Breaking News
Home / Lifestyle / ഭർത്താവിന്റെ വീട് എത്ര സ്വർഗമാണെന്ന് പറഞ്ഞാലും സ്വന്തം വീട്ടിൽ പോകുന്നത് ഞങ്ങൾ സ്ത്രീകൾക്ക് ഒരു പ്രത്യേകതയാ..!!

ഭർത്താവിന്റെ വീട് എത്ര സ്വർഗമാണെന്ന് പറഞ്ഞാലും സ്വന്തം വീട്ടിൽ പോകുന്നത് ഞങ്ങൾ സ്ത്രീകൾക്ക് ഒരു പ്രത്യേകതയാ..!!

പോകുന്ന അന്ന് വല്ലാത്ത ഒരു ഉത്സാഹം ആയിരിക്കും… പുലർച്ചെ എഴുന്നേറ്റ് ചാടി ഓടിനടന്ന് എല്ലാ ജോലികളും തീർക്കും.. അന്നത്തെ ഉത്സാഹം കാണുമ്പോൾ അയൽവക്കത്തുള്ള ചേച്ചിമാർക്കൊക്കെ കാര്യം മനസിലാകും. ചിലപ്പോ ഒന്ന് സുഖിപ്പിച്ചൊരു കമന്റും തരും… വീട്ടിൽ പോവാണല്ലേ.. – അത് കേൾക്കുമ്പോൾ ഒന്നൂടി ഉത്സാഹം കൂടും… മക്കളേം പിടിച്ചെഴുന്നേൽപിച്ച് രണ്ട് ഒച്ചയുമെടുത്ത് കുളിപ്പിച്ചൊക്കെ റെഡിയാക്കി ഒരുങ്ങി ചമഞ്ഞ് നിന്നാലോ.. കെട്ട്യോന് അപ്പോ പതിവിലും തിരക്ക്… അല്ലേലും ഞാനെന്ന് വീട്ടിൽ പോയാലും നിങ്ങൾക്ക് ഒരിക്കലുമില്ലാത്ത തിരക്കാ…. ഹും….

എന്നൊരു ഡയലോഗും കാച്ചി മക്കളേം വിളിച്ചോണ്ട് ബസ് സ്റ്റോപ് ലക്ഷ്യമാക്കി ഒറ്റ നടത്തം.. കിട്ടുന്ന ബസിൽ ക്കയറി വീട്ടിലെ ബസ് സ്റ്റോപ്പിൽ എത്തിയാലോ അവിടെ മുതൽ വിശേഷങ്ങൾ പറച്ചിൽ തുടങ്ങുകയായി തുണിയലക്കുന്ന ചേച്ചിയെ വിളിച്ച് വരെ വിശേഷം തിരക്കുന്ന അമ്മയെ ചീത്ത വിളിച്ച് മക്കൾ പണ്ടേ വീട്ടിലെത്തും…. വീടിന്റെ മുൻവശത്ത് വന്നാലും അമ്മേ എന്ന് വിളിച്ചോണ്ട് പിന്നാമ്പുറം ലക്ഷ്യമാക്കി ഒറ്റ നടത്താ… വീട്ടിൽ കയറി ബാഗും കവറും വലിച്ചെറിഞ്ഞ് കൊച്ചു കുഞ്ഞിനെ പോലെ ചിണുങ്ങി ആദ്യം പോകുന്നത് അടുക്കളയിലേക്കാ… മധുര പലഹാരങ്ങൾ മാറ്റി വച്ച് സ്റ്റീൽ പ്ലേറ്റിൽ ചോറും കറിയും എടുത്ത് ഒരൊറ്റ പിടിത്താ…. ഇടയക്ക് അമ്മയോട് പരാതിയും പരിഭവവും:..

കഴിക്കുന്നത് കാണുമ്പോൾ പിള്ളേര് പറയും ഈ അമ്മ കഴിക്കുന്നത് കാണുമ്പോൾ അച്ഛൻ അമ്മയെ പട്ടിണിയിടുവാന്ന് തോന്നുലോ… മ്മള് അതൊന്നും മൈൻഡ് ചെയ്യാതെ അമ്മേ ഇത്തിരി ചോറൂടി… നല്ല വിശപ്പ് എന്ന് പറഞ്ഞ് നമ്മുടെ പണി തുടരും:… പിന്നെ ഒരാഴ്ച സുഖവാസം .. – മക്കളെ അമ്മയെ ഏൽപ്പിച്ച് ടി.വി യുടെ റിമോട്ടും സ്വന്തമാക്കി ഒരൊറ്റ ഇരുപ്പാ… എഴുന്നേൽക്കുന്നത് സ്വന്തം ആവശ്യങ്ങൾക്ക് മാത്രം… അനിയൻ വീട്ടിൽ ഉണ്ടെങ്കിൽ പറയുകയേ വേണ്ട.. ഉം അവളു വന്നു…. തുടങ്ങി…. ഇന്നെന്തേ ഫോൺ കയ്യിൽ ഇല്ലാലോ ” ആ ഫേസ്ബുക്കും വാട്ട്സ്ആപ് ഉം കൂടി ഒന്നട്ത്ത് നോക്ക ടീ…. വെറുതേ ഇരിക്കുവല്ലേ:..

വേണേൽ കുറച്ച് പലഹാരോം കൊണ്ട് തരാം മേഡത്തിന് ഇരുന്ന് കൊറിക്കാലോ… എന്ന ഒരു തേങ്ങാക്കൊല ഡയലോഗും കാച്ചി ആ മോന്തയിൽ ഒരു ഇളിയും പാസാക്കി അങ്ങനെ നിക്കും… കിട്ടാനുള്ളത് കിട്ടണോലോ… ഒന്നു പോടെ ർ ക്കാന്ന് തിരിച്ച് മറുപടീം കൊടുത്ത് അമ്മേ ദേ… ഈ ചെക്കൻ എന്ന് അമ്മയെ വിളിച്ചൊന്ന് ചിണുങ്ങും… ആ രണ്ടും കൂടി തുടങ്ങീലോ എന്ന് ചിരിച്ചോണ്ടുള്ള അമ്മയ്ടെ ശകാരവും… മകൾ വന്നതറിഞ്ഞ് ഇഷ്ടപ്പെട്ടത് ഒക്കെയും വാങ്ങിക്കൊണ്ട് വരുന്ന അച്ഛൻ… ചേച്ചിക്കിഷ്ടപ്പെട്ട ചോക്കലേറ്റുമായി എത്തുന്ന അനിയൻ….. ഇഷ്ടവിഭവങ്ങൾ തയ്യാറാക്കി വച്ച് വിളമ്പി തരുന്ന അമ്മ…. സ്വാദ് കൂടുതലാ അന്നേരം…….

വാശി പിടിച്ച് അമ്മേടെ കയ്യിൽ നിന്നും ഒരുരുള ചോറ് വാങ്ങി കഴിക്കുമ്പോൾ അമ്മേടെ ഒരു സ്നേഹപ്രകടനമുണ്ട്…. എത്ര നന്നായി ഇരുന്നാലും എന്റെ കുഞ്ഞ് ക്ഷീണിച്ചു പോയീന്ന് കേട്ടു മടുത്ത ഒരു വർത്താനവും….. അമ്മയോട് ചേർന്ന് കിടന്ന് ആ തലോടലേറ്റുറങ്ങുന്ന ദിവസങ്ങൾ എന്നും പ്രിയപ്പെട്ടതാണ്… പെട്ടെന്ന് ദിവസങ്ങൾ പോയ പോലെ…. കളിയും ചിരിയും തമാശയുമായി കുറച്ച് ദിനങ്ങൾ… വരുന്നില്ലേ…. അവിടെ സ്ഥിരതാമസമാക്കിയോ എന്ന ഭർത്താവിന്റെ ഫോൺ കോൾ വരുമ്പോഴാണ് ഓ തിരിച്ച് പോകാറായല്ലോ എന്ന് ഓർക്കുന്നത് തന്നെ….

തിരികെയുള്ള യാത്ര… എല്ലാവരോടും യാത്ര പറഞ്ഞ് കണ്ണു നിറച്ച് ആ വീടിന്റെ പടിയിറങ്ങുമ്പോൾ ഇനി എന്നാണാവോ ഇങ്ങോട്ടേക്ക് എന്ന ചിന്ത മാത്രമേ മനസിലുണ്ടാകൂ… ഇതൊന്നും ഭർത്താവിനോടും കുടുംബത്തോടുമുള്ള സ്നേഹക്കുറവല്ല.. ഇത് നമ്മൾ സ്ത്രീകളുടെ ഒരു പ്രത്യേകതയാ… ഞങ്ങൾക്കു മാത്രം സ്വന്തമായുള്ള ഒരു സവിശേഷതയാ..” രചന: ശരണ്യ ചാരു

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *