Breaking News
Home / Lifestyle / മറക്കില്ല ബിജു ചേട്ടാ.. ഒരു ബസിലെ യാത്രക്കാരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലിനല്‍കി ലോറിഡ്രൈവര്‍: ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ബിജുവിന്റെ വിയോഗം..!!

മറക്കില്ല ബിജു ചേട്ടാ.. ഒരു ബസിലെ യാത്രക്കാരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലിനല്‍കി ലോറിഡ്രൈവര്‍: ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ബിജുവിന്റെ വിയോഗം..!!

നിറകണ്ണുകളോടല്ലാതെ കണ്ട് നിന്നവര്‍ക്കൊന്നും ബിജുവിന്റെ ധീര മരണത്തെപ്പറ്റി വിവരിക്കാന്‍ കഴിയില്ല. കുത്തനെയുള്ള ഇറക്കത്തിലാണ് ബിജു ഓടിച്ചിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടമാകുന്നത്. അതേനേരം നേര്‍ എതിരെ നിറയാത്രക്കാരുമായി വരുന്ന ബസ് കണ്ടതും ആ യുവാവിന് മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.

ബസിലുള്ളവരെ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ അടുത്തുള്ള തട്ടിലേക്ക് ബിജു തന്റെ ലോറി ഇടിച്ചുകയറ്റി. പൂര്‍ണ്ണമായും തകര്‍ന്ന ലോറിയുടെ ക്യാബിന്‍ ഇളകിമാറ്റി ബിജുവിനെ പുറത്തെടുത്തതും മരണം സംഭവിച്ചിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഈരാറ്റുപ്പേട്ട-തൊടുപുഴ റോഡില്‍ തോണിക്കല്ല് വളവിലാണ് അപകടം സംഭവിച്ചത്.

ബിജുവിനോടൊപ്പമുണ്ടായിരുന്ന ലോറി ക്ലീനര്‍ ഝാര്‍ഖണ്ഡ് സ്വദേശി നജ്ബുള്‍ ഷെയിക്കിനെ ഈരാറ്റുപ്പേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി തോണിക്കല്ലിലേക്ക് കോണ്‍ഗ്രീറ്റുമായി പോയ കോണ്‍ഗ്രീറ്റ് മിക്‌സിങ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ബസിടിച്ച് സര്‍വ്വേ ജീവനക്കാരനായ ഝാര്‍ഘണ്ഡ് സ്വദേശി അജഫര്‍ അല്‍ ഷെയ്ക്ക് മരിച്ചിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published.