Breaking News
Home / Lifestyle / കൊലയാളി സോഫിയയുടെ കുത്തഴിഞ്ഞ ലൈംഗീക ജീവിതത്തിന്റെ കഥ..!!

കൊലയാളി സോഫിയയുടെ കുത്തഴിഞ്ഞ ലൈംഗീക ജീവിതത്തിന്റെ കഥ..!!

ഈ ക്രൂരത ചെയ്തവർ സമൂഹത്തിൽ ജീവിക്കാൻ പാടില്ല. അവർ കഴിയേണ്ടത് ജയിലിൽ മാത്രമാണ്‌. ഇതിൽ മാപ്പില്ല, ശിക്ഷയിൽ ഒട്ടും ഇളവില്ല. പരമാവധി ശിക്ഷ നല്കുന്നു. മലയാളി സാം എബ്രഹാമിനേ സൈനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ ഭാര്യ സോഫിയയുടെയും കാമുകൻ അരുണ്‍ കമലാസനന്റെയുംശിക്ഷാ വിധി വായിച്ച് വിക്ടോറിയൻ സുപ്രീം കോടതി കോഗ്ളൻ പ്രഖ്യാപനം നടത്തി.

ശിക്ഷാവിധി ജഡ്ജി വായിച്ചത് വികാര ഭരിതമായ രംഗങ്ങൾ കോടതിയിൽ ഉണ്ടാക്കി.ഇതിനു സമാനമായ മറ്റൊരു കേസു പോലും തനിക്ക് നീതി നിർവഹണ ജീവിതത്തിൽ കാണാൻ കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് കോഗ്ലാൻ വ്യക്തമാക്കി . ഈ കൊലയേ വിവരിക്കൻ കോടതി ഉപയോഗിച്ച വാക്കുകൾ പോലും ക്രിമിനലിസത്തിലെ വലിയ വാക്കുകൾ തന്നെ..കൊടും പാതകം, മനുഷ്യരല്ലാത്തവർ, മൃഗീയത..

ഓസ്ട്രേലിയയിൽ വധ ശിക്ഷയില്ല. ഒരു കൊലകേസിൽ ലഭിക്കാവുന്ന പരവാവധി ശിക്ഷയാണ്‌ കോടതി ഇവരിൽ ചാർത്തിയത്. പരോലിൽ പോലും ഇവരെ പുറത്തുവിടരുതെന്ന് ക്ര്ശനമായി ജഡ്ജി കോഗ്ളൻ വിധി എഴുതി. 23 വർഷം ജയിലിൽ കഴിഞ്ഞിട്ടേ പരോൾ പോലും നല്കാവൂ. അതായത് ജീവിതത്തിലേ ബാഹ്യ ലോക ബന്ധം എല്ലാം ഇല്ലാതായി. തിനി കാരാഗ്രഹം തന്നെ. സോഫിയയ്ക്ക് 22 വര്‍ഷവും കാമുകന്‍ അരുണ്‍ കമലാസനന് 27 വര്‍ഷവുമാണ് തടവുശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.

2015 ഒക്ടോബര്‍ 13നാണ് പുനലൂരുകാരന്‍ സാം എബ്രഹാം മെല്‍ബണില്‍ കൊല്ലപ്പെട്ടത്. ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണ് സാമിനെ കൊലപ്പെടുത്തിയത്. 27 വർഷം ജയിൽശിക്ഷക്ക് വിധിച്ച അരുണിന്, 23 വർഷം കഴിയാതെ പരോൾ ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി. 22 വർഷം തടവു ലഭിച്ച സോഫിയക്ക് പരോൾ ലഭിക്കാൻ 18 വർഷം കാത്തിരിക്കേണ്ടി വരും

പൊട്ടികരഞ്ഞ് സോഫിയ, മന കരുത്തോടെ കൊലയാളി കാമുകൻ

വിധിക്ക് മുമ്പേ സോഫിയ കരഞ്ഞു പറഞ്ഞു. തെറ്റു പറ്റിയിട്ടുണ്ട്. സാം മരിക്കും എന്നു കരുതിയില്ലായിരുന്നു. എന്റെ ശിക്ഷ കുറച്ചു തരണം എനിക്ക് കുഞ്ഞുണ്ട്. മാതാപിതാക്കളേ കാണണം. എന്നാൽ ചെയ്ത് ക്രൂരതയ്ക്ക് മുന്നിൽ ആ കണ്ണീർ കോടതി അവഗണിച്ചു. പുല്ലുവിലയാണ്‌ കോടതി സോഫിയയുടെ സങ്കടങ്ങൾക്ക് നല്കിയത്.

ഒരു പെണ്ണും 2 കാമുകരും. ഇതിൽ ഒരു കാമുകനേ വിവാഹം കഴിച്ച് കൂടെ കൂട്ടി. മറ്റേ കാമുകനേ വിവാഹം കഴിക്കാതെ രഹസ്യ ബന്ധം നിലനിർത്തി. സോഫിയ ആൾ വില്ലത്തി തന്നെ. ഓസ്ട്രേലിയയിൽ വന്നപ്പോൾ സോഫിയക്ക് ഭർത്താവ്‌ മാത്രമായി ജീവിക്കാൻ വയ്യാതായായി. കാമുകൻ അരുണ്‍ കമലാസനനെ കൂടി ഒപ്പം വേണം അവൾക്ക് ജീവിക്കാൻ. അങ്ങിനെ വിവാഹിതൻ കൂടിയായ അരുണിനേ സോഫിയ ഓസ്ട്രേലിയയിൽ എത്തിച്ചു. കുടുംബമായി എത്തിയ അരുൺ സോഫിയയുമായുള്ള ബന്ധം തളിർത്തപ്പോൾ സ്വന്തം ഭാര്യ തടസമായി. അവരെയും കുഞ്ഞിനേയും നാട്ടിലേക്ക് വിട്ട് അരുൺ – സോഫിയ ബന്ധം ശക്തമായി. ഭർത്താവ്‌ സാമില്ലാത്ത സമയത്ത് സോഫിയയുടെ വീട്ടിൽ രഹസ്യ സംഹമങ്ങൾ നടന്നു. അരുണിന്റെ വീട്ടിലും ഇത് ആവർത്തിച്ചു.

മെല്ബണിൽ കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനേ സൈയനൈഡ് കൊടുത്തു കൊന്ന കേസിൽ സോഫിയേ കുറിച്ച് കൊലപ്പെട്ട സാമിന്റെ പിതാവ്‌ തുറന്നു പറയുന്നു. അവൾ നല്ല മരുമകൾ ആണെന്നാണ്‌ കഴിഞ്ഞ ദിവസം വരെ കരുതിയത്. എന്റെ മകനെ അവൾ കൊലപ്പെടുത്തിയ ശേഷവും മിക്കവാറും വിളിക്കുമായിരുന്നു. വളരെ സന്തോഷത്തോടെയാണ് സോഫി തങ്ങളോട് പെരുമാറിയിരുന്നത്. സംശയം തങ്ങള്‍ക്കുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. സാം ജീവിച്ചിരുന്നപ്പോഴും മരണശേഷവും സോഫി തങ്ങളെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നു.

നാട്ടിലായിരുന്ന സമയത്ത് സോഫിയ്ക്ക് ഇടയ്ക്കിടെ ഫോണ്‍കോളുകള്‍ വന്നിരുന്നതായി സാമിന്റെ ബന്ധുക്കള്‍ നേരത്തെ പറഞ്ഞിരുന്നു. ഫോണ്‍ വരുമ്പോള്‍ സോഫി അസ്വസ്ഥയായിരുന്നു. ആരും കേള്‍ക്കാതെ സംസാരിക്കാനാണ് സോഫി താല്പര്യപ്പെട്ടിരുന്നത്.സാമിന്റെ പിതാവ്‌ പറഞ്ഞു.എന്റെ മകനേ കൊന്ന് പെട്ടിയിലാക്കി അവൾ കൊണ്ടുവന്ന് തരികയായിരുന്നല്ലോ..എന്നിട്ട് ശവ സംസ്കാര ചടങ്ങിൽ കൊലയാളിയായ അവൾ പൊട്ടി കരഞ്ഞു. മോഹാലസ്യം അഭിനയിച്ചു. അവളേ ഞങ്ങൾ സമാധാനിപ്പിക്കാൻ പാടുപെട്ടു- പിതാവ്‌ പറഞ്ഞു

ഭർത്താവ്‌ കൊലപ്പെടുത്തി സാമിനേ കേരളത്തിൽ കൊണ്ടുപോയി അടക്കം ചെയ്ത് തിരികെ വന്നപ്പോൾ സോഫിയ കരുതി എല്ലാം സേഫാനെന്ന്. ഒസ്ട്രേലിയയിൽ എത്തിയ സോഫിയ അവിടുത്തേ പ്രവാസി മലയാളികളേയും കരഞ്ഞ് കാണിച്ചു. ഭർത്താവ്‌ മരിച്ച അമ്മക്കും കുഞ്ഞിനുമായി പ്രവാസികൾ പിരിവെടുത്ത് 15 ലക്ഷം ഉണ്ടാക്കി. ആ 15 ലക്ഷവും സോഫിയ വാങ്ങി. തുടർന്ന് അവളും കാമുകനും പ്ളാൻ ചെയ്ത് സ്വപ്ന ജീവിതം. ഒന്നിച്ച് കഴിയൽ, യാത്രയും സംഗമവും. എന്നാൽ മിടുക്കന്മാരായ ഒസ്ട്രേലിയ പോലീസ് എല്ലാം നിരീക്ഷിച്ചു .

പോസ്റ്റ്മോർട്ടത്തിൽ സൈനൈഡ് ഉള്ളി ചെന്ന് മരിച്ച് എന്ന വിവരം പോലീസ് പുറത്തുവിട്ടില്ലായിരുന്നു. മരണ ഹൃദയാഘാതമായി പോലീസും പുറത്ത് ധരിപ്പിച്ചു. പോലീസ് ഇവരുടെ വീട് നിരീക്ഷിച്ചു. ഫോൺ കോളുകൾ ചോർത്തി. ഇലക്ട്രീഷ്യനായും, പ്ളംബറായും, പോസ്റ്റ് മാനായും പലപ്പോഴും ഇവരുടെ വീട്ടിൽ എത്തി. എല്ലാം റെക്കോഡ് ചെയ്തു. അങ്ങിനെ തെളിവുകളിൽ കുടുക്കി കുരുക്ക് മുറുക്കി പോലീസ് പിടികൂടുകയായിരുന്നു.പഴുതില്ലാത്ത കേസാക്കി മാറ്റി.

നിന്റെ കരങ്ങൾകൊണ്ട് എന്നെ വരിഞ്ഞു മുറുക്കൂ, നിന്റെ സ്നേഹത്തിന്റെ കടലിലേക്ക് എന്നെ കൊണ്ടുപോകൂ..ഭർത്താവിനേ സൈനൈഡ് കൊടുത്ത് കൊന്ന സോഫിയ കാമുകന്‌ എഴുതിയത്

ഭര്‍ത്താവിനെ ഉറക്കത്തില്‍ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ മലയാളി യുവതി സോഫിയ കാമുകന്‍ അരുണ്‍ കമലാസനന് എഴുതിയ പ്രണയ ലേഖന വരികളാണിത്. പോലീസാണിത് കോടതിയുടെ അനുമതിയോട് പുറത്ത് വിട്ടത്. പ്രിയപ്പെട്ടവനേ..എന്നെ മുറുക്കെ കെട്ടി പിടിക്കൂ. ആ കരങ്ങള്‍ കൊണ്ട് എന്നെ ബലമായി അമര്‍ത്തി ഞെരുക്കൂ. നിന്റെ സ്‌നേഹത്തിന്റെ കടലിലേക്ക് എന്നെ കൊണ്ടുപോകൂ..ഞാന്‍ നിനക്കായി കാത്തിരിക്കുന്നു. ഐ മിസ് യു എലോട്ട്…ഞാന്‍ ഇയാളുടെ കൂടെ മടുത്തു..

എന്നെ സ്വതന്ത്രയാക്കൂ..എന്നെ കൊണ്ടുപോയില്ലേല്‍ ഞാന്‍ കൂടുതല്‍ നിന്നെ ഓര്‍ത്ത് കഷ്ടപെടും…പ്രത്യേകിച്ച് നിനക്ക് അറിയാമല്ലോ..പെണ്‍കുട്ടികളാണ് പ്രണയ കാര്യത്തില്‍ കൂടുതല്‍ കാത്തിരിക്കുന്നതും സഫര്‍ ചെയ്യുന്നതും. നമുക്ക് എല്ലാം പ്ലാന്‍ ചെയ്യണം. പ്ലാനില്ലാതെ ഒരു സ്വപ്നവും ഭൂമിയില്‍ വിജയിക്കില്ല. നമുക്ക് പ്ലാന്‍ ചെയ്യാം.ഇത് ഇലക്ട്രോണിക് ഡയറി ആയിരുന്നു. സോഫിയയും, കാമുകന്‍ അരുണും ചേര്‍ന്ന് ഇന്റര്‍നെറ്റിലൂടെയായിരുന്നു ഇതില്‍ പ്രണയം എഴുതി സേവ് ചെയ്ത് സൂക്ഷിച്ചത്. എന്റെ അവസാന ശ്വാസം വരെയും നിന്റെ സ്‌നേഹത്തിനൊപ്പം ഉണ്ടാകും എന്നും അരുണ്‍ എഴുതുന്നു.

ഇതിനിടെ സാമിനേ കൊല്ലാൻ മെല്ബണിലേ വെള്ളക്കാരായ ഗുണ്ടാ സംഘത്തിനു സോഫിയയും കാമുകനും ക്വട്ടേഷൻ നല്കിയിരുന്നു. ജോലി കഴിഞ്ഞ് റെയില്വേ സ്റ്റേഷനിൽ ഇറങ്ങിയ സാമിനേ ഗുണ്ടകൾ കുത്തി മുറിവേല്പ്പിച്ചു. സാം ഓടി രക്ഷപെടുകയായിരുന്നു. ഈ സംഭവത്തിനു ശേഷം തന്റെ ജീവൻ അപകടത്തിലാണെന്ന് നാട്ടിലേക്ക് വിളിച്ച് സാം പറഞ്ഞിരുന്നു. തുടർന്ന് ഭയം മൂലം ജോലിക്ക് പോയില്ല. വീട്ടിൽ തന്നെ തങ്ങി. ചിലപ്പോൾ മരണം മുന്നിൽ കണ്ട് വീട്ടിൽ രക്ഷ തേടിയതാകാം.

അല്ലെങ്കിൽ താൻ ജോലിക്ക് പോകുമ്പോൾ സോഫിയ- അരുൺ സംഗമം അറിഞ്ഞിട്ടുണ്ടാകാം. എന്തായാലും ജീവൻ രക്ഷിക്കാൻ വീട്ടിൽ തന്നെ അഭയം തേടിയിട്ടും സാം ഈ ലോകത്തുനിന്നും വിട പറഞ്ഞു. ഒരു പാട് പാഠങ്ങളും അനുഭവങ്ങളും പ്രവാസികൾക്കും, മലയാളികൾക്കും ഈ കൊലകേസ് പകർന്ന് തരുന്നു. അവർ ഇനി കാരാഗ്രഹത്തിൽ പുറം വെളിച്ചം കാണാതെ കഴിയട്ടേ..പരോൾ പോലും നിഷേധിക്കപ്പെട്ട്..എല്ലാം ഉചിതമായി. വിധിയേ പ്രവാസ സമൂഹം ഒന്നാകെ സ്വാഗതം ചെയ്യുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *