മകളുടെ മാമ്മോദീസയുമായി ബന്ധപ്പെട്ട് ചില മാനസിക വിഷമങ്ങള്‍ ഉണ്ടായ സമയത്ത് ഇടവക വികാരിയുടെ അടുത്തുപോയി കുമ്പസാരിച്ചിരുന്നു. കുമ്പസാര രഹസ്യങ്ങള്‍ മനസ്സിലാക്കിയ വൈദികന്‍ പിന്നീട് ഇവരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്ന് സംഭാഷണത്തില്‍ പറയുന്നുണ്ട്. ഭര്‍ത്താവിനെ വിവരങ്ങള്‍ അറിയിക്കുമെന്ന് പറഞ്ഞാണ് അയാള്‍ ഇവരെ വശത്താക്കിയത്.
ഈ വൈദികന്‍ ഇവരുമായുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങളെടുത്ത് അയാളുടെ പരിചയക്കാരനായ മറ്റൊരു വൈദികന് കൈമാറുകയും അയാള്‍ പിന്നീട് നിരന്തരം തന്റെ ഭാര്യയെ പീഡിപ്പിച്ചിരുന്നതായും ഇയാള്‍ വെളിപ്പെടുത്തുന്നുണ്ട്. പിന്നീട് പലവൈദികര്‍ക്കും കൈമാറി കൈമാറി തന്റെ ഭാര്യയെ വട്ടമിട്ടിരിക്കുകയാണെന്ന് അയാള്‍ പറയുന്നുണ്ട്. ഇതില്‍ ആരോപണവിധേയനായ ഒരു വൈദികന്‍ തന്നെ വിളിച്ച് ക്ഷമ ചോദിച്ചതായും അയാള്‍ പറയുന്നുണ്ട്. ഇതില്‍ പല വൈദികരും മെത്രാന്‍മാരുടെ ശിങ്കിടികളാണ്. അതുകൊണ്ടാണ് ഇവരൊക്കെ രക്ഷപെട്ട് നില്‍ക്കുന്നത്.