Breaking News
Home / Lifestyle / എതിർത്തപ്പോൾ ദൈവ കോപമുണ്ടാകുമെന്ന് അമ്മയുടെ ഭീഷണി..!!

എതിർത്തപ്പോൾ ദൈവ കോപമുണ്ടാകുമെന്ന് അമ്മയുടെ ഭീഷണി..!!

കരുനാഗപ്പള്ളി കുലശേഖരപുരത്ത് പന്ത്രണ്ടു വയസുള്ള പെൺകുട്ടി തൂങ്ങി മരിച്ചതിന്‍റെ നടുക്കം മാറുന്നതിനു മുൻപാണ് മരണത്തിനു പിന്നാലെ ദൂരൂഹതകൾ മറ നീക്കുന്നത്. മാർച്ച് 28നാണ് ഏഴാം ക്ലാസുകാരിയായ വിദ്യാർഥിനിയെ വീട്ടിലെ സ്വന്തം മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വരുന്നത്. കുട്ടിയുടെ അമ്മയുടെ കാമുകനായ പൂജാരിയുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണത്രേ കുട്ടി ആത്മഹത്യ ചെയ്തത്. കേസിൽ കുട്ടിയുടെ അമ്മയെയും കാമുകനായ പൂജാരി രഞ്ജുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

പൂജാ കർമങ്ങൾ കിടപ്പറയിലേക്ക്

കാശ്മീരിലെ സൈനികനാണ് പീഡനത്തിനിരയായ കുട്ടിയുടെ അഛൻ. വിവാഹ ശേഷം അധിക നാൾ ഭർത്താവ് നാട്ടിൽ നിന്നിട്ടില്ല. ഇവരുടെ വീടിനു സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയാണ് ഇപ്പോൾ അറസ്റ്റിലായ രഞ്ജു. കാണാൻ സുന്ദരിയായിരുന്ന കുട്ടിയുടെ അമ്മയെ രഞ്ജു ഭക്തിയുടെ മറവിൽ മയക്കിയെടുക്കുകയായിരുന്നു. പതിവായി ക്ഷേത്ര സന്ദർശനം നടത്തിയിരുന്ന കുട്ടിയുടെ അമ്മയെ തന്ത്ര പൂർവം പൂജാരി മയക്കി. മനസിൽ ചില വിഷമങ്ങൾ ഉണ്ടെന്നും ഇതിനു പരിഹാരം നിർദേശിക്കാമെന്നുമായിരുന്നു വാഗ്ദാനം. ഇതു വിശ്വസിച്ച അമ്മ പൂജാരിയെ വീട്ടിലേക്ക് ക്ഷണിച്ചു. പൂജയുടെ മറവിൽ ഭർത്താവ് അടുത്തില്ലാത്ത വീട്ടമ്മയെ ഇയാൾ വശീകരിക്കുകയായിരുന്നു.

പിന്നീട് പൂജകൾ കിടപ്പറയിലേക്ക് മാറി. എന്നാൽ അമ്മയുടെ വഴി വിട്ട പോക്ക് മകൾക്ക് സഹിക്കാവുന്നതിനലും അപ്പുറത്തായിരുന്നു. ഇതോടെ പെൺകുട്ടി അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് മാറി. എന്നാൽ മകളെയും തനിക്ക് വേണമെന്നായിരുന്നു രഞ്ജുവുന്‍റെ നിലപാട്. പൂജാരിയുടെ ക്രിയയിൽ മയങ്ങിയ അമ്മ മകളെയും നിർബന്ധിച്ച് പൂജാരിക്ക് മുന്നിൽ കാഴ്ച്ച വച്ചു.

നടന്നത് ക്രൂരമായ പീഡനം

പിന്നീട് നടന്നത് ക്രൂരമായ പീഡനങ്ങളായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ പൊലീസിനു മനസിലായിരിക്കുന്നത്. പന്ത്രണ്ടു വയസുമാത്രം പ്രായമുള്ള കുട്ടിയെ ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയെ ഓറൽ സെക്സിനു നിർബന്ധിക്കുകയും ചെയ്യുമായിരുന്നുവത്രേ. പൂജാരിയാണെന്നും അനുസരിച്ചില്ലെങ്കിൽ ദൈവ കോപം വരുമെന്നുമായിരുന്നു അമ്മയുടെ ഉപദേശം. നിവൃത്തിയില്ലാതെ ക്രൂരമായ പീഡനങ്ങൾക്ക് പെൺകുട്ടി വഴങ്ങി. എന്നാൽ ഓറൽ സെക്സ് ഉൾപ്പെടെയുള്ള സംഭവങ്ങൾ മനസിനെ തളർത്തിയതിനു പിന്നാലെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

സംഭവത്തിനു ശേഷം സമീപ വാസികളായ ആളുകൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് പെൺകുട്ടിയുടെ അമ്മയുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് നടുക്കുന്ന പീഡന കഥ പുറത്തു വരുന്നത്.

About Intensive Promo

Leave a Reply

Your email address will not be published.