Breaking News
Home / Lifestyle / താന്ത്രിക് സെക്‌സ്, വീഡിയോ: ‘സെക്‌സ് സ്വാമി’ നിത്യാനന്ദയും മാ ആനന്ദമയിയായി മാറിയ നടി രഞ്ജിതയും വീണ്ടും വാര്‍ത്തകളിലേക്ക്..!!

താന്ത്രിക് സെക്‌സ്, വീഡിയോ: ‘സെക്‌സ് സ്വാമി’ നിത്യാനന്ദയും മാ ആനന്ദമയിയായി മാറിയ നടി രഞ്ജിതയും വീണ്ടും വാര്‍ത്തകളിലേക്ക്..!!

സ്വാമി നിത്യാനന്ദയും തമിഴ് നടി രഞ്ജിതയും ഉള്‍പ്പെട്ടെ വിവാദ ലൈംഗിക വീഡിയോ മോര്‍ഫ് ചെയ്തതല്ലെന്നു സ്ഥിരീരികിച്ചു കേന്ദ്ര ഫോറന്‍സിക് റിപ്പോര്‍ട്ട്. വിവാദമുണ്ടായി ഏഴുവര്‍ഷങ്ങള്‍ക്കു ശേഷമാണ് അവസാന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഏഴു വര്‍ഷം മുമ്പ് നിരവധി തമിഴ് ചാനലുകള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിത്യാനന്ദയും രഞ്ജിതയും ഉള്‍പ്പെട്ട ലൈംഗിക രംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.

വീഡിയോ പുറത്തു വന്നതിനുശേഷം ഇരുവരും നിഷേധിച്ചു രംഗത്തുവന്നിരുന്നു. വീഡിയോയിലെ സ്ത്രീ താനല്ലെന്നായിരുന്നു രഞ്ജിതയുടെ വാദം. കേസുമായി നിത്യാനന്ദ കോടതിയിലേക്കും പോയി. വിവാദത്തിനു പിന്നാലെ നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു നടി വീഡിയോ നിരസിച്ചു രംഗത്തു വന്നത്. ‘ഈ വീഡിയോ കെട്ടിച്ചമച്ചതാണ്. അതില്‍ കാണുന്നയാള്‍ ഞാനല്ല. ഈ സമയം ധ്യാനപീഠ ആശ്രമത്തിലെ മുറിയില്‍ സന്യാസിനിയുമായി സംസാരിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ അധിക്ഷേപിക്കപ്പെടുകയാണ്. എന്റെ കരിയര്‍ നശിച്ചു. എന്നെ വിശ്വസിച്ച ആളുകള്‍ക്കും സംശയമായി’ എന്നായിരുന്നു രഞ്ജിതയുടെ നിലപാട്.

കേസിനെക്കുറിച്ചു സിഐഡി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ബംഗളുരു കോടതിയില്‍ കേസും നല്‍കിയിരുനനു. ഇതിനു പിന്നാലെ ബംഗളുരുവിലെ ഫോറന്‍സിക് ലബോറട്ടറി വീഡിയോ കെട്ടിച്ചമച്ചതല്ലെന്ന റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, 2012ല്‍ നിത്യാനന്ദ അമേരിക്കന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അനലിസ്റ്റുകളില്‍നിന്നു റിപ്പോര്‍ട്ട് നേടി വീഡിയോ വ്യാജമെന്നു വാദിച്ചിരുന്നു. കര്‍ണാടക സിഐഡിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പും കൈമാറിയിരുന്നു. എന്നാല്‍, നവംബര്‍ 22ന് കേന്ദ്ര ഫോറന്‍സിക് വിഭാഗം വീഡിയോ പരിശോധിച്ചു നല്‍കിയ റിപ്പോര്‍ട്ടില്‍ ഇതു വ്യാജമല്ലെന്നു വ്യക്തമാക്കുന്നു.

വീഡിയോ പുറത്തുവിട്ട സണ്‍ടിവി മേധാവിക്കും ഓപ്പറേറ്റിങ് ഓഫീസര്‍ക്കും എതിരേ ക്രിമിനല്‍ കേസ് നിത്യാനന്ദ നല്‍കിയിരുന്നു. മോര്‍ഫ് ചെയ്ത വീഡിയോ എന്നാരോപിച്ചായിരുന്നു ഇത്. ചാനല്‍ തങ്ങളില്‍നിന്നു പണവും ആവശ്യപ്പെട്ടെന്നു നിത്യാനന്ദയ്ക്കായി കേസ് കൊടുത്ത ധ്യാനപീഠ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജര്‍ നിത്യ ആത്മപ്രഭാനന്ദ ആരോപിച്ചിരുന്നു. പുതിയ കണ്ടെത്തലുകള്‍ക്കു പിന്നാലെ നിത്യാന്ദയ്‌ക്കെതിരായ ലൈംഗികാരോപണ കേസുകളും സജീവമാകുമെന്നാണു കരുതുന്നത്

വീഡിയോ പകര്‍ത്തിയത് ഡ്രൈവര്‍

നിത്യാനന്ദയുടെ മുന്‍ ഡ്രൈവര്‍ ലെനിന്‍ കറുപ്പനാണു വിവാദ വീഡിയോ ചിത്രീകരിച്ചത്. നിത്യാനന്ദയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയായിരുന്നു ലെനിന്‍. സ്വാമി നിത്യാന്ദയുടെ ആത്മാര്‍ഥ അനുയായിയായിരുന്നെങ്കിലും സ്വാമിയുടെ ചെയ്തികളില്‍ മനം നൊന്താണ് ഈ പണിക്കിറങ്ങിയതെനന്നും 2010ല്‍ തന്നെ വ്യക്തമാക്കിയിരുന്നു.

വിവാദ വെളിപ്പെടുത്തലുകളുമായി ആരതി റാവുവും

വീഡിയോ പുറത്തു വന്നതിനു പിന്നാലെ ആരതി റാവു എന്ന അനുയായിയും സ്വാമിയില്‍നിന്നു പീഡനമേറ്റെന്ന് ആരോപിച്ചു രംഗത്തു വന്നിരുന്നു. വീഡിയോയെ തുടര്‍ന്ന് ഒളിവിലായ സ്വാമിക്കെതിരേ പുതിയ കേസും പോലീസ് എടുത്തു. ബംഗളുരു പോലീസ് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ണുവെട്ടിച്ചു രാമനഗര ജില്ലാ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്നു കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി ചാനലുകള്‍ക്കു മുന്നിലെത്തിയതോടെ അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ അറസ്റ്റിന് ഉത്തരവിട്ടു.

ഈ സമയം ആരതി അഞ്ചുവര്‍ഷത്തെ സ്വാമിയില്‍നിന്നുള്ള അനുഭവങ്ങളും തുറന്നു പറഞ്ഞത്. നിത്യാനന്ദ തുടര്‍ച്ചയായി തന്നെ ബലാത്സംഗം ചെയ്‌തെന്നും ഇതു പുറത്തു പറഞ്ഞാല്‍ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു വെളിപ്പെടുത്തല്‍. താനാണു നിത്യാനന്ദയും രഞ്ജിതയും തമ്മിലുള്ള വീഡിയോകളില്‍ ഒന്നു രഹസ്യമായി ഷൂട്ട് ചെയ്തതെന്നും അവകാശപ്പെട്ടിരുന്നു. എങ്കിലും ഭയത്തെത്തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍, ഇവരുടെ വെളിപ്പെടുത്തലിന്റെ പുറത്ത് ‘സെക്‌സ് സ്വാമി’ക്കെതിരേ പോലീസ് കേസെടുത്തു.

താന്ത്രിക് സെക്‌സ്

നിത്യാനന്ദയുടെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായിരുന്നു താന്ത്രിക് സെക്‌സ് എന്നും ആരോപണമുണ്ടായിരുന്നു. അനുയായികള്‍ ആകണമെങ്കില്‍ താഴെപ്പറയുന്ന നിബന്ധനകള്‍ അനുസരിക്കേണ്ടിയിരുന്നു. ‘ആത്മസംതൃപ്തിക്കായി പ്രത്യേക ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പുരാതന താന്ത്രിക രഹസ്യങ്ങള്‍ പിന്തുടരേണ്ടിവരും. ഇതില്‍ ലൈംഗികോര്‍ജവും ആത്മീയ ഊര്‍ജവും തമ്മില്‍ ബന്ധമുണ്ട്. ഈ പ്രവൃത്തികള്‍ മനസിനും ശരീരത്തിനും വെല്ലുവിളിയാണെന്ന് അനുയായികള്‍ മനസിലാക്കി അംഗീകരിക്കണം. ഇതില്‍ നഗ്നതയും, നഗ്നചിത്രങ്ങളുംഗ്രാഫിക് വിഷ്വലുകളും നഗ്നതയെക്കുറിച്ചുള്ള വിശദീകരണങ്ങളും ഉള്‍പ്പെടും. ആളുകളുമായി അടുത്തിടപഴകേണ്ടിവരും’ എന്നും അനുയായികള്‍ക്കു ‘സെക്‌സ് ഗുരു’ മുന്നറിയിപ്പു നല്‍കിയിരുന്നു.

സ്വാമി നിത്യാനന്ദയും തമിഴ് നടി രഞ്ജിതയും ഉള്‍പ്പെട്ടെ വിവാദ ലൈംഗിക വീഡിയോ മോര്‍ഫ് ചെയ്തതല്ലെന്നു സ്ഥിരീരികിച്ചു കേന്ദ്ര ഫോറന്‍സിക് റിപ്പോര്‍ട്ട്. വിവാദമുണ്ടായി ഏഴുവര്‍ഷങ്ങള്‍ക്കു ശേഷമാണ് അവസാന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഏഴു വര്‍ഷം മുമ്പ് നിരവധി തമിഴ് ചാനലുകള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിത്യാനന്ദയും രഞ്ജിതയും ഉള്‍പ്പെട്ട ലൈംഗിക രംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.

വീഡിയോ പുറത്തു വന്നതിനുശേഷം ഇരുവരും നിഷേധിച്ചു രംഗത്തുവന്നിരുന്നു. വീഡിയോയിലെ സ്ത്രീ താനല്ലെന്നായിരുന്നു രഞ്ജിതയുടെ വാദം. കേസുമായി നിത്യാനന്ദ കോടതിയിലേക്കും പോയി. വിവാദത്തിനു പിന്നാലെ നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു നടി വീഡിയോ നിരസിച്ചു രംഗത്തു വന്നത്. ‘ഈ വീഡിയോ കെട്ടിച്ചമച്ചതാണ്. അതില്‍ കാണുന്നയാള്‍ ഞാനല്ല. ഈ സമയം ധ്യാനപീഠ ആശ്രമത്തിലെ മുറിയില്‍ സന്യാസിനിയുമായി സംസാരിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ അധിക്ഷേപിക്കപ്പെടുകയാണ്. എന്റെ കരിയര്‍ നശിച്ചു. എന്നെ വിശ്വസിച്ച ആളുകള്‍ക്കും സംശയമായി’ എന്നായിരുന്നു രഞ്ജിതയുടെ നിലപാട്.

കേസിനെക്കുറിച്ചു സിഐഡി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ബംഗളുരു കോടതിയില്‍ കേസും നല്‍കിയിരുനനു. ഇതിനു പിന്നാലെ ബംഗളുരുവിലെ ഫോറന്‍സിക് ലബോറട്ടറി വീഡിയോ കെട്ടിച്ചമച്ചതല്ലെന്ന റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, 2012ല്‍ നിത്യാനന്ദ അമേരിക്കന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അനലിസ്റ്റുകളില്‍നിന്നു റിപ്പോര്‍ട്ട് നേടി വീഡിയോ വ്യാജമെന്നു വാദിച്ചിരുന്നു. കര്‍ണാടക സിഐഡിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പും കൈമാറിയിരുന്നു. എന്നാല്‍, നവംബര്‍ 22ന് കേന്ദ്ര ഫോറന്‍സിക് വിഭാഗം വീഡിയോ പരിശോധിച്ചു നല്‍കിയ റിപ്പോര്‍ട്ടില്‍ ഇതു വ്യാജമല്ലെന്നു വ്യക്തമാക്കുന്നു.

വീഡിയോ പുറത്തുവിട്ട സണ്‍ടിവി മേധാവിക്കും ഓപ്പറേറ്റിങ് ഓഫീസര്‍ക്കും എതിരേ ക്രിമിനല്‍ കേസ് നിത്യാനന്ദ നല്‍കിയിരുന്നു. മോര്‍ഫ് ചെയ്ത വീഡിയോ എന്നാരോപിച്ചായിരുന്നു ഇത്. ചാനല്‍ തങ്ങളില്‍നിന്നു പണവും ആവശ്യപ്പെട്ടെന്നു നിത്യാനന്ദയ്ക്കായി കേസ് കൊടുത്ത ധ്യാനപീഠ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജര്‍ നിത്യ ആത്മപ്രഭാനന്ദ ആരോപിച്ചിരുന്നു. പുതിയ കണ്ടെത്തലുകള്‍ക്കു പിന്നാലെ നിത്യാന്ദയ്‌ക്കെതിരായ ലൈംഗികാരോപണ കേസുകളും സജീവമാകുമെന്നാണു കരുതുന്നത്.

നിത്യാനന്ദയും രഞ്ജിതയു ഇപ്പോഴെവിടെ?

കേസുകളെല്ലാം ആളുകളുടെ മറവിയിലേക്കു പോയതോടെ പഴയ പണിയുമായി നിത്യാനന്ദ രംഗത്തിറങ്ങി. ധ്യാനപീഠം ആശ്രമത്തില്‍ തന്നെ ഇയാള്‍ അനുയായികള്‍ക്കൊപ്പം വിവിധ പരിപാടികളുമായി മുന്നോട്ടു പോകുകയാണ്. നിത്യാനന്ദയില്‍നിന്നുതന്നെ ദീക്ഷ സ്വീകരിച്ച രഞ്ജിത മാ ആനന്ദമയിയായി ഇതേ ആശ്രമത്തിലുണ്ട്. ഇവരുടെ ദീക്ഷാ ചടങ്ങിലേക്കു മാധ്യമങ്ങള്‍ എത്തിയപ്പോഴും വലിയ വിവാദങ്ങള്‍ ഉണ്ടായി. ക്യാമറകള്‍ പിടിച്ചു വാങ്ങുകയും കല്ലേറു നടത്തുകയും ചെയ്തു. തുടര്‍ന്ന് ആശ്രമത്തിനു മുന്നില്‍ വലിയ പ്രതിഷേധ പ്രകടനങ്ങളും നടന്നു. നിത്യാനന്ദയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം.

ശ്രീവല്ലിയില്‍നിന്ന് രഞ്ജിതയിലേക്ക്

ശ്രീവല്ലിയായി സിനിമയിലെത്തിയ രഞ്ജിതയ്ക്കു ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ പി. ഭാരതിരാജയാണു ആ പേരു നല്‍കിയത്. ഇദ്ദേഹം തന്നെയാണ് 1992ല്‍ നാടോടി തെന്‍ഡ്രല്‍ എന്ന ചിത്രത്തിലൂടെ രഞ്ജിതയെ തമിഴില്‍ അവതരിപ്പിച്ചത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിലും ഇവര്‍ വേഷമിട്ടു. ആന്ധ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ ബഹുമതിയായ നന്ദി പുരസ്‌കാരവും രഞ്ജിതയ്ക്കു ലഭിച്ചു. എസ്.വി. കൃഷ്ണ റെഡ്ഡിയുടെ തെലുങ്ക് സിനിമയായ ‘മാവിച്ചിഗുരു’ എന്ന സിനിമയില്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരമാണ് ഇവര്‍ക്കു ലഭിച്ചത്. 1996ലാണു സിനിമ പുറത്തിറങ്ങിയത്.

സിനിമയില്‍ തിളങ്ങുന്നതിനിടെയാണ് സൈനിക മേജര്‍ രാകേഷ് മേനോനെ 2000-ല്‍ വിവാഹം കഴിച്ചത്. കോളജ് കാലം മുതല്‍ ഇരുവര്‍ക്കും പരസ്പരം അറിയാമായിരുന്നു. എന്നാല്‍, 2007ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. വിവാഹത്തിനുശേഷം സിനിമയ്ക്ക് ഇവര്‍ ഇടവേള നല്‍കിയിരുന്നു. പിന്നീട് 2001ല്‍ തിരിച്ചെത്തി. പിന്നീട് നായികയില്‍നിന്നും സഹനടിയിലേക്ക് ഒതുങ്ങി. തമിഴിലെ സീരിയലുകളിലും ഇവര്‍ പ്രത്യക്ഷപ്പെട്ടു. ഇതിനുശേഷമാണ് നിത്യാന്ദയിലേക്ക് എത്തുന്നതും വിവാദത്തില്‍ പെടുന്നതും.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *