അഷറഫ് വട്ടത്തറ (AL ZAMAN GROUP)
20 വർഷങ്ങൾക്ക് മുമ്പ് കിഴക്കേ ചാത്തനൂരിൽ നിന്നും ഓട്ടോ ഡ്രൈവറുടെ കാക്കിയും അഴിച്ച് വെച്ച് ജീവിത്തിന്റെ പുതിയ പ്രതീക്ഷകളുമായി കടൽ കടന്ന് ഖത്തറിലെത്തി. ഡ്രൈവറായും മറ്റു ചെറു ജോലികളൊക്കെയായി വർഷങ്ങൾ കടന്നു പോയി.ഇന്ന് ഖത്തറിലെ അറിയപ്പെടുന്ന ട്രാൻസ്പോട്ടെഷൻ കമ്പനിയുടെ ഉടമയാണ് അഷറഫ്. (Al ZAMAN GROUP ).350 ജോലിക്കാർ ഇദ്ധേഹത്തിന്റെ കമ്പനിയിൽ ജോലി ചെയ്യുന്നു. അത്രത്തോളം തനെ വാഹനങ്ങളും ( ട്രാൻസ്പോർട്ടേഷൻ, പാസഞ്ചർ) കമ്പനിക്കുണ്ട്.
ഓട്ടോ ഡ്രൈവറിൽ നിന്നും കമ്പനിയുടെ MD കസേരയിലിരിക്കുള്ള ദൂരം ചെറുതായിരുന്നില്ല. പിന്നിട്ട നാളുകൾ കല്ലും മുള്ളും നിറഞ്ഞത് തന്നെയായിരുന്നു. പല പ്രതികൂല സാഹചര്യങ്ങളിലും പതറാതെ ഇടറാതെ മുന്നോട്ടു പോയി.ജീവിത വിജയത്തിന്റെ ഉന്നതങ്ങൾ കീഴടക്കുമ്പോഴും അഷറഫ് ഇന്ന് ഞങ്ങൾക്കെല്ലാം മാർഗ നിർദേശിയും വഴിവിളക്കുമാണ്.നിർദരർക്കും അവശർക്കും അത്താണിയുമാണ്. പല വ്യക്തികൾക്കും കുടുംബങ്ങൾക്കും അഷറഫ് താങ്ങും തണലുമാണ്.ഉയർച്ചകൾ താണ്ടുമ്പോഴും നല്ലൊരു മനുഷ്യസ്നേഹിയായി ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റു ക്ഷേമ പ്രവർത്തികളിലും അഷറഫ് സജീവ സാനിദ്ധ്യമാണ്. തന്റെ വിഹിതത്തിന്റെ ഒരു പങ്ക് ഇതിനായി മാത്രം മാറ്റിവെക്കുന്നു.
ഇപ്പോൾ ഖത്തറിലെ തിരുമിറ്റക്കോട്ടുകാരുടെ വെൽഫെയർ അസോസിയേഷൻ രൂപീകരിച്ചതിലെ പ്രധാനിയും അഷറഫാണ് .
ഭാര്യ – ജസീറ
മക്കൾ – ജൽവ്വ , ജഫ്റിൻ