Breaking News
Home / Lifestyle / സ്കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് നാലുപേര്‍ ചേര്‍ന്ന് രേഖയെ തട്ടിക്കൊണ്ടുപോയത്..!!

സ്കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് നാലുപേര്‍ ചേര്‍ന്ന് രേഖയെ തട്ടിക്കൊണ്ടുപോയത്..!!

അത്യന്തം ഭയാനകവും ഭീകരവുമായ ഒരു വാർത്തയാണ് നമ്മുടെ നാട്ടിൽ പുതുതായി കേട്ടുകൊണ്ടിരിക്കുന്നത്. നാട്ടിൽ നടക്കുന്ന ബലാത്സംഗങ്ങൾ എന്നത് ലൈംഗിക മനോവൈകല്യമുള്ളവർ സംതൃപ്തിക്ക് വേണ്ടി നടത്തുന്ന ഒരു ക്രൂര കൃത്യം ആണ് എന്നാണ് എല്ലാവരും ഇതുവരെ കരുതിയിരുന്നത്. എന്നാൽ അതിനേക്കാൾ എത്രയോ മടങ്ങ് ക്രൂരമായ ഒരു ലക്ഷ്യത്തോടെ സംഘടിതമായി റേപ്പ് നടത്തുന്ന സംഘങ്ങൾ നാട്ടിൽ വ്യാപിക്കുന്നു എന്ന ഉൾക്കിടിലം ഉണ്ടാക്കുന്ന വാർത്ത

സ്കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് നാലുപേര്‍ ചേര്‍ന്ന് രേഖയെ തട്ടിക്കൊണ്ടുപോയത്. അവര്‍ അവളെ ക്രൂരമായി ബലാത്സംഗം ചെയ്ത് രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. നടന്നത് ആരെയും അറിയിക്കില്ലെന്നും വീഡിയോ നശിപ്പിക്കണമെന്നും അവള്‍ അവരുടെ കാലുപിടിച്ചു കരഞ്ഞു. എന്നാല്‍ അവളുടെ വാക്കുകള്‍ അവര്‍ കേട്ടില്ല. ആവശ്യം കഴിഞ്ഞപ്പോള്‍ അവരവളെ ഉപേക്ഷിക്കുകയും ചെയ്തു.

തിരിച്ച്‌ വീട്ടിലെത്തിയ രേഖ ഭയം കൊണ്ട് നടന്നതൊന്നും ആരെയും അറിയിച്ചില്ല. എന്നാല്‍ കുറച്ചുദിവസങ്ങള്‍ക്ക് ശേഷം അവളുടെ സഹോദരന്‍ തനിക്ക് വാട്സാപ്പില്‍ ലഭിച്ച വീഡിയോ ദൃശ്യവുമായി അവളുടെ അടുത്തെത്തി. അത് രേഖയെ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളായിരന്നു. അവള്‍ തകര്‍ന്നുപോയി. നടന്നത് മാതാപിതാക്കളോട് പറയാനും പോലീസില്‍ പരാതിപ്പെടാനും അവള്‍ തീരുമാനിച്ചു. പോലീസും വളരെ ഊര്‍ജിതമായി അന്വേഷണം നടത്തി.

പ്രതികളെ പോലീസ് പെട്ടന്ന് തന്നെ പിടികൂടി. പോലീസ് കണ്ടെത്തിയ വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്ന വിധം ഭയാനകമായിരുന്നു. രേഖയുടെ ദൃശ്യങ്ങള്‍ റേപ് പോണ്‍ എന്ന പേരില്‍ അവര്‍ പലര്‍ക്കും വിറ്റുകഴിഞ്ഞിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പല പ്രാദേശിക മൊബൈല്‍ റീചാര്‍ജ് കടക്കാരും അഞ്ഞൂറുരൂപക്ക് ഇത്തരം ദൃശ്യങ്ങള്‍ വിറ്റുകൊണ്ടിരിക്കുന്നത് കണ്ടെത്തി. ഉത്തര്‍പ്രദേശില്‍ വളരെ വിപുലമായി വളര്‍ന്നുകൊണ്ടിരിക്കുന്ന റേപ് പോണ്‍ ബിസിനസ്സിനെ കുറിച്ച്‌ പുറംലോകം അറിയുന്നത് രേഖയുടെ കേസിലൂടെയാണ്.

ഉത്തര്‍പ്രദേശില്‍ വളര്‍ന്നുവരുന്ന ബിസിനസ്സാണ് റേപ് പോണ്‍. ഉത്തര്‍പ്രദേശില്‍ മാത്രമല്ല ഇന്ത്യയിലെ പലഭാഗങ്ങളിലും ഇത്തരം വീഡിയോകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. പോലീസുകാരുടെ ഒത്താശയോടെയാണ് ഇത്തരം ബിസിനസ്സ് തഴച്ചുവളരുന്നതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ മാസവും കൃത്യമായ തുക പോലീസുകാരുടെ കൈകളില്‍ എത്തുന്നുണ്ടത്രേ.

‘പോണ്‍ സിനിമകളുടെ കാലഘട്ടം അവസാനിച്ചു. ഇപ്പോള്‍ റേപ്പ് വീഡിയോകള്‍ക്കാണ് കൂടുതല്‍ ഡിമാന്റ്. 10 മിനിട്ട് മുതല്‍ 30 മിനിട്ട് വരെയുള്ള വീഡിയോകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. 300 രൂപ മുതല്‍ 500 വരെയാണ് ഒരു വീഡിയോക്ക് ഈടാക്കുന്നത്. വീഡിയോയുടെ വ്യക്തത അനുസരിച്ച്‌ റേറ്റ് കൂടും.’

ഇതുസംബന്ധിച്ച്‌ ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ ഒരു കച്ചവടക്കാരന്‍ മാര്‍ക്കറ്റിലെ ട്രെന്‍ഡിനെ വിശദീകരിച്ചത് ഇങ്ങനെയാണ്.വിവിധ ഏജന്റുകള്‍ വഴിയാണ് വീഡിയോകള്‍ കച്ചവടക്കാര്‍ക്ക് ലഭിക്കുന്നത്. രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെ കച്ചവടക്കാര്‍ക്ക് മുടക്കേണ്ടി വരും. ആവശ്യക്കാര്‍ക്ക് കൊടുക്കുന്നതിന് മുമ്ബ് കച്ചവടക്കാരുടെ വക ഒരു ‘ക്ലീനപ്പ്’ ഉണ്ട്.

റേപ്പ് ചെയ്യുന്നവരുടെ മുഖങ്ങള്‍ മറക്കുന്നതിനെയാണ് ക്ലീനപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതേ സമയം ഇരയുടെ മുഖത്തിന് നല്ല തെളിച്ചവും വേണം. ശബ്ദമുള്ള വീഡിയോക്കാണ്, അതായത് ഇരയുടെ കരച്ചില്‍ ഉള്ള വീഡിയോകള്‍ക്കാണ് കൂടുതല്‍ വില. കരച്ചിലിന്റെ ശബ്ദം കൂടുന്തോറും വിലയുമേറും.

വീഡിയോ എടുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള ബലാത്സംഗത്തിന് പ്രചാരമേറിയിരിക്കുകയാണ്. ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് ബ്ലാക്ക്മെയില്‍ മാത്രം ലക്ഷ്യം വച്ചല്ലെന്ന് സാരം. ബലാത്സംഗവും കച്ചവടവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. നിസാര വിലക്ക് മറ്റു പോണ്‍ വീഡിയോകള്‍ ലഭിക്കുമ്ബോഴാണ് യഥാര്‍ത്ഥ ദൃശ്യങ്ങള്‍ക്ക് വേണ്ടി പണം മുടക്കാന്‍ ആളുകള്‍ തയ്യാറാകുന്നത്. മനോവൈകല്യങ്ങളുടെ, ലൈംഗിക അരാജകത്വത്തിന്റെ അങ്ങേയറ്റമെന്നുമാത്രമേ ഇതിനെ വിശേഷിപ്പിക്കാനാകൂ.

അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗിക വികാരങ്ങളാണ് ഇത്തരമൊരു മാനസികാവസ്ഥയിലേക്ക് പലരേയും നയിക്കുന്നതെന്നാണ് സൈക്കളോജിസ്റ്റുകളുടെ നിഗമനം. ഇന്നും ലൈംഗികതയെ കുറിച്ചുള്ള സംസാരം പോലും അശ്ലീലമായി കാണുന്ന നമ്മുടെ സമൂഹം തന്നെയാണ് ഇതില്‍ പ്രധാനവില്ലനെന്നും അവര്‍ പറയുവന്നു. ഈ വിഷയത്തില്‍ കുറേക്കൂടി തുറന്ന ഇടപെടലുകള്‍ കൂടിയേ തീരൂവെന്ന് അവര്‍ പറയുന്നു. സ്ത്രീ നിരാലംബയായി നിലവിളിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു വിഭാഗം പുരുഷന്മാരുണ്ട്. സ്ത്രീയെ ലൈംഗിക ഉപകരണമായി മാത്രം കാണുന്ന അവരുടെ മാനസികനിലയും ഇതോടൊപ്പം ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

ശ്രദ്ധിക്കാനുള്ളത് ഇത്രമാത്രം. സ്ത്രീ സുരക്ഷയില്‍ നമ്മള്‍ കുറേക്കൂടി ജാഗരൂകരാകേണ്ടിയിരിക്കുന്നു. കാരണം ഇനി പേടിക്കേണ്ടത് ലൈംഗിക സംതൃപ്തിക്കായി സ്ത്രീയെ വേട്ടയാടിപ്പിടിക്കുന്നവരെ മാത്രമല്ല, ആ വേട്ടയാടലുകളില്‍ കച്ചവടക്കണ്ണുകാണുന്നവരെ കൂടിയാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *