റോഡില്‍ അവശിഷ്ടം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ സിസിടിവി സ്ഥാപിക്കുന്നതടക്കം വിവിധ മാര്‍ഗങ്ങളാണ് നാട്ടുകാര്‍ പരീക്ഷിക്കുന്നത്. പല മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും ലക്ഷ്യം കാണാതെ നട്ടം തിരിയുമ്പോള്‍ എങ്ങനെ ഇത്തരം സാമൂഹിക വിരുദ്ധരെ നേരിടണമെന്ന് തെളിയിച്ചിരിക്കുകയാണ് ഒഞ്ചിയം സ്വദേശികളായ ചിലര്‍.
കഴിഞ്ഞ വ്യഴാഴ്ച്ചയാണ് വെള്ളികുളങ്ങര ക്രാഷ് റോഡില്‍ അമ്പലത്തിന് സമീപം ഭക്ഷണത്തിന്റെ അവശിഷ്ടം നിക്ഷേപിക്കപ്പെട്ട സാഹചര്യത്തില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ ഓര്ക്കാട്ടേരി കേന്ദ്രീകരിച്ച ഒരു തൊഴില്‍ സംഘടന വടകരയില്‍ നടത്തിയ പരിപാടിയില്‍ വിതരണം ചെയ്ത ഭക്ഷണ അവശിഷ്ടങ്ങളാണെന്ന് മനസിലാക്കി.
ശേഷം ഭക്ഷണ അവശിഷ്ടം ചികിഞ്ഞ് പരിശോധിച്ചപ്പോള്‍ ലഭിച്ച ഫോണ്‍ നമ്പറിലേക്ക് വിളിച്ചതോടെ ഏറാമലയിലെ കാറ്ററിംഗ് നടത്തിപ്പുകാരനാണ് അവശിഷ്ടം പുറന്തള്ളിയെന്ന് തിരിച്ചറിഞ്ഞു. അയാളെ വീട്ടിലെത്തി പിടി കൂടിയ ശേഷം നിക്ഷേപിച്ച ഭക്ഷണ വസ്തുക്കള്‍ അവിടെ നിന്ന് നീക്കം ചെയ്യിപ്പിക്കുകയും, റോഡ് കഴുകി വൃത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് ആരോഗ്യവിഭാഗത്തിനെയും, പോലീസിനെയും വിവരം അറിയിച്ചു.
ഭക്ഷണം അവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക്ക് കൂടുകളില്‍ കെട്ടി റോഡില്‍ എറിയുക എന്നതാണ് പലരും ചെയ്യുന്ന പ്രവണത. ഇത് പലതരം പകര്‍ച്ചവ്യാധികള്‍ക്കും വഴിവെക്കുന്നു. കൊച്ചിയില്‍ അവശിഷ്ടങ്ങള്‍ നിയന്ത്രിക്കാന്‍ നഗരസഭ തന്നെ പദ്ധതികളൊരുക്കുന്നുണ്ടെങ്കിലും, ഹോട്ടല്‍ അവശിഷ്ടങ്ങളടക്കം കളമശേരിയിലെ ഉള്‍പ്രദേശങ്ങളില്‍ ആളുകള്‍ അലക്ഷ്യമായി നിക്ഷേപിക്കുന്നുണ്ട്. ഇതിനെതിരെയും പൊതുജനങ്ങള്‍ തന്നെ രംഗത്ത് എത്തിയിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് സ്വന്തം ചെലവില്‍ റോഡ് വൃത്തിയാക്കിയ ശേഷം. ഇവിടെ അവശിഷ്ടം നിക്ഷേപിക്കുന്നവരെ നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്യുമെന്നാണ് പ്രദേശത്ത് നാട്ടിയ ഫ്‌ളെക്‌സില്‍ ആലേഖനം ചെയ്തിരിക്കുന്നത്.