ഇങ്ങനത്തെ ഒരു സാധനത്തിനെ ആണല്ലോ ഭഗവാനെ എന്റെ തലയിൽ കെട്ടിവെച്ചതു
അതിനു എനിക്കെന്താ കുഴപ്പം ?
ഒരു കുഴപ്പവുമില്ല ,,നീയൊന്നുപോയേ സുമീ
ഇല്ലാ ഞാൻ പോകില്ല ,എനിക്ക് ഇങ്ങനെ നിങ്ങളുടെ അടുത്ത് തന്നെ നില്ക്കണം
എടീ ഇവിടുള്ളവരൊന്നും നിന്റെ വീട്ടുകാരെ പോലെ പരിഷ്കാരികൾ അല്ല ,നീ പൊതു സദസ്സിൽ വന്നു പെരുമാറുന്നതൊന്നും അവർക്കത്ര ദഹിക്കില്ല
ദഹിക്കുന്നെങ്കിൽ ദഹിച്ചാൽ മതി ,ഞാൻ എന്റെ ഭർത്താവിനെ അല്ലെ സ്നേഹിക്കുന്നത് ചിലപ്പോൾ ഒന്നുമ്മവെക്കുന്നത് അല്ലതെ മാറ്റരേയും അല്ലോലോ ,
നിന്നോട് പറഞ്ഞു ജയിക്കാൻ ബുദ്ധിമുട്ടാണെന്ന് എനിക്കതു കെട്ടിയതിന്റെ പിറ്റേന്ന് തന്നെ മനസ്സിലായി ,ഞാൻ വിട്ടു
നിങ്ങള് വിട്ടോ പക്ഷെ ഞാൻ വിടില്ല നിങ്ങളെ ,ഞാൻ മരിച്ചാൽ പോലും നിങ്ങളേയും കൊണ്ടേ ഞാൻ പോകു നിങ്ങളില്ലാതെ എവിടെയും എനിക്കുപറ്റില്ല
കള്ള ചിരിയും ചിരിച്ചു നടന്നു നീങ്ങുന്ന അവളെ നോക്കി അവൻ പറഞ്ഞു ,,ഇനി എന്തൊക്കെയാണവോ ഭഗവാനെ കാണേണ്ടി വരുക
മൂന്നുവര്ഷങ്ങള്ക്കു ശേഷം
——————————————–
എന്താ സുധിയേട്ടാ കരയുന്നതു ?
ഒന്നുമില്ല
ഏട്ടൻ ഇപ്പോൾ ഒന്നുമോർക്കേണ്ട
നീയെന്തിനാ സുമീ നിന്റെ ജീവിതം കളയുന്നത് ,,? നിന്റെ വീട്ടുകാര് നിര്ബന്ധിക്കുന്നപോലെ വേറൊരു വിവാഹത്തെ ക്കുറിച്ചു ആലോചിക്കൂ ,,എനിക്കിനി ഒരു തിരിച്ചുവരവില്ല
ഏട്ടനായിരുന്നെങ്കിൽ ഈ അവസ്ഥയിൽ എന്നെ ഉപേക്ഷിക്കുമായിരുന്നോ ? ഞാൻ ഉണ്ടാകും എപ്പോഴും ,ഈ മനസ്സിൽ നിന്നും എന്നെ പറച്ചെറിയാതിരുന്നാൽ മാത്രം മതി
ഈ അസുഖം മൂലമുള്ള വേദനയേക്കാളും എന്റെ മലവും മൂത്രവും വാരി നീ നിന്റെ ജീവിതം സ്വയം ഹോമിക്കുന്നതു കാണുന്നതാണ് ഇപ്പോഴെന്നെ ഏറ്റവും വിഷമിപ്പിക്കുന്നതു
ഏട്ടൻ ഒന്നിനെക്കുറിച്ചും ആലോചിക്കേണ്ട ഈ കട്ടിലിന്റെ താഴെ ഏട്ടന്റെ ഓരോ ആവശ്യങ്ങൾക്കും ഉള്ള വിളി ചെവിയോർത്തു ഞാൻ ഉണ്ടാകും
പലപ്പോഴും എല്ലാവരുടെ മുന്പിലുമുള്ള നിന്റെ അടുത്തപേരുമാറ്റം എന്നിലും ചെറിയ ഇഷ്ടക്കേടുകൾ ഉണ്ടാക്കിയിട്ടുണ്ട് ,പക്ഷെ അത് വെറും പക്വത കുറവല്ല നിന്റെ ഉള്ളിൽ നിന്നും വന്നത് തന്നെയാണ് എന്ന് മനസ്സിലാക്കി നിന്നെ അറിഞ്ഞു തുടങ്ങിയപ്പോഴേക്കും മനസ്സുകൊണ്ടല്ലാതെ എന്റെ കൈകൾ കൊണ്ടുപോലും നിന്നെ ഒന്ന് ചേർത്ത് നിർത്താൻ കഴിയായതെ ഞാൻ ഈ കട്ടിലിലുമായി ,എന്നെ വെറുക്കരുത് നീ സുമീ
എന്തിനു ,ഒരാൾക്ക് അസുഖം ഉണ്ടാകുന്നതു അവരുടെ തെറ്റുകൊണ്ടാണോ ? ഞാൻ എന്തൊക്കെ കുസൃതികൾ കാട്ടിയിട്ടും ഒരുനിമിഷം പോലും നിങ്ങളെന്നെ തള്ളിപറഞ്ഞില്ല ,ആവുള്ള സമയത്തു എന്റെ സങ്കല്പത്തിൽ ഉള്ള എല്ലാം തികഞ്ഞ ഭർത്താവു തന്നെയാണ് സുധിയേട്ടൻ ,എന്റെ കുസൃതികൾക്കു സുധിയേട്ടൻ വഴക്കു പറയുന്നതൊക്കെയാണ് ഞാനും പ്രതീക്ഷിച്ചതു അതുതന്നെയാണ് എനിക്ക് ഇഷ്ടവും ,,അല്ലാതെ ആയിരുന്നെങ്കിൽ ചിലപ്പോൾ എന്റെ സങ്കല്പ്പം ചിലപ്പോൾ നിങ്ങളിൽ നിന്നും വഴിമാറിപ്പോയേനെ ,,
എങ്കിലും ഒരു ആറുമാസമല്ലേ സുമീ നീ എന്റെ കൂടെ ഭാര്യയായി ജീവിച്ചുള്ളു ,അതിനുമാത്രം എന്നിലേക്ക് പിടിച്ചുനിർത്തുന്ന എന്തുസ്നേഹത്തിനു പകരമായാണ് നീ നിന്റെ ജീവിതം ഹോമിക്കുന്നത്
ആറുമാസമല്ല ആറുദിവസത്തിൽ ഉണ്ടാകുന്ന ആറു നിമിഷങ്ങളിലാണ് ഒരുപെണ്ണു അവന്റെ പുരുഷനെ മനസ്സിലേക്ക് ചേർക്കുന്നത് ,,ഒന്നുറച്ചുകഴിഞ്ഞാൽ മനസ്സിൽ ശുദ്ധിയുള്ള ഒരാൾക്കും അയാളെ സ്നേഹിക്കാനല്ലാതെ വെറുക്കാനോ പാതിവഴിക്ക് ഉപേക്ഷിക്കാനോ കഴിയില്ല
എന്തുപറ്റി സുധിയേട്ടൻ ഒന്നും പറയത്തെ ഉറങ്ങിയോ ?
സുധിയേട്ടാ ,,സുധിയേട്ടാ ,,,,,,,
എന്നെ വിട്ടുപോയി അല്ലെ ,,
,ഞാൻ കരയില്ല ,
അധികം അകലേക്ക് എത്തുന്നതിനുമുമ്പ് ഞാനും കൂടെ വരും
ആ കൈപിടിച്ചു എവിടെ ആയാലും നമ്മളോരുമിച്ചു
ഈ ഒരു നിമിഷം മുൻകൂട്ടി കണ്ടു വാങ്ങിവെച്ച വിഷം അവളുടെ ശരീരത്തിലൂടെ താഴേക്ക് ഇറങ്ങുമ്പോൾ പറഞ്ഞുതീരാത്ത പ്രണയനിമിഷങ്ങൾ വീണ്ടും പൂവിടുമെന്ന പ്രതീക്ഷയായിരിക്കുമോ അവളുടെ നിനവുകളിൽ
കടപ്പാട്
ലതീഷ് കൈതേരി –