Breaking News
Home / Lifestyle / ജീവിച്ച് തുടങ്ങും മുമ്പ് പിഞ്ച് മക്കളെ കയ്യിലേല്‍പ്പിച്ച് പോയ മകളെ ഓര്‍ത്ത് ഉരുകിയുരുകി അമ്മ ;ഒരു കുടുംബത്തിന്റെ തീരാ നഷ്ടമായി നഴ്‌സ് ലിനി

ജീവിച്ച് തുടങ്ങും മുമ്പ് പിഞ്ച് മക്കളെ കയ്യിലേല്‍പ്പിച്ച് പോയ മകളെ ഓര്‍ത്ത് ഉരുകിയുരുകി അമ്മ ;ഒരു കുടുംബത്തിന്റെ തീരാ നഷ്ടമായി നഴ്‌സ് ലിനി

കഴിഞ്ഞ ഒരു മാസമായി മുറ്റത്തുനിന്ന് ചെറിയൊരു കാല്‍പെരുമാറ്റം കേട്ടാല്‍ അവന്റെ ‘അമ്മ വന്നുവെന്ന് കരുതി സിദ്ധു ഓടിയെത്തി നോക്കും. ഇപ്പോള്‍ അവന് അതൊരു പതിവാണ്. കഴിഞ്ഞ കുറയെ നാളുകള്‍ക്ക് മുമ്പ് ഒരു സുപ്രഭാതത്തില്‍ അവന് പൊന്നുമ്മ നല്‍കി പോയ അമ്മ തിരിച്ചു വരുന്നുണ്ടോ എന്നാണ് അവന്‍ എത്തിനോക്കുന്നത്.

ഇനി അവനെ താരാട്ടു പാടി ഉറക്കുവാനോ ലാളിക്കുവാനോ അമ്മ ഒരിക്കലും തിരിച്ചുവരില്ലെന്ന് അവനറിയുന്നില്ല. അഞ്ചു വയസ്സുകാരന്‍ ജ്യേഷ്ഠന്‍ കുഞ്ചു(ഋതുല്‍-5)വിന് കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ട്. അവന് അടുത്ത ആഴ്ച മുതല്‍ യു.കെ.ജിയില്‍ പോകാനുള്ളതാണ്. എല്‍.കെ.ജിയിലായിരുന്ന സമയത്ത് സ്‌കൂളില്‍ പോകാനൊരുക്കുന്നതും പാഠഭാഗങ്ങള്‍ പറഞ്ഞുകൊടുക്കുന്നതും അമ്മയായിരുന്നു. എന്നാല്‍, ഈ അധ്യയന വര്‍ഷം കുഞ്ചുവിനെ ഒരുക്കാനും അവന്റെ പഠനകാര്യങ്ങള്‍ നോക്കാനും അമ്മയുണ്ടാവില്ലെന്നത് അവനെ സങ്കടപ്പെടുത്തുന്നു.

മകള്‍ നഷ്ടപ്പെട്ട് ഉരുകുന്ന ഒരു അമ്മ മനസ്സും ഈ വീട്ടിലുണ്ട്. മകള്‍ കുടുംബ ജീവിതം തുടങ്ങുമ്‌ബോഴേക്കും രണ്ട് പിഞ്ചു മക്കളെ ഇവരുടെ കൈയില്‍ ഏല്‍പിച്ചാണ് മകള്‍ യാത്രയായത്. കുഞ്ചുവിന്റെയും സിദ്ധുവിന്റെയും അമ്മ ചെമ്ബനോട പുതുശ്ശേരി ലിനി പേരാമ്ബ്ര താലൂക്കാശുപത്രിയില്‍ രോഗിയെ ശുശ്രൂഷിക്കുന്നതിനിടെ നിപ വൈറസ് ബാധയേറ്റ് മേയ് 21നാണ് മരിക്കുന്നത്. ചെയ്യുന്ന സേവനത്തോടുള്ള ലിനിയുടെ ആത്മാര്‍ഥതകൂടിയായിരുന്നു ഈ രക്തസാക്ഷിത്വം.

മരണം കൈയെത്തും ദൂരത്തെത്തിയെന്ന് മനസ്സിലാക്കിയ ലിനി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയവെ പ്രിയതമന്‍ സജീഷിനെഴുതിയ കുറിപ്പ് നിറകണ്ണുകളോടെയാണ് മലയാളികള്‍ വായിച്ചത്. ഒരമ്മയുടെ കരുതലും ഭാര്യയുടെ സ്‌നേഹവും ആ കുറിപ്പിലെ വാചകങ്ങളിലുണ്ടായിരുന്നു.

കുഞ്ചുവിനും സിദ്ധുവിനും ഇപ്പോള്‍ വേണ്ട കാര്യങ്ങളെല്ലാം ചെയ്തു കൊടുക്കുന്നത് അമ്മമ്മ രാധയും അച്ഛന്‍ സജീഷുമാണ്. ലിനിയുടെ രോഗവിവരമറിഞ്ഞ് വിദേശത്തെ ജോലി ഉപേക്ഷിച്ചാണ് സജീഷ് നാട്ടിലെത്തിയത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *