Breaking News
Home / Lifestyle / കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ തമ്മിലുള്ള അതിരുവിട്ട പ്രണയബന്ധം നാലുവയസുകാരിയുടെ മരണത്തിന് കാരണമായി..!!

കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ തമ്മിലുള്ള അതിരുവിട്ട പ്രണയബന്ധം നാലുവയസുകാരിയുടെ മരണത്തിന് കാരണമായി..!!

കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ തമ്മിലുള്ള അതിരുവിട്ട പ്രണയബന്ധം നാലുവയസുകാരിയുടെ മരണത്തിന് കാരണമായി. ഉത്തര്‍ പ്രദേശിലെ മൗ ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 16 വയസുകാരിയായ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മൗ ജില്ലയിലെ താമസക്കാരനായ വാരിസ് ഹുസൈന്റെ മകളായ ഇസ്മത്തിന്റെ മൃതദേഹം ബദരി സേത്തെന്നയാളുടെ വീടിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ കുറ്റക്കാരാണെന്ന സംശയത്തെ തുടര്‍ന്ന് ബദരി സേത്തിനെയും മകന്‍ മനീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തിയ പൊലീസ് സംഘത്തെ കാത്തിരുന്നത് ഞെട്ടിപ്പിക്കുന്ന കഥകളാണ്.

ഹുസൈന്റെ 15 വയസുകാരിയായ മൂത്ത മകളും ബദരി സേത്തിന്റെ 16 വയസുള്ള മകളും സ്വവര്‍ഗാനുരാകികളായിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ ഹുസൈന്‍ തന്റെ മകളുടെ ബന്ധത്തെ ശക്തമായി എതിര്‍ക്കുകയും അവളെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റുകയും ചെയ്തു. തന്റെ കൂട്ടുകാരിയെ കാണാതെ ബുദ്ധിമുട്ടിയ സേത്തിന്റെ മകള്‍ നവംബര്‍ 11ന് ഇതിനായി അവരുടെ വീട്ടിലേക്ക് എത്തി. എന്നാല്‍ ഇവിടെ ഇസ്മത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇസ്മത്തിനോട് സഹോദരിയെ പറ്റി ചോദിച്ചപ്പോള്‍ കുട്ടി ബഹളം വയ്ക്കാന്‍ തുടങ്ങി.

ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാനായി ഇരുപത് മിനുട്ടോളം കുട്ടിയുടെ മുഖത്ത് പൊത്തിപ്പിടിച്ചത് കാരണം ഇസ്മത്ത് മരിച്ചു. തുടര്‍ന്ന് തന്റെ വീടിന്റെ പുറത്ത് തടികൊണ്ട് മറച്ച് മൃതദേഹം വയ്ക്കുകയായിരുന്നു. എന്നാല്‍ കേസില്‍ തന്റെ അച്ഛനും സഹോദരനും അറസ്റ്റിലായതിന് പിന്നാലെ ബദരി സേത്തിന്റെ മകള്‍ പൊലീസില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *