Breaking News
Home / Lifestyle / മത്സ്യത്തിൽ മാരക രാസവസ്തു; ഫോർമാലിൻ ഉപയോഗിക്കുന്നത് മൃതദേഹം അഴുകാതിരിക്കാൻ..!!

മത്സ്യത്തിൽ മാരക രാസവസ്തു; ഫോർമാലിൻ ഉപയോഗിക്കുന്നത് മൃതദേഹം അഴുകാതിരിക്കാൻ..!!

മലയാളിയുടെ ഭക്ഷണ ശീലങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത കടൽ മത്സ്യം ഇനി പതിവായി കഴിച്ചാൽ നമ്മെ കാത്തിരിക്കുന്നത് മാരകമായ രോഗങ്ങളാകും. മീൻ കേടുകൂടാതെ സൂക്ഷിക്കാൻ വിൽപ്പനക്കാർ പലതരത്തിലുള്ള രാസവസ്തുക്കളും മീനിൽ ചേർക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.

അമോണിയ മുതൽ ശവം എംബാം ചെയ്തു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു വരെ അതിൽ ഉണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുള്ളതുമാണ്. എന്നാൽ ഏറ്റവും അവസാനം വന്ന റിപ്പോർട്ട് വളരെ ആശങ്കാ ജനകമാണ്. ഇപ്പോൾ വ്യാപാരികൾ മീനിൽ ചേർക്കുന്ന വസ്തു സോഡിയം ബെൻസോയിട്ട് ആണെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്.

ആമാശയ ക്യാൻസർ ഉപ്പെടെയുള്ള പല മാരക രോഗങ്ങൾക്കും കാരണമായേക്കാവുന്ന ഈ രാസവസ്തു വൻതോതിലാണ് മീൻ ചന്തകളിൽ ഉപയോഗിക്കുന്നത്. ഏഷ്യാനെറ്റ് ചാനൽ നടത്തിയ അന്വേഷണത്തിന്റെ വിശദമായ വീഡിയോ ചുവടെ ചേർക്കുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *