Breaking News
Home / Lifestyle / മലയാളികള്‍ക്കൊരു ഷോക്ക്‌ നൽകി ‘നോ പാന്റി ഡേ’ വിശേഷങ്ങളുമായി രഹ്‌നാ ഫാത്തിമ

മലയാളികള്‍ക്കൊരു ഷോക്ക്‌ നൽകി ‘നോ പാന്റി ഡേ’ വിശേഷങ്ങളുമായി രഹ്‌നാ ഫാത്തിമ

എന്നും വിവാദങ്ങളുടെ തോഴിയാണ് രഹ്‌നാ ഫാത്തിമ. മലയാളിയുടെ സദാചാര ചിന്താഗതികളെ കൃത്യതയാർന്ന ചോദ്യങ്ങളുടെ മുൾ മുനയിൽ നിർത്താൻ രഹ്നയ്ക്ക്‌ സാധിച്ചിട്ടുണ്ട്‌. ചുംബന സമരവും, ഡിങ്കോയിസവും, പാപമല്ലാത്ത നഗ്നതയും, പെൺ പുലികളിയുമൊക്കെ അതിന് ചില ഉദാഹരണങ്ങൾ. സദാചാര സങ്കൽപ്പങ്ങളെ പാടെ മാറ്റി മറിക്കുന്ന പോസ്റ്റുകളുമായി ഫേസ്ബുക്കിലും സജീവ സാന്നിധ്യമാണ് രഹ്‌ന ഫാത്തിമ.

രഹ്‌നയുടെ ഏറ്റവും പുതിയ പോസ്റ്റ്‌ ‘നോ പാന്റി ഡേ’യെക്കുറിച്ചാണ് രഹനയുടെ പോസ്റ്റ്‌ : ‘നോ പാന്റി ഡേ’ എന്ന സങ്കല്പനം ആദ്യമായി പൊതു വ്യവഹാരത്തിലേക്ക് കടന്നുവരുന്നത് 1980കളിലാണ്. ആരാണ് തുടങ്ങിവിട്ടതെന്നോ എന്താണ് ജൂണ് 22 എന്ന ദിവസം തിരഞ്ഞെടുക്കപ്പെടാൻ കാരണമെന്നോ വ്യക്തമായ വിവരണമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ ഹ്യൂമൻ സൈക്കോളജി വിദഗ്ധർ മുന്നോട്ടു വയ്ക്കുന്ന ഒരു സിദ്ധാന്തം പങ്കുവയ്ക്കുന്നു

ആത്യന്തികമായി സാമൂഹികസദാചാരവിലക്കുകളെ കടയ്ക്കൽ വെട്ടുന്ന ഒരു ആചാരമാണ് നോ പാന്റി ഡേ. ഒരു ദിവസം പുറത്തിറങ്ങി നടക്കുന്ന ഒരുപാട് മനുഷ്യർ പാന്റ്സും പാന്റിയും ഒന്നും ധരിക്കാതെ അതിൽ പ്രത്യേകിച്ചു അസാധാരണമായി ഒന്നുമില്ലാത്ത രീതിയിൽ പൊതുജീവിതത്തിൽ മുഴുകുന്നതാണ് ഇതിന്റെ ഇതിനെ പറ്റി അറിയാത്തവർക്ക് വലിയൊരു ഷോക്ക് ആയിരിക്കും ലഭിക്കുക. നഗ്നതാ പ്രദര്ശനത്തിലുപരി അതിൽ അസ്വഭാവികതയൊന്നും ഇല്ലെന്നുള്ള തരത്തിലുള്ള പെരുമാറ്റമാണ് ഇവിടെ ഹൈലൈറ്റ്.

അതായത് നിങ്ങൾ കരുതിയ പോലെ അടിവസ്ത്രം മാത്രമല്ല, പാന്റ് പോലും ഉപേക്ഷിച്ചു പുറത്തിറങ്ങുക എന്നതാണ് നോ പാന്റി ഡേയുടെ ആചാരം! പഴയ വിക്ടോറിയൻ നിയമങ്ങളുടെ ബാക്കിപത്രത്തിനൊപ്പം “ആർഷഭാരതസംസ്കാര”വും കൂടെ കൈപിടിക്കുന്ന ഇന്ത്യയിൽ ആചരിച്ചാൽ എക്സിബിഷണിസത്തിന്റെ പേരിൽ ശിക്ഷാർഹമാണിത് . പല ഉല്പത്തി സിദ്ധാന്തങ്ങൾ ഉള്ളതുപോലെ പലയിടത്തും പല ദിവസങ്ങളിൽ ആണ് കാലം കഴിയും തോറും ഇതു ആചരിക്കപ്പെടുന്നത്.

സാമൂഹിക വിലക്കുകളിൽ നിന്നു സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്ന ഒന്നായാണ് ഇതിൽ പങ്കെടുക്കുന്നവർ നോ പാന്റി ഡേയെ വിശേഷിപ്പിക്കുന്നത്. നഗ്നതയെ ലൈംഗികതയുമായി കൂട്ടിക്കെട്ടുന്ന പ്രവണതയ്ക്കെതിരെയുള്ള ഒരു പ്രതിഷേധമായും ഇതിനെ കണക്കാക്കാം. അതും പ്രാഥമിക ലൈംഗികാവയവങ്ങൾ മറച്ചു വയ്ക്കാതെ തന്നെ!

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *