്തി, നന്ദിപ്രകടനമെന്നോണം ആള്‍ക്കൂട്ടത്തെ അഭിവാദ്യം ചെയ്തത്. പൊക്കം കുറഞ്ഞ തെങ്ങില്‍നിന്നു കരിക്കും ഓലയും പറിച്ച്‌ കുഞ്ഞിനു കൊടുക്കാനും തള്ളയാന മറന്നില്ല.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *