Breaking News
Home / Lifestyle / വിശ്വാസി ഗർഭിണിയായാൽ ജനനി തീരുമാനിക്കും കൊല്ലണോ പ്രസവിക്കണോ?

വിശ്വാസി ഗർഭിണിയായാൽ ജനനി തീരുമാനിക്കും കൊല്ലണോ പ്രസവിക്കണോ?

പോത്തങ്കോട് ശാന്തിഗിരി ആശ്രമത്തിന്റെ ഉള്ളിൽ നിന്നും ഇക്കുറി പ്രവാസി ശബ്ദം പുറത്തുവിടുന്നത് കൂട്ട പാതകങ്ങളുടെ ചോര മണക്കുന്ന തുറന്നു പറച്ചിൽ. ഇവിടെ താരം അമൃതാ ജനനിയാണ്‌. ഒരു വിശ്വാസിക്കോ ആശ്രമ അന്തേവാസിയായ പെൺകുട്ടിയോ ഗർഭിണിയായാൽ പ്രസവിക്കാൻ അമൃതാ ജനനി കനിയണം. വയറ്റിൽ കിടക്കുന്ന കുഞ്ഞ് ജനിച്ചാൽ അതിന്റെ മരണം വരെയുള്ള കാര്യങ്ങൾ ജനനി എന്ന ഈ സ്ത്രീ ദൈവത്തിനറിയാം പോലും. ചില കുട്ടികൾ ജനിച്ചാൽ ലോക നാശം..ചിലർ ജനിച്ചാൽ ആശ്രമത്തിനു ദോഷം, ചിലത് ജനിച്ചാൽ സർവ്വ നാശം..ഇങ്ങിനെ പട്ടിക തിരിച്ച് പെൺകുട്ടികളുടേയും അമ്മമാരുടെയും ഉദരത്തിൽ നിന്നും കുഞ്ഞിനേ കൊന്ന് കളയും. ഇതിനായി ശാന്തിഗിരിക്ക് പ്രത്യേക പരിശീലനം നല്കിയ ഡോക്ടർമാർ വരെയുണ്ട്.

ഇനി കുരുന്നുകൾക്ക് മരണം വിധിക്കുന്ന ഈ അമൃതാ ജനനി ആരെന്ന് അറിയേണ്ടെ.

കരുണാകര ഗുരുവാണ്‌ 1960 കാലഘട്ടത്തിൽ ആശ്രമം സ്ഥാപിച്ചത്. അവിടുത്തേ സങ്കല്പ്പം അനുസരിച്ച് സന്യാസിനിമാർ ജനനിമാരായിരിക്കും. ജനനി എന്നാണ്‌ ഇവരേ സന്യാസിനി എന്നതിനു പകരം വിളിക്കുക. ജനനിമാരുടെ നേതൃ സ്ഥാനമാണ്‌ അമൃതാ ജനനി എന്ന സ്ത്രീക്ക്. അമൃതാ ജനനി ദൈവമാണ്‌ എന്നാണ്‌ കരുതുന്നത്. ഇവർക്ക് ലോക കാര്യങ്ങൾ പ്രവചിക്കാനാകും. ആശ്രമത്തിലേ വിശ്വാസികളുടെ മുഴുവൻ ഭാവിയും ഇവർക്ക് മുൻ കൂട്ടി കാണാനാകും. വിശ്വാസികളുടെ അപകടം, മരണം, ആപത്തുകൾ എല്ലാം ഈ അമൃതാ ജനനി പ്രവചിക്കും.

ഇതാണ്‌ ശാന്തിഗിരി ആശ്രമത്തിലേ ആൾ ദൈവം അമൃതാ ജനനിയേ ഭ്രൂണത്തിലേ കുഞ്ഞിന്റെ വരെ നാശം പ്രവചിക്കാൻ ആക്കിയത്. അമ്മയുടെ ഉദരമാണ്‌ ഈ ലോകത്തിലേ ഏറ്റവും വലിയ സുരക്ഷിത സ്ഥാനമെന്നും യുദ്ധ ഭൂമിയിൽ പോലും അതിനുള്ളിൽ ശാന്തതയും സുരക്ഷിതവും ആണെന്നും ലോകത്തിന്റെ കാഴ്ച്ചപ്പാട്. എന്നാൽ എല്ലാം വെട്ടി തിരുത്തുകയാണ്‌ അമൃതാ ജനനി എന്ന ശാന്തിഗിരിയിലേ സ്തീ ദൈവം

ശാന്തിഗിരിയിൽ ഉള്ള സ്ത്രീകളിൽ 60%വും കുഞ്ഞുങ്ങൾ ഉണ്ടാകാൻ ശേഷി യില്ലാതെ ആയിരിക്കുന്നു എന്ന് ഇര തന്നെ കാമറക്ക് മുന്നിൽ പറയുന്നു. അബോർഷൻ, വന്ധ്യംകരണത്തിനുള്ള മരുന്നുകൾ നല്കുന്നു..കുഞ്ഞുങ്ങളേ പ്രസവിക്കാതെ കന്യകയും ജനനിമാരും ആയിരിക്കാൻ അവർ അത് അവിടുത്തേ സ്ത്രീകളിൽ കടും കൈയ്യ് പ്രയോഗങ്ങൾ ചെയ്യുന്നു.പ്രസവത്തേ ഭയപ്പെടുന്നത് ആരാണ്‌ ആശ്രമത്തിൽ? ആൾ ദൈവങ്ങളോ? കൊടും ക്രൂരതകൾ അവിടെയും തീരുന്നില്ല..അനുസരിക്കാത്തവരേ ഭാന്തിന്റെ മരുന്നും ഗുളികയും നല്കുന്നു. 15വർഷമായി ഭ്രാന്തിന്റെ മരുന്ന് കഴിപ്പിച്ച് അബോധാവസ്ഥയിലാക്കി ജീവിപ്പിച്ച സ്ത്രീകൾ വരു സത്യങ്ങൾ തുറന്നു പറയുന്നു.

എന്തിനാണ്‌ ശാന്തിഗിരി ആശ്രമത്തിനു ഒരു വിശ്വാസിയുടെ..അന്തേവാസിയായ ഒരു പെൺകുട്ടിയുടെ ഗർഭത്തേ..ഭ്രൂണത്തേ ഭയക്കുന്നത്.അന്വേഷണം നടക്കട്ടേ..എന്തിനാണ്‌ വന്ധ്യം കരണത്തിന്റെ മരുന്ന് വൻ തോതിൽ ശേഖരിച്ചു വയ്ച്ചിരിക്കുന്നത്?..ഈ ഇരയുടെ വെളിപ്പെടുത്തൽ നിയമ സംവിധാനം അന്വേഷിക്കട്ടേ..ഒന്നോർത്തോളുക..ശാന്തി സ്വപ്നം കാണുന്ന ആശ്രമത്തിന്റെ അകത്തളങ്ങളിൽ നിന്നും ഉയരുന്ന നിലവിളികളിൽ ചോര കുഞ്ഞുങ്ങളുടെ കൂടിയുണ്ട്. ജീവിച്ചിരിക്കുന്നവരേ അപകടത്തിലും, മറ്റും കൊലപ്പെടുത്തുന്ന സംഘം ഭ്രൂണത്തിലേ കുരുന്നുകളേ കൂടി കൊന്നു കളയുന്നു. കൊന്നു തള്ളിയ കുഞ്ഞുങ്ങൾ ഇന്ന് ജീവിച്ചിരുന്നാൽ ആശ്രമം നശിക്കുമായിരുന്നോ..അടിത്തറകൾ ഇളകുമായിരുന്നോ?

ഇത് ഏത് വിശ്വാസത്തിന്റെ ഭാഗമാണ്‌? ഏത് വിശ്വാസിക്കാണ്‌ ഇത് അംഗീകരിക്കാനാവുക. ഇത് കേരളത്തിൽ തന്നെയുള്ള തുറന്ന് പറച്ചിലുകൾ..ഗുർമിത് റാം റഹിമിനേ വാർത്തയാക്കി അത്ഭുതത്തോടെ അവതരിപ്പിച്ച മാധ്യമങ്ങൾ ഉള്ള എന്തൊകൊണ്ട് അവരുടെ മുറ്റത്തേ ഈ കൊലപാതകങ്ങൾ, ആൾ ദൈവത്തിന്റെ ക്രൂരതകൾ, അന്ധവിശ്വാസം, ലൈംഗീക ചൂഷണം കാണാതെ പോയി..അങ്ങിനെ പോകാനും കണ്ണടച്ച് കളയാനും പ്രവാസി ശബ്ദം എന്ന മാധ്യമം സമ്മതിക്കില്ല. എല്ലാ വെല്ലുവിളികളും ഞങ്ങൾ ഏറ്റെടുക്കുന്നു.സത്യങ്ങൾ ജനം അറിയട്ടേ..എപിസോഡ് തുടരും..4മത് ഭാഗത്തിനായി കാത്തിരിക്കു

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *