ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ അഭിമാന മുദ്ര പതിക്കാൻ കഴുവുണ്ടായിട്ടും വീട്ടിലെ സാമ്പത്തിക സ്ഥിതിയുടെ അപര്യാപ്തത മൂലം തങ്ങളുടെ പ്രതിഭ ഇരുൾമൂടി പോയിട്ടുള്ള അനവധി ആളുകൾ ഉള്ള സ്ഥലമാണ് കേരളം. സമ്പന്നർ വിനോദങ്ങൾക്കും ആർഭാടങ്ങൾക്കും ചിലവാക്കുന്ന പണത്തിന്റെ ഒരംശം കൊണ്ട് ഉന്നതിയിൽ എത്താൻ ഇവർക്കാകുമായിരുന്നു. അത്തരത്തിലോടു വാർത്തയാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
പണത്തിന്റെ പിന്‍ബലമോ പരിശീലകരോയില്ലാതെ വിഷ്ണുവെന്ന പതിനാലുകാരന് നേട്ടങ്ങളിലേക്ക് നീന്തിക്കയറുകയാണ്. പൂനൂര് പുഴയെ പരിശീലന കേന്ദ്രമാക്കി നീന്തി പഠിച്ച ബാലന് മികച്ച നേട്ടങ്ങള്‍ കൈവരിച്ച് ശ്രദ്ധേയനാകുകയാണ്.
കൊടുവള്ളി ബസ്സ്റ്റാന്റിലെ ലോട്ടറി വില്‍പ്പനക്കാരനായ പാലക്കുറ്റി കുണ്ടച്ചാലില്‍ കെ.സി.ജയന്റെയും രജിതയുടെയും മകനായ വിഷ്ണു സംസ്ഥാന-ജില്ലാ നീന്തല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
കൊടുവള്ളി സബ്ജില്ലാ നീന്തല്‍ മത്സരത്തില്‍ ബാക്ക് സ്ട്രോക്ക്, ബ്രെസ്റ്റ് സ്ട്രോക്ക് ഇനങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ വിഷ്ണു ജില്ലാതല മത്സരത്തില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തുകയും സംസ്ഥാനതലത്തില്‍ കേരളത്തിലെ മികച്ച സ്പോര്‍ട്സ് സ്കൂളുകളിലെ നീന്തല്‍ താരങ്ങളോട് മത്സരിച്ച് മികച്ച പ്രകടനവും കാഴ്ചവെക്കുകയും ചെയ്തു.
തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്ന ജയന് മകന് മികച്ച പരിശീലനം ലഭ്യമാക്കാന്‍ സാമ്പത്തിക ശേഷിയില്ലാതെ വിഷമിക്കുകയാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിഷ്ണു കൊടുവള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. പ്രോത്സാഹനവും മികച്ച പരിശീലനവും ലഭിച്ചാല്‍ ദേശീയ തലത്തില്‍ വരെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് വിഷ്ണുവും കുടുംബവും.
നീന്തലിനു പുറമെ മികച്ച ഫുട്ബോള്‍ താരം കൂടിയാണ് വിഷ്ണു.
കൊടുവള്ളി ബ്ലോക്ക് പൈക്ക ഫുട്ബോള്‍ മത്സരത്തില്‍ കൊടുവള്ളി നഗരസഭാ ടീമിന്റെ ഗോള്‍കീപ്പറായിരുന്ന വിഷ്ണു കൊടുവള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സഞ്ച് ജൂനിയര്‍ ടീമിന്റെയും ഗോള്‍കീപ്പറാണ്. ലൈറ്റ്നിങ് സ്പോര്‍ട്സ് ക്ലബിലൂടെയാണ് ഫുട്ബോള്‍ പരിശീലിക്കുന്നത്.(കെ.സി.ജയന് – ഫോണ്‍: 9946218383 ) .
ധനമായി സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ വാർത്ത പരമാവധി ഷെയർ ചെയ്ത് ആളുകളിലേക്കെത്തിക്കാൻ ഓരോരുത്തരും മനസുവയ്ക്കുക. വാർത്ത കണ്ട ഏതെങ്കിലും വ്യക്തിക്കോ സംഘടനക്കോ ഈ മിടുക്കനെ പ്രാത്സാഹിപ്പിക്കാൻ തോന്നിയാൽ അത് വലിയ ഒരു അനുഗ്രഹമായിരിക്കും.