Breaking News
Home / Lifestyle / ഭക്ഷ്യയോഗ്യമല്ലാത്ത രാസവസ്തുക്കൾ ചേർക്കുന്നു ; മാഗ്ഗി നൂഡിൽസ് രണ്ടാം പരിശോധനയിലും പരാജയപ്പെട്ടു..!!

ഭക്ഷ്യയോഗ്യമല്ലാത്ത രാസവസ്തുക്കൾ ചേർക്കുന്നു ; മാഗ്ഗി നൂഡിൽസ് രണ്ടാം പരിശോധനയിലും പരാജയപ്പെട്ടു..!!

ജോലിത്തിരക്ക് മൂലം ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്ത അമ്മമാരുടെ ഏറ്റവും വലിയ അശ്രയമായിരിരുന്ന ‘മാഗി’ ലാബ് പരിശോധനയില്‍ വീണ്ടും പരാജയപ്പെട്ടു. ആരോഗ്യത്തെ അപകടകരമായി ബാധിക്കുന്ന രാസവസ്തുക്കളാണ് കണ്ടെത്തിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മാഗി വീണ്ടും തിരിച്ചടി നേരിട്ടത്. ഉത്തര്‍പ്രദേശിലെ ഷഹ്ജഹാന്‍പൂര്‍ ജില്ലാ ഭരണകുടം നടത്തിയ പരിശോധനയിലാണ് മാഗിയില്‍ ആരോഗ്യത്തിന് ഹാനികരമായി കാര്യങ്ങള്‍ കണ്ടെത്തിയത്.

ഇതിനെ തുടര്‍ന്ന് നെസ്‌ലയ്ക്ക് ജില്ലാ ഭരണകുടം 45 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. മൂന്ന് വിതരണക്കാര്‍ക്ക് 15 ലക്ഷം രൂപയും രണ്ട് വ്യാപാരികള്‍ക്ക് 11 ലക്ഷം രൂപ വീതവുമാണ് പിഴ ചുമത്തിയത്. കഴിഞ്ഞ നവംബറിലാണ് മാഗിയുടെ സാമ്പിള്‍സ് ജില്ലാ ഭരണകുടം പരിശോധനയ്ക്ക് അയച്ചത്. പരിശോധനയില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ അമിതമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്.

മാഗിയുടെ സാമ്പിളുകളില്‍ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് (എംഎസ്ജി), ലെഡ് എന്നിവ അമിതമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് നേരത്തെ രാജ്യവ്യാപകമായി മാഗിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ചില സംസ്ഥാനങ്ങളില്‍ വിലക്ക് പിന്‍വലിച്ചെങ്കിലും ഭൂരിഭാഗം സംസ്ഥാനങ്ങളും അതിന് തയ്യാറായിരുന്നില്ല. രാജ്യത്തെ അംഗീകൃത ലാബുകളില്‍ നിന്ന് അനുകൂല പരിശോധന ഫലങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മാഗി വീണ്ടും വില്‍പ്പനയ്ക്കായി എത്തിയത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *