Breaking News
Home / Lifestyle / നീണ്ട 43 വർഷത്തെ ഇദ്ദേഹത്തിന്റെ പ്രവർത്തനം അവസാനിക്കുന്നു കാരണം..!!

നീണ്ട 43 വർഷത്തെ ഇദ്ദേഹത്തിന്റെ പ്രവർത്തനം അവസാനിക്കുന്നു കാരണം..!!

മോഡേൺ ക്ലിനിക്ക് ഇരിട്ടിലെ പ്രവർത്തനം അവസനിപ്പിച്ചു.

കാലവും ദേശവും ചരിത്രത്തിനൊപ്പവും മാറ്റത്തിനൊപ്പവും വികസിക്കുകയും കാലചക്രത്തിന്റെ ഗതിവിഗതികൾക്കനുസരിച്ച് മാറുകയും ചെയ്തിട്ടും

കാലത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോകാതെ. പതിവു മാറാതെ

പരാതിയും പരിഭവവുമില്ലാതെ മലയോര ജനതയുടെ നാഡി മിടിപ്പിന്റെ സ്പന്ദനവും ഹൃദയതുടിപ്പിന്റെ താളവും സ്വന്തം ഹ്യദയത്തിലേറ്റുവാങ്ങി -ജനകീയതയിലൂന്നിയ ‘ആതുര സേവനത്തിന്റെ എന്നും കെടാത്ത – മുഖമുദ്രയായി ഡോ.കെ.പി ഭാർഗവൻ.

ഇരിട്ടി പഴയ ബസ് സ്റ്റാന്റിലെ മോഡേൺ ക്ലിനിക്കെന്ന തന്റെ “ആതുര സേവന കേന്ദ്രത്തിൽ “നീണ്ട 43 വർഷത്തേ…. പ്രവർത്തനം അവസാനിപ്പിച്ചത്.

ഒപ്പം വന്നവരും ഒപ്പം നിന്നവരും പാതിവഴിയിൽ ജീവിത പ്രയാണത്തിന് തിരശ്ശീല താഴ്ത്തി തനിച്ചാക്കി ഓർമ്മകളുടെ ഓളങ്ങളിലേക്ക് -കടന്നു പോയിട്ടും തളരാതെ ഇന്നും വാർദ്ദ ക്യത്തിനും പ്രായത്തിന്റെ കടന്നുക യ റ്റത്തേയും കൂസാതെ ജനങ്ങൾക്കൊപ്പമുണ്ടയിരുന്ന ഈ ജനകിയ ഡോക്ടർ

കണ്ണൂർ അഞ്ചരക്കണ്ടിയിൽ കോമത്ത് ഹൗസിൽ പരേതനായ റിട്ട.. ഫോറസ്റ്റ് റെയ്ഞ്ചർ കെ.എൻ ഗോവിന്ദന്റെയും പി.കെ സരോജിനിയമ്മയുടെയും മകനായി ജനിച്ച ഡോ:-കെ.പി.ഭാർഗ്ഗവൻ 1972 ലാണ് കോഴിക്കോട് മെഡി:- കോളേജിൽ നിന്നും MBBS പഠനം പൂർത്തിയാക്കിയത് തുടർന്ന് 1974 വരെ മൂവാറ്റുപുഴയിൽ ചില സ്വകാര്യ ആശുപത്രികളിൽ ഡോക്ടറായി പ്രാക്ടീസ് നാട്ടിൽ ആതുരാലയങ്ങൾ അത്യപൂർവ്വമായ ആ കാലഘട്ടത്തിലാണ് 1974ൽ മലയോര കുടിയേറ്റ ജനതയുടെ ഹൃദയപട്ടണമായ ഇരിട്ടി യുടെ ചരിത്രത്തിന്റെ ഭാഗമാകാൻ -ഡോ :- കെ.പി .ഭാർഗ്ഗവൻ ഇരിട്ടിയിലെത്തുന്നത്

പരിഷ്കരണത്തിന്റെയും നഗരവത്കരണത്തിന്റേയും നുറുങ്ങുവെട്ടം കടന്നു വന്നിട്ടില്ലാത്ത കാലത്ത് മലമ്പനിയും, കോളറയും വസൂരിയും എന്നു വേണ്ട സകലമാന രോഗങ്ങളും അലട്ടിയിരുന്ന കാലത്ത് നാട്ടുവൈദ്യൻമാരും പാരമ്പര്യ വൈദ്യരുo, മുറിവൈദ്യൻമാരും മാത്രം ആശ്രയമുണ്ടായിരുന്ന ആദിവാസികളുൾപ്പെടെയുള്ളമലയോര കുടിയേറ്റ ജനതയുടെ കഷ്ടപ്പാടും യാതനയും പട്ടിണിയും പങ്കപ്പാടും ഉള്ളകാലത്താണ് കൈയ്യിലൊരു സ്റ്റതസ്കോപ്പും മനസ്സുനിറയെ കാരുണ്യത്തിന്റെ മനുഷ്യസ്നേഹവുമായി ഒന്നുമില്ലാത്തവന്റെ ‘ആശയും പ്രതീക്ഷയുമായി ‘ആതുരസേവനത്തിന്റെ കൈപ്പുണ്യമായി ഡോ: കെ.പി.ഭാർഗ്ഗവൻ ഇരട്ടക്കടവിന്റെ തീരം തേടിയെത്തിയത്

ആദ്യകാലത്ത് നേരംമ്പോക്കിലെ കമ്പോണ്ടർലൈൻ എന്നറിയപ്പെട്ടിരുന്ന (ഇന്നത് പൊളിച്ചുനീക്കി) കെട്ടിടത്തിലായിരുന്നു സേവനം താമസം കീഴൂരിലും പിന്നീട് ഇന്നു കാണുന്ന പഴയ ബസ് സ്റ്റാന്റിലെ ആ പഴയ കെട്ടിടത്തിലേക്ക് മാറി “മോഡേൺ ക്ലിനിക്ക് ” എന്നപേരിൽ

മനുഷ്യസ്നേഹത്തിലും സഹജീവികളോടുള്ള കാരുണ്യത്തിന്റേയും പര്യായമായി ആതുരസേവനത്തെ ജനകീയവത്കരിച്ച് – തലക്കനവും നെഞ്ചുവിരിക്കലുമില്ലാതെ എളിമയുടെയും തെളിമയുടെയും മുഖമുദ്രയായി മാറുകയായിരുന്നു ” മോഡേൺ ക്ലിനിക്കും അവിടുത്തെ ഭാർഗ്ഗവൻ ഡോക്ടറും ”

കാലപ്പഴക്കത്താൽ കെട്ടിടം പഴഞ്ചനായെങ്കിലും ഡോ :- ഭാർഗ്ഗവൻ പതിവു തെറ്റാതെ എന്നുമെത്തും ജനങ്ങളെ സേവിക്കാൻ

സാധാരണക്കാരുടെ മനമറിഞ്ഞ് രോഗത്തിന് മരുന്നു നൽകുന്ന ഡോ:- ഭാർഗ്ഗവൻ വ്യത്യസ്തനാത്

ചികിത്സക്ക് “ഫീസ് ” എന്ന സംവിധാനം ഡോ :- ഭാർഗ്ഗവന്റെ ക്ലിനിക്കിലില്ല വേദനിപ്പിക്കുന്ന ഇൻഞ്ചക്ഷനും ഇല്ല മരുന്നു കമ്പനികളുടെ കമ്മീഷൻ പറ്റാൻ രോഗിയുടെ ശരീരവും കീശയും താങ്ങാത്ത മരുന്നു കുറിപ്പുകളില്ല

അനാവശ്യ ടെസ്റ്റുകളാ ലാബു പരിശോധനകളോ ഇല്ല പകരം രണ്ടോ മുന്നോ ദിവസത്തെ മരുന്ന് ബോട്ടിൽ .അതിന് തുല്യമായി ഡോസുകുറഞ്ഞ ഗുളികകളും ഇതിനെല്ലാം കൂടി ഒരു രോഗിയിൽ നിന്നും ഈടാക്കുന്നത് 30 രൂപ!!…..

മുതിർന്നവരെങ്കിൽ 40 രുപ !!….

പല ആശുപത്രികളിലും 150 ൽ തുടങ്ങി 500 വരെയാണ് ഡോക്ടർ ഫീസ് ഈടാക്കുന്നത് നാട്ടിൻ പുറത്തെ ഒരു സാധാരണ ആശുപത്രയിൽ പോലും ഒരു ചെറിയജലദോഷമോ പനിയോ വന്നാൽ പോലും ചുരുങ്ങിയത് ആയിരവും രണ്ടായിരവും ” പിടിച്ചുപറിക്കുന്ന ” സ്ഥാനത്താണ് ഡോ :- ഭാർഗ്ഗവൻ ചികിത്സാഫീസും മരുന്നും ഉൾപ്പെടെ 30 രൂപ മാത്രം ഈടാക്കുന്നത് ഈ താവട്ടെ മരുന്നിന്റെ നിശ്ചിത വില മാത്രവും

നാൽപ്പതാണ്ട് പിന്നിട്ട ഈ ആതുരസേവനം തികച്ചും സൗജന്യമായി ചികിത്സ നടത്തുന്നരുന്ന ജില്ലയിലെ തന്നെ ഏക ജനകീയ സ്ഥാപനമാണെന്ന് പറഞ്ഞാൽ അതിൽ ഒട്ടും തന്നെ അതിശയോക്തി ഇല്ല തന്നെ

ചില ഘട്ടങ്ങളിൽ തന്റെ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് വണ്ടിക്കൂലിയും ഭക്ഷണവും ഭാർഗ്ഗവൻ ഡോക്ടറുടെ കീശയിൽ നിന്നും നൽകേണ്ടി വന്നിട്ടുണ്ട് എന്നത് ഈ “വെളുത്ത താടിയുള്ള ” ഡോക്ടറുടെ ജനകീയ മുഖം എടുത്തുകാട്ടുന്നു

പ്രായം 70 പിന്നിട്ടിട്ടും വാർദ്ധക്യം പരാജയപ്പെടുത്താനുള്ള പരിശ്രമം ആരംഭിച്ചിട്ടും പതറാതെ തോറ്റു കൊടുക്കാൻ മനസ്സിന്റെ ചെറുപ്പം ഇതിനൊന്നും അനുവദിക്കുന്നില്ല

എന്നും രാവിലെ 9 മണിക്ക് ക്ലിനിക്കിലെത്തുന്ന ഡോക്ടർ വൈകീട്ട് 5 മണി വരെ രോഗികൾക്കൊപ്പം അവരുടെ ആവലാതികളും ആകുലതകളും കേൾക്കും രോഗം മാറാൻ “തന്റെ കൈപ്പുണ്യമായ മരുന്നും ” നൽകും

ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ച് സമയം 2 മണി വരെയാക്കി ചുരുക്കിയിരിക്കുന്നു

ഡോക്ടറുടെ ക്ലിനിക്കിൽ ഒരു ദിവസം പോലും കടന്നു ചെന്നിട്ടില്ലാത്ത ആ “കാരുണ്യ സ്പർശം’ അറിയാത്ത ഒരു കുടുംബവും വ്യക്തിയുംമലയോര പഞ്ചായത്തുകളിലുണ്ടാവില്ല

ഡോക്ടറുടെ ഹൃദയവും രോഗിയുടെ മനസ്സും സമം ചേർത്തുണ്ടായ അകക്കരുത്തിൽ ഉരുത്തിരിഞ്ഞ ‘ “രോഗിയും ഡോക്ടറും ” തമ്മിലുള്ള ജനകീയതയുടെ ‘ആ ആത്മബന്ധത്തിന്റെ ‘ഔഷധക്കൂട്ടളക്കാൻ ഇന്നേവരെ ആർക്കും സാധിച്ചിട്ടില്ല കാരുണ്യത്തിന്റെ കെടാത്ത സ്നേഹവിളക്കായി ആതുരസേവനം ജനകീയ സേവനമാക്കി മാറ്റി ഈ തലമുറയ്ക്ക് മാത്രമല്ല വരും തലമുറയ്ക്കു കൂടി മാതൃകയാക്കാവുന്ന മനുഷ്യ സ്നേഹിയായ ഭിഷഗ്വരനാണ് ഡോ :- കെ.പി .ഭാർഗ്ഗവൻ

അഞ്ചരക്കണ്ടി കുഞ്ഞൻ കോട് യു .പി സ്കൂളിൽ പ്രാഥമിക പഠനവും തുടർന്ന് അഞ്ചരക്കണ്ടി ഹൈസ്ക്കൂളിൽ നിന്ന് റാങ്കോടെ പത്താം ക്ലാസ് പഠനവും പൂർത്തിയാക്കിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മെറിറ്റോടെMBBS പഠനം പൂർത്തീകരിച്ചത്

കണ്ണൂരിനടുത്ത് ചൊവ്വ സ്കുളിനു സമീപം വാട്ടർ ടാങ്കിനു പിറകിൽ ” സരോജം” എന്ന വീട്ടിലാണ് ഡോ :- കെ.പി .ഭാർഗ്ഗവനും കുടുംബവും ഇപ്പോൾ താമസിക്കുന്നത്……. ഒർമ്മിക്കുന്നത്.. ഇരിട്ടിലെ എന്റെ പ്രിയ ഡോക്ടർ…….. ഒരിക്കലും ഞങ്ങൾ ഇരിട്ടിക്കർ അങ്ങയെ മറക്കില്ല.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *