Breaking News
Home / Lifestyle / സെക്സ് ടോയ് പ്രിയരിൽ മലയാളികളും.. വിൽപന കണക്കുകൾ അതിശയിപ്പിക്കുന്നത്‌..!!

സെക്സ് ടോയ് പ്രിയരിൽ മലയാളികളും.. വിൽപന കണക്കുകൾ അതിശയിപ്പിക്കുന്നത്‌..!!

കോടിക്കണക്കിനു രൂപയുടെ ഇടപാട് നടക്കുന്നതാണ്‌ സെക്സും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും. നീലച്ചിത്രങ്ങളുടെയും ലൈംഗിക കളിപ്പാട്ടങ്ങലുടേയും വൻ വിപണി തന്നെ രഹസ്യമായും പരസ്യമായും ലോകത്തിന്റെ പല ഭഗങ്ങളിലും ഉണ്ട്. ചില പാശ്ചാത്യ രാജ്യങ്ങളിലും മക്കാവു പോലെ ഉള്ള സുഖവാസ കേന്ദ്രങ്ങളിലും സെക്സ് ടോയ്സ് അഥവാ ലൈംഗിക കളിപ്പാട്ടങ്ങളുടെ കടകളും ഉണ്ട്.

ഓൺലൈൻ വ്യാപാരം വ്യാപകമായതോടെ സെക്സ് ടോയ്സിന്റെ വിപണനവും പൊടിപൊടിക്കുകയാണ്‌. ഇക്കാര്യത്തിൽ ഇന്ത്യക്കാരും മോശക്കാരല്ലെന്നാണ്‌ പ്രമുഖ സെക്സ് ടോയ്സ് ഓൺലൈൻ വിപണന സൈറ്റായ ദാറ്റ്സ് പേഴ്സണൽ.കോം പുറത്തുവിടുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

ലോകത്ത് സെക്സ്വലി അഡിക്ടഡായ രാജ്യങ്ങളിൽ അഞ്ചാം സ്ഥാനമാണ്‌ ഇന്ത്യക്കുള്ളതെന്ന് സൈറ്റ് വ്യക്തമാക്കുന്നത്. ഏറ്റവും അധികം സെക്സ് ടോയ്സ് വിപണനം നടക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ മഹാരാഷ്ട്രയും ദില്ലിയുമാണ്‌. ആസാമാണ്‌ “കിങ്കിയസ്റ്റ് സ്റ്റേറ്റ്.” നഗരങ്ങളിൽ മുംബൈ ആണ്‌ മുന്നിട്ടു നില്ക്കുന്നത്. തൊട്ടുപുറകിലായി ന്യൂ ഡെൽഹി ബാംഗ്ലൂരു, ചെന്നൈ, കൊല്ക്കത്ത തുടങ്ങിയ നഗരങ്ങളൂം വരുന്നു. ദിവസവും ലൈംഗിക കളിപ്പാട്ടങ്ങളുടെ പായ്ക്കറ്റുകള്‍ ഒരെണ്ണമെങ്കിലും വീതം ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചേരുന്നതായും വെറും രണ്ടു വര്‍ഷം കൊണ്ട് പാവകളായ കിടപ്പറ പങ്കാളികളുടെ എണ്ണം കൂടിയതായും വെബ്സൈറ്റ്‌ റിപ്പോർട്ട്‌ ചെയ്യുന്നു.

300 മുതല്‍ 15,000 രൂപ വരെ വില വരുന്ന സാധനങ്ങള്‍ ഇതിലുണ്ട്. ചിലത് ബാറ്ററി കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്നവയാണ്. ആദ്യത്തെ പണം മുടക്ക് മാത്രം മതിയെന്നതിനാല്‍ ബൊമ്മകളോട് താത്പര്യം കാണിക്കുന്നവര്‍ കൂടുതലാണ്. മംഗലാപുരം എയര്‍പോര്‍ട്ട് വഴി ഇവ വ്യാപകമായി കേരളത്തിലും എത്തുന്നുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ളവയാണ് കൂടുതല്‍ എത്തുന്നതെന്നും മദ്ധ്യവയസ്‌ക്കന്മാര്‍, അറിയപ്പെടുന്ന കുടുംബങ്ങളില്‍ നിന്നുള്ള വരെ സ്ത്രീകള്‍ തുടങ്ങിവയരാണ് ഇറക്കുമതി ചെയ്യുന്നത്.

ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചുവരുന്ന ടയർ2 നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള നഗരങ്ങളായ തിരുവനന്തപുരവും കൊച്ചിയും ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരുപത്തഞ്ച് ശതമാനമാണ്‌ ഇവിടെ ഉയർച്ച വന്നത്. മലയാളികൾക്കിടയിൽ ഇത്തരം ലൈംഗിക കളിപ്പാട്ടങ്ങളുടെ സ്വാധീനം വർദ്ധിക്കുന്നതിന് ഒരു കാരണം ഓൺലൈൻ വഴി “രഹസ്യമായി” വാങ്ങാൻ സാധിക്കുന്നു എന്നതാണ്.

സെക്സ് റ്റോയ്സ് വാങ്ങുന്ന സ്ത്രീകളിൽ മുന്നിട്ടു നില്ക്കുന്നത് ബറോഡയും പൂനയുമാണ്‌. മൂന്നം സ്ഥാന്ത്ത് തിരുവനന്തപുരം ഉണ്ട്. 25 മുതൽ 34 വയസ്സു വരെ ഉള്ളവരാണ്‌ 44% ഉപഭോക്താക്കളും. 18 മുതൽ 24 വരെ പ്രായമുള്ളവർ 22% ഉം 35-45 ഗ്രൂപ്പിൽ 18% വുമാണ്‌ ഉള്ളത്. നാല്പത്തഞ്ച് വയസ്സിനു മുകളിൽ 16% ഉപഭോക്താക്കളും ഉണ്ട്.

ലൂബ്രിക്കന്റുകളാണ്‌ ഇന്ത്യക്കാർ കൂടുതൽ വാങ്ങുന്ന മറ്റൊരു ഉല്പ്പന്നം. മസാജറുകൾ പ്ലഷർ റിങ്ങ് ആന്റ് ഡിവസുകൾ തുടങ്ങിയവക്കും ആവശ്യക്കാരുണ്ട്. 62% ആളുകളൂം രാത്രി 10 നും പുലർച്ചെ 1 നും ഇടയിലാണ്‌ ഓർഡർ നല്കുന്നത്.

13% പേർ സെക്സി ലിങ്കറികളും 12% പേർ പ്ലഷർ റിങ്ങുകളും മറ്റു ഡിവൈസുകളും വാങ്ങുന്നവരിൽ പെടുന്നു. ശരാശരി 2690 രൂപയുടെ ഓർഡറുകളും 2.4 പ്രോഡക്ടുകളൂമാണ്‌ വരുന്നത്. റോൾപ്ലേ കോസ്റ്റ്യൂംസിൽ ഏറ്റവും കൂടുതൽ ചിലവാകുന്നത് നേഴ്സിന്റെ കോസ്റ്റ്യൂംസാണ്‌. കിങ്കി പ്രോഡക്ട്സിൽ ഹാന്റ് കഫ്സും ഉൾപ്പെടുന്നു. 25 മാസത്തെ ആഭ്യതര സന്ദർശകരുടേയും വില്പനയുടേയും കണക്കുകളും ഉപഭോക്താക്കളിൽ നിന്നുള്ള അഭിപ്രായസർവ്വേകളും ആണ്‌ തങ്ങളുടെ ഈ വെളിപ്പെടുത്തലിനു അവലംബമായി പ്രസ്തുത വെബ്സൈറ്റ് പറയുന്നത്.

സെക്‌സ് കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധം ആയതിനാല്‍ അവര്‍ 5000 രൂപ പിഴ നല്‍കേണ്ടി വരുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ പൊതുമാന്യതയും സദാചാര മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ വിഭാവന ചെയ്തിരിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സെക്‌സ് കളിപ്പാട്ടങ്ങള്‍ നിയമവിരുദ്ധമാണ്. സെക്‌സ് കളിപ്പാട്ടങ്ങളുടെ പതിവായ ഉപയോഗം ഞരമ്പു സംബന്ധമായ പ്രശ്‌നം ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പക്ഷെ ചിലരുടെ നിഗമനം ഇതിന്റെ ഉപയോഗം ഞരമ്പു രോഗികളുടെ എണ്ണം കുറയ്ക്കുമെന്ന് തന്നെയാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *