മൂന്ന് പെണ്‍കുട്ടികള്‍ക്കായി ഈ സഹോദരനും അമ്മയും അഭിമുഖീകരിച്ച ത്യാഗത്തിന്റെ വാര്‍ത്ത ആരേയും അമ്പരപ്പിക്കും. പെണ്‍കുട്ടികള്‍ ശാപമെന്ന് കരുതുന്ന ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ നിന്നാണ് മൂന്ന് അനുജത്തിമാര്‍ക്കായി സഹോദരനും വിധവയായ അമ്മയും പോരാടി വിജയം വരിച്ചിരിക്കുന്നത്.
പെണ്‍കുട്ടികളുടെ സാക്ഷരതയില്‍ ഇന്ത്യയിലേറ്റവും പിന്നിലുള്ള രാജസ്ഥാനിലെ ഉള്‍ഗ്രാമത്തിലാണ് സംഭവം. ദംഗല്‍ സിനിമയിലെ സമാനമായ ഒരു കഥ പറയുകയാണ് ഈ ഗ്രാമം. ദംഗലില്‍ പെണ്‍കുട്ടികളെ എതിര്‍പ്പുകള്‍ വകവെക്കാതെ കരുത്തുറ്റ ഗുസ്തിതാരങ്ങളാക്കുന്നത് പിതാവാണെങ്കില്‍ ഇവിടെ വിധവയായ ഒരമ്മയും മകനുമാണ് താരങ്ങള്‍.
രാവും പകലും കൃഷിയിടങ്ങളില്‍ അധ്വാനിച്ചാണ് മീരാദേവിയെന്ന 55 കാരി തന്റെ മൂന്നു പെണ്മക്കളുടെയും പഠനം പൂര്ത്താകരിച്ചത്. കമലാ ചൗധരിയും ഗീതാ ചൗധരിയും മമത ചൗധരിയും അമ്മയുടെ വിയര്‍പ്പിന്റെ വിലയെന്താണെന്ന് അറിയുന്നവര്‍ ആതിനാല്‍ കഷ്ടപ്പെട്ട് പഠിച്ചു. കല്യാണ പ്രായം കഴിഞ്ഞിട്ടും പെണ്മക്കളെ അവര്ക്കിഷ്ടമുള്ളയത്ര പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിനെ നാട്ടുകാര്‍ അഹമ്മതിയായി മുദ്രകുത്തി. അയല്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പിന്തുണയ്ക്ക് പകരം കുറ്റപ്പെടുത്തല്‍ ശീലമാക്കി. റഞ്ഞു. പക്ഷേ, മീരാ ദേവി കുലുങ്ങിയില്ല.
പഠനത്തില്‍ മിടുക്കരായ പെണ്മക്കളാകട്ടെ രാജസ്ഥാന് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്(ആര്‍എഎസ്) പരീക്ഷയില്‍ മിന്നുന്ന വിജയമാണ് അക്ഷരാഭ്യാസമില്ലാത്ത തങ്ങളുടെ അമ്മയ്ക്കും പഠനം പാതിയില്‍ ഉപേക്ഷിച്ച സഹോദരനും സമ്മാനമായി തിരിച്ചുനല്‍കിയത്.
ഭര്‍ത്താവ് ഗോപാലിന്റെ മരണ ശേഷമാണു ജയ്പൂര്‍ സ്വദേശിയായ മീരാ ദേവി കുടുംബഭാരം ഏല്‍ക്കുന്നത്. കൂട്ടായി ഒരേയൊരു മകന് രാംസിങ് മത്രമാണുണ്ടായത്. അനുജത്തിമാരുടെ പഠനത്തിനായി രാം സിങും വച്ച് പഠനം നിര്‍ത്തി പണിക്കിറങ്ങി. അമ്മയുടെയും സഹോദരന്റെയും കഷ്ടപ്പാടുകള്‍ക്കു പരീക്ഷാ വിജയത്തിലൂടെ പ്രതിഫലം നല്കിയ ഈ സഹോദരിമാര്‍ നാടിനാകെ അഭിമാനമായി. ഇവര്‍ക്കു വിവാഹിതരായ രണ്ട് മൂത്ത സഹോദരിമാര്‍ കൂടിയുണ്ട്