മുംബൈ: ബോളിവുഡ് താരം അനുഷ്‌ക ശര്‍മയ്ക്കും ഭര്‍ത്താവ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും എതിരെ വക്കീല്‍ നോട്ടീസ്. മുംബൈ സ്വദേശി അര്‍ഹാന്‍ സിങ്ങിന്റെ പരാതിയിലാണ് നടപടി.
ആഡംബരകാറിലിരുന്ന് റോഡിലേക്കു മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ ശകാരിക്കുന്നതിന്റെ വിഡിയോ പ്രചരിപ്പിച്ചതിന്റെ പേരില്‍ ആണ് വക്കീല്‍ നോട്ടീസ്.
തന്നെ സമൂഹമാധ്യമത്തില്‍ അപമാനിച്ചതിന്റെ പേരിലാണ് അര്‍ഹന്‍ സിംഗ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച ലക്ഷ്വറി കാറിലെത്തി റോഡരികിലേക്ക് മാലിന്യം വലിച്ചെറിഞ്ഞവരെ തടഞ്ഞ് അനുഷ്‌ക ശകാരിക്കുന്ന വീഡിയോ വിരാട് ഷെയര്‍ ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും വിരാട് പോസ്റ്റ് ചെയ്ത ഈ വിഡിയോ ഇതിനോടകം വൈറലായിരുന്നു. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്.
അറിയാതെ തന്റെ വാഹനത്തില്‍ നിന്നു താഴെ വീണ പ്ലാസ്റ്റിക്കിനേക്കാള്‍
അധികം മാലിന്യമാണ് അനുഷ്‌കയുടെ വായില്‍ നിന്ന് വീണതെന്നാണ് അര്‍ഹാന്‍ സിംഗ് പറയുന്നത്. ഇദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ഉള്‍പ്പെടെ വിരാടിനും അനുഷ്‌കയ്ക്കുമെതിരെ പ്രതികരിച്ചിരുന്നു. അതേസമയം ബോളിവുഡ് ഒന്നടങ്കം അനുഷ്‌കയെ പിന്തുണച്ചിരുന്നു.
17 സെക്കന്‍ഡ് മാത്രമുള്ള വിഡിയോയില്‍ പ്ലാസ്റ്റിക് അശ്രദ്ധമായി വലിച്ചെറിയരുതെന്നും വേസ്റ്റ് ബിന്‍ ഉപയോഗിക്കണമെന്നും അനുഷ്‌ക ആവശ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ പ്രചാരണത്തിന്റെയും ഭാഗമാണ് അനുഷ്‌ക.