Breaking News
Home / Lifestyle / വീട്ടുകാരോടുള്ള വൈരാഗ്യം കാരണം ഒരുമിച്ച് ജീവിക്കുമ്പോള്‍ ഒരിക്കലും കരുതിയില്ല അതിന് മറ്റൊരു മുഖമുണ്ടെന്ന്; വനിതാ കമ്മീഷന് മുമ്പിലെത്തി വ്യത്യസ്തമായ പരാതി കണ്ട് എല്ലാവരും അമ്പരന്നു,!!

വീട്ടുകാരോടുള്ള വൈരാഗ്യം കാരണം ഒരുമിച്ച് ജീവിക്കുമ്പോള്‍ ഒരിക്കലും കരുതിയില്ല അതിന് മറ്റൊരു മുഖമുണ്ടെന്ന്; വനിതാ കമ്മീഷന് മുമ്പിലെത്തി വ്യത്യസ്തമായ പരാതി കണ്ട് എല്ലാവരും അമ്പരന്നു,!!

എട്ടുവര്‍ഷം ദമ്പതികളായി അഭിനയിച്ചു ജീവിച്ച യുവാവിന്റെയും യുവതിയുടെയും ഏറെ വിചിത്രമായ കഥ ഏവരേയും അമ്പരപ്പിച്ചു. വനിതാ കമ്മിഷന്‍ അദാലത്തിന് മുമ്പിലാണ് വേറിട്ട ജീവിതമെത്തിയത്. വീട്ടുവീഴ്ചയ്ക്കു തയാറാണോ എന്ന ചോദ്യത്തോട് ആദ്യം പ്രതികരിച്ചില്ലെങ്കിലും പിന്നീട് വീട്ടുകാര്‍ സമ്മതം മൂളി. എന്നാല്‍ യുവാവ് തന്റെ നിലപാടു മയപ്പെടുത്തിയില്ല. വീട്ടുകാരോടുള്ള വൈരാഗ്യം മൂലം ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് ഇല്ലാതാകുന്നതെന്നും രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ അടുത്ത ഹിയറിങ്ങില്‍ ഹാജരാകണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.

വ്യത്യസ്തങ്ങളായ തട്ടിപ്പിന്റെയും വഞ്ചനയുടെയും കഥാവിവരണത്തിനു വേദിയാകുകയായിരുന്നു അദാലത്. 150 പരാതി പരിഗണിച്ചതില്‍ 51 കേസുകള്‍ക്കു പരിഹാരമായി. സുഹൃത്തിനു ബാങ്ക് വായ്പയെടുക്കാന്‍ ജാമ്യം നിന്നു കിടപ്പാടം നഷ്ടപ്പെട്ട റിട്ട. ഉദ്യോഗസ്ഥയുടെ പരാതി ഉള്‍പ്പടെ 83 കേസുകള്‍ അടുത്ത അദാലത്തിലേക്കു മാറ്റി. നാലു കേസുകളില്‍ പരാതിക്കാരായ ദമ്ബതികള്‍ക്കു കൗണ്‍സലിങ് നല്‍കും. 12 പരാതിയില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് തേടാനും കമ്മിഷന്‍ തീരുമാനിച്ചു.

ചെയര്‍പഴ്‌സന്‍ എം.സി.ജോസഫൈന്‍, കമ്മിഷന്‍ അംഗങ്ങളായ ഷിജി ശിവജി, ഇ.എം.രാധ എന്നിവര്‍ വാദം കേട്ടു.

കൂട്ടുകാരിയെ സഹായിച്ചു കിടപ്പാടം നഷ്ടപ്പെട്ട വീട്ടമ്മയുടെ പരാതിയായിരുന്നു ഇന്നലെ പരിഗണിച്ച പ്രധാന കേസ്. എതിര്‍ കക്ഷികള്‍ ഹാജരാകാത്തതിനാല്‍ പ്രശ്‌നപരിഹാരം ഉണ്ടായില്ല. പരാതി വാസ്തവമായിരിക്കില്ല എന്നാണു കമ്മിഷന്‍ ആദ്യം കരുതിയത്. എന്നാല്‍ ഇത്രയും നാള്‍ ഭാര്യാഭര്‍ത്താക്കന്മാരായി

അഭിനയിക്കുകയായിരുന്നുവെന്ന യുവതിയുടെ വെളിപ്പെടുത്തല്‍ കമ്മിഷന്‍ അംഗങ്ങളെ ഞെട്ടിച്ചു. അടുത്ത സിറ്റിങ്ങില്‍ എതിര്‍കക്ഷിയെ ഹാജരാക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി. വിവാഹം കഴിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഒരു വര്‍ഷക്കാലം ഒരുമിച്ചു കഴിഞ്ഞശേഷം മലപ്പുറം സ്വദേശി ഉപേക്ഷിച്ച അങ്കണവാടി ടീച്ചറായിരുന്നു മറ്റൊരു പരാതിക്കാരി.

മറ്റൊരാളെ വിവാഹം ചെയ്യാനിരിക്കുന്ന യുവാവിനെക്കുറിച്ച് അന്വേഷിച്ച് ഏഴു ദിവസത്തിനുള്ളില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. ഒരുമിച്ചു കഴിയാന്‍ യുവതി തയാറാണ്. പക്ഷേ യുവാവിനു സമ്മതമല്ല.

തന്റെ ഇഷ്ടം നോക്കാതെ കല്യാണം നടത്തിയ വീട്ടുകാരോടുള്ള വൈരാഗ്യമാണ് യുവാവിന്റെ എതിര്‍പ്പിനു കാരണം. യുവതിയുടെ ബന്ധുക്കളാണു കമ്മിഷനെ സമീപിച്ചത്. സഹകരണസംഘം സെക്രട്ടറിയും ജീവനക്കാരനും തമ്മിലുള്ള കേസില്‍ താക്കീതു നല്‍കി ഇരു കക്ഷികളെയും മടക്കിവിട്ടു. എണ്‍പതു കഴിഞ്ഞ മാതാവിനെ സംരക്ഷിക്കേണ്ട ചുമതലയെ ചൊല്ലിയുള്ള തര്‍ക്കവും കമ്മിഷനു മുന്നിലെത്തി. അവശയായ അമ്മയെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നത് ഒഴിവാക്കി ഇളയ മകന്‍ കൂട്ടിക്കൊണ്ടുപോകാനും മറ്റു മക്കള്‍ അമ്മയെ വേണ്ടപോലെ പരിചരിക്കാനും നിര്‍ദേശിച്ചു.

About Intensive Promo

Leave a Reply

Your email address will not be published.