Breaking News
Home / Lifestyle / സ്വപ്നത്തേരിലേറി ഈ മിടുക്കി ഇനി അമേരിക്ക യിലേക്ക്…!!വായിക്കാതെ പോകരുത്….ഇതു ആർകെങ്കിലും ഒരു പ്രചോദനം ആയാലോ..!!

സ്വപ്നത്തേരിലേറി ഈ മിടുക്കി ഇനി അമേരിക്ക യിലേക്ക്…!!വായിക്കാതെ പോകരുത്….ഇതു ആർകെങ്കിലും ഒരു പ്രചോദനം ആയാലോ..!!

റോഡുവക്കിലെ തട്ടുകടക്കാരന്റെ ഈ മകൾക്ക് അമേ രിക്കയിലെ ബോബ്‌സൺ കോളേജ് നൽകുന്നത് ഫുൾ സ്കോളർഷിപ്പായ 3 കോടി 80 ലക്ഷം രൂപ…നോയിഡയിലെ ‘സുദീക്ഷാ ഭാട്ടി’ ഈ വർഷത്തെ CBSE 12th പരീക്ഷ യിൽ 98 % മാർക്ക് നേടിയാണ് വിജയിച്ചത്. ദരിദ്രകുടുംബമാണ് അവളുടേത്‌. പിതാവ് ഉത്തർപ്രദേശിലെ നോയിഡയിൽ വഴിവക്കിൽ തട്ടുകട നടത്തുകയാണ്. അതിൽനിന്നു കിട്ടുന്ന വരുമാനമാണ് കുടുംബം കഴിയാനുള്ള ഏക മാർഗ്ഗം.

പഠിച്ചുകൊണ്ടിരുന്ന പ്രൈവറ്റ് സ്‌കൂളിൽ നിന്ന് തുടർച്ചയായി ഫീസ് നല്കാതിരുന്നതിനാൽ അവളെ പുറത്താക്കി. പഠനം മുടങ്ങിയ സാഹചര്യത്തിൽ ഇനി കൂടുതൽ പഠിപ്പിക്കേണ്ടതില്ലെന്നു ബന്ധുക്കളും ഉപദേശിച്ചു. മകളുടെ വിഷമം മനസ്സിലാക്കിയ നിസ്സഹായനായ പിതാവ് പല വാതിലുകളിൽ മുട്ടി. ഒടുവിൽ….2009 ൽ ദരിദ്ര കുടുംബങ്ങളിലെ പഠിക്കാൻ മിടുക്കരാ യ കുട്ടികൾക്കായി ശിവ് നാടാർ ഫൗണ്ടേഷൻ എന്ന സംഘടന ആരംഭിച്ച നോയിഡയിലെ ‘ലീഡർഷിപ്പ് അക്കാഡമി’ സ്‌കൂളിൽ 2011 ൽ അഡ്മിഷൻ ലഭിച്ചത് സുദീക്ഷയുടെ ജീവിതത്തിൽ വഴിത്തിരിവായി.സ്‌കൂളിൽ നിന്ന് സാമ്പത്തികസഹായവും ലഭിച്ച തോടെ സുദീക്ഷയുടെ സ്വപ്നങ്ങൾക്ക് പുതിയ മാന ങ്ങൾ കൈവന്നു. 1900 പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ ഈ സ്‌കൂളിൽ പഠിക്കുന്നുണ്ട്.

അഞ്ചുവർഷം അവൾ രാപ്പകലില്ലാതെ പഠിച്ചു. അദ്ധ്യാപകരുടെ നിറഞ്ഞ സഹകരണം അവൾക്കുണ്ടായി. റിസൾട്ട് വന്നപ്പോൾ 98 % മാർക്കോ ടുകൂടി ജില്ലയിൽ ഒന്നാമതായി. ആഗ്രഹിച്ചതുപോലെ അമേരിക്കയിൽ ഡിഗ്രിക്കു പഠിക്കാനുള്ള മോഹം അങ്ങനെ സഫലമാക്കുകയായിരുന്നു.സ്‌കൂൾ അധികൃതരുടെ പ്രയത്‌നവും ,സുദീക്ഷയുടെ കുടുംബ പശ്ചാത്തലവും അമേരിക്കയിലെ ബോബ്‌സ ൺ കോളേജിന്റെ ഉദാരതയും അവൾക്കു

അമേരിക്കയിൽ Entrepreneurship ലാണ് നാലുവർഷ ഡിഗ്രിക്ക് പഠിക്കുക. അമേരിക്കയിലെ Top Ranking കോളേജുകളിൽ ഒന്നാണ് ബോബ്‌സൺ കോളേജ്.അവിടെ ഒരു സെമസ്റ്റർ ഫീസ് 70428 USD ആകും..സുദീക്ഷാ ഭാട്ടി എന്ന കൊച്ചുമിടുക്കി ദാരിദ്ര്യത്തെ പിന്തള്ളി മനസ്സിൽ പുതിയൊരു ലക്ഷ്യവുമായി തന്റെ സ്വപ്നങ്ങൾക്ക് ചിറകേകാൻ ആഗസ്റ്റിൽ അമേരിക്കയി ലേക്ക് പറക്കുകയാണ്. നിറഞ്ഞ മനസ്സോടെ അവൾ ക്കൊരായിരം ആശംസകൾ നമുക്കും നേരാം..

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *