സ്ത്രീധനമായി സ്വിഫ്റ്റ്കാര്‍ കൊണ്ട് വരാത്തതിനെ തുടര്‍ന്ന് വിവാഹസല്‍ക്കാരത്തിനിടെ സംഘര്‍ഷം അരങ്ങേറിയ സംഭവത്തില്‍ വരന്‍ അറസ്റ്റില്‍.വിവാഹദിവസം തന്നെ വധുവിനോട്, സ്ത്രീധനമായി പറഞ്ഞിരുന്ന കാര്‍ വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടുകയായിരുന്നു.സംഭവത്തില്‍ വരന്‍ മംഗലപുരം കൊയ്ത്തൂര്‍ക്കോണം മണ്ണറയില്‍ സുജനിവാസില്‍ ബാഹുലോയന്റെ മകന്‍ ഐ ആര്‍ പി എഫില്‍ ഡ്രൈവറായപ്രണവിനെ (30) പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പരവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായിട്ടായിരുന്നു പ്രണവിന്റെ വിവാഹം.
വിവാഹശേഷം വീട്ടിലെത്തിയ ഉടനെ കാര്‍ ആവശ്യപ്പെടുകയായിരുന്നു. കാര്‍ തന്റെ വീട്ടിലുണ്ടെന്നും ഭര്‍ത്താവിന്റെ വീട്ടില്‍ കാര്‍ ഇടാന്‍ സൗകര്യമില്ലാത്തതിനാലാണു കൊണ്ടു വരാത്തതെന്നും പെണ്‍കുട്ടി പറഞ്ഞു. എങ്കില്‍ കാറിന്റെ താക്കോല്‍ വേണമെന്നായി വീട്ടുകാര്‍. വൈകിട്ട് വീടു കാണല്‍ ചടങ്ങിനു ബന്ധുക്കള്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി വിവരം ധരിപ്പിച്ചു.
ഇതോടെ ഇരുകൂട്ടരും തമ്മില്‍ ബഹളമായി. ബന്ധുക്കളോടൊപ്പം വധു മടങ്ങി. പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു പ്രണവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വരന്റെ സഹോദരനും പിതാവിനുമെതിരെയും കേസെടുത്തിട്ടുണ്ട്. സ്ത്രീധന നിരോധന നിയമപ്രകാരമാണു കേസ് എന്നു സിഐ എസ്. ഷാജി പറഞ്ഞു.
നിയോന്നും കല്യാണം കഴിക്കണ്ടണ്ട കെട്ടി തൂങ്ങി ചാകട സ്ത്രിധനമഗ്രഹിക്കാതെ വിവാഹപ്രായം കവിഞ്ഞ് നിൽക്കുന്ന അനവധി ചെറുപ്പക്കാരുണ്ട് നമ്മുടെ നാട്ടിൽ അവർക്ക് ഒരു അപമാനമാണ് നീ തെണ്ടി..!!