Breaking News
Home / Lifestyle / ബെഡ്റൂമിന്റേ വാതിലടച്ച് ലൈറ്റ് ഓഫാക്കിയാൽ പിന്നെ ഏത് വെളുത്ത പെണ്ണിനും ഇരുട്ടിന്റെ നിറമാണ്…!!

ബെഡ്റൂമിന്റേ വാതിലടച്ച് ലൈറ്റ് ഓഫാക്കിയാൽ പിന്നെ ഏത് വെളുത്ത പെണ്ണിനും ഇരുട്ടിന്റെ നിറമാണ്…!!

ബെഡ്റൂമിന്റേ വാതിലടച്ച് ലൈറ്റ് ഓഫാക്കിയാൽ പിന്നെ ഏത് വെളുത്ത പെണ്ണിനും ഇരുട്ടിന്റെ നിറമാണ്…
കറുത്തവൾക്കും വെളുത്തവൾക്കും പെണ്ണിന്റെ ശരീരം തന്നെയാണ്…
പിന്നെ എന്തോന്ന് കണ്ടിട്ടാ കറുത്ത പെണ്ണിനേ ഇത്തിരി നിറമുള്ള ചെക്കൻ കെട്ടുമ്പോഴേക്കും അവർക്കെതിരെ വാട്സപ്പിലൂടേയും സോഷ്യൽ മീഡിയായിലൂടേയും അപമാനപ്രചരണം നടത്തുന്നതും അത്തരം പോസ്റ്റുകൾ ഇടുന്നതും ഷെയർ ചെയ്യുന്നതും..

ആ ഫാമിലി ഇതൊക്കെ കണ്ട് എത്രയോ വേദനിക്കുന്നുണ്ടാകുമെന്ന് ഒരു നിമിഷമെങ്കിലും ഓർത്തുപോയി നോക്കിയോ ഈ പരിഹസിക്കുന്നവർ..

കുറെ ദിവസമായി ഈ പോസ്റ്റ് ഇടാൻ മനസ്സിൽ കരുതുന്നു…സമയം കിട്ടാത്തത് കൊണ്ട് മാത്രം നീണ്ട് പോയതാ…

കറുത്തവർക്ക് സ്വപ്നങ്ങൾ പാടില്ലെന്നാണോ?
അവർക്ക് വിവാഹജീവിതം പാടില്ലെന്നാണോ? എന്താണീ സമൂഹം ഇത്തരം വിവാഹങ്ങളുടെ ട്രോളുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്…

ചാറ്റ് ചെയ്യുമ്പോൾ സൂക്ഷിക്കണം അല്ലെങ്കിൽ ഇങ്ങിനെ ഇരിക്കും എന്ന് പറഞ്ഞു അടുത്തിടെ വിവാഹിതരായ രണ്ടുപേരെ സോഷ്യൽ മീഡിയ പരിഹസിക്കുന്നുണ്ട്…
ഗർഭമുണ്ടാക്കി തലയിൽ പെട്ടതാണെന്ന് പറഞ്ഞു ഇതിന് മുൻപ് അൽപ്പം തടിയും വയറുമുള്ള കറുത്ത പെണ്ണിനേയും ഈ സോഷ്യൽ മീഡിയ വെറുതെ വിട്ടില്ല..

മറ്റുള്ളവരെ പരിഹസിക്കുമ്പോ കിട്ടുന്ന ആ സന്തോഷം ഉണ്ടല്ലോ അതൊരു കടുത്ത മനോരോഗം തന്നെയാണെന്ന് പറയാതെ വയ്യ കൂട്ടരേ..

ഹോ അവന്റെ ഒരു കഷ്ടകാലം,ദുരന്തം എന്നൊക്കെ കമന്റ് ഇടുന്നവരെ കാണുമ്പോൾ പുച്ഛമാണ് തോന്നുന്നത്..

ഇതിന് മുന്നും ഇത്തരം ഒത്തിരി വാർത്തകൾ കാണേണ്ടി വന്നിട്ടുണ്ട്…
വെളുത്ത പെണ്ണ് കറുത്ത പയ്യനേ കെട്ടിയാലും അവർക്കു ഇല്ലാത്ത വിഷമമാണ് സോഷ്യൽമീഡിയായിലെ ചില ഞരമ്പുകൾക്ക്…

നല്ല നിറമുള്ള എന്റെ ഫ്രണ്ടായ ഒരു പയ്യൻ എന്നോട് പറഞ്ഞത് അവൻ നിറമില്ലാത്ത പെണ്ണിനേയേ കെട്ടൂ…അതാണവന്റേ ഇഷ്ടം എന്നാണ്..നിറമില്ലാത്തവർക്കും ഈ ഭൂമിയിൽ ജീവിക്കണം…
ഒരിത്തിരി ആസിഡ് വീണാൽ തീപൊള്ളലേറ്റാൽ ഒരു ആക്സിഡന്റുണ്ടായാൽ വികൃതമായേക്കാവുന്ന സൗന്ദര്യം കൊണ്ട് ഭൂമിക്ക് മീതേ അഹങ്കാരം കൊണ്ട് തലയുയർത്തി നടന്നു മറ്റുള്ളവരെ പരിഹസിക്കുന്നവരേ ആറടിമണ്ണിലേക്കോ ചിതയിലേക്കോ പോകാനുള്ളവർ മാത്രമാണ് നാമെല്ലാവരും എന്ന സത്യം ഇടക്കെങ്കിലും ഓർമിക്കുന്നത് നല്ലതായിരിക്കും!!!

സ്വഭാവമാണ് ഏറ്റവും വലിയ സൗന്ദര്യം
അല്ലാതെ നിറമല്ലാ…

സൗന്ദര്യം ഉള്ളവരുടെ ജീവിതം വളരെ സുന്ദരമാണെന്ന കാഴ്ചപ്പാട് വെറും തോന്നൽ മാത്രമാണ്. ..
കുറച്ചു ദിവസങ്ങൾ മാത്രം ഉള്ള ഒരു ഭ്രമം മാത്രമാണീ വെളുത്ത നിറം..
വെളുത്ത പയ്യൻ കറുത്ത പെണ്ണിനേ കെട്ടി വളരെയധികം സന്തോഷത്തോടെ ജീവിക്കുന്ന എത്രയോ ഉദാഹരണങ്ങൾ എനിക്ക് ചുറ്റും തന്നെ ഉണ്ട്…

സൗന്ദര്യം നോക്കി കെട്ടി കണ്ണീർ വാർക്കുന്ന ദാമ്പത്യങ്ങളും എനിക്കറിയാം…പറഞ്ഞു വന്നത് നിറമേതായാലും മനസ്സ് നന്നായിരിക്കാ,സ്വഭാവം നന്നായിരിക്ക, നാവിന്റേ നീളം കുറക്കുക,പരസ്പരം പഴിചാരാതെ ഇണയുടെ കുറവുകൾ വലുതാക്കാതെ തന്റെ കുറവുകൾ സ്വയം മനസ്സിലാക്കി മുന്നോട്ട് പോയാൽ ഏതൊരു ദാമ്പത്യവും സ്വർഗ്ഗതുല്യമാകും(ഞാൻ പരീക്ഷിച്ചു വിജയം കണ്ടതാ സത്യായിട്ടും😉)

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *