Breaking News
Home / Lifestyle / ഇന്ത്യയിൽ വൻ ഭൂകമ്പം വരുന്നു റിക്ടർ സ്‌കെയിൽ ഒമ്പതു വരുന്ന ഭയാനകമായ ഭൂകമ്പം..!!

ഇന്ത്യയിൽ വൻ ഭൂകമ്പം വരുന്നു റിക്ടർ സ്‌കെയിൽ ഒമ്പതു വരുന്ന ഭയാനകമായ ഭൂകമ്പം..!!

കഴിഞ്ഞ മൂന്നുവർഷമായി ഉപഗ്രഹ സവിധാനങ്ങളുപയോഗിച്ചു ഇന്ത്യയിലും ബഗ്ലാദേശിലും വച്ചു നടത്തിയ പരീക്ഷണങ്ങൾ വിശകലനം ചെയ്തതിനു ശേഷമാണു ഇന്ത്യയുടെ വടക്കു കിഴക്കു മേഖലയിൽ വൻ ഭൂകമ്പത്തിനു സാധ്യതയുണ്ട് എന്ന നിഗമനത്തിൽ ശാസ്ത്രഞ്ജൻമാർ എത്തി ചേർന്നത്. കഴിഞ്ഞ നാനൂറൂ വർഷമായി ഫലകാതിർത്തിയായ ബംഗാൾ പ്രദേശത്തു വൻഭൂകമ്പ സാധ്യത ഉരുത്തിരിഞ്ഞു വരികയാണു. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ളതാണു ഈ പ്രദേശം , ഏകദേശം 120 കോടി ജനങ്ങൾ ഇവിടെ അധിവസിക്കുന്നു! ലോക പ്രസിദ്ധ ജേർണലായ നേച്ചർ ജിയോ സയൻസിലാണു ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഭൂമിയുടെ ഉപരിതലം മുഴുവൻ നിരവധിഫലകങ്ങളാണു (പ്ലേറ്റൂകൾ) ഇവപരസ്പരം ഉരുകിയൊലിക്കുന്ന ഭൂമിയുടെ ഉൾകാമ്പിനു മുകളീലൂടെ തെന്നി നീങ്ങികൊണ്ടിരിക്കുന്നു. എന്നാൽ ഇവ ഒരേ വേഗതയിലല്ലാത്തതിനാൽ ഈ ഫലകങ്ങളുടെ അതിർത്തിയിൽ ഭൂകമ്പങ്ങളുണ്ടാകുന്നു. അങ്ങനെയുള്ള ഒരു സാധ്യതയാണു ഇപ്പോൾ നമ്മൾ അഭിമുഖീകരിക്കാൻ പോകുന്നത് .

ഇന്ത്യ ഭൂഗണ്ഡം ഉൾപെടുന്ന ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകത്തിന്റെ ഭാഗമായ ബർമ്മ എന്ന ചെറിയഫലകവും തമ്മിൽ എപ്പോൾ വേണമെങ്കിലും കൂട്ടിയിടിക്കാം എന്ന നിലയിലാണു. ഹിമാലയത്തിൽ നിന്നൊഴുകിവരുന്ന എക്കൽമണ്ണീനാൽ ഫലഭൂയിഷ്ഠമായ 120 കിലോ മീറ്റർ വീതിയുള്ള ബഗാൾ സമതലം മുഴുവൻ തൊട്ടടുത്ത ബർമ്മ ഫലകത്തിന്റെ താഴെ പോകും. ബഗ്ലാദേശും ഇന്തയുടെ ഭാഗമായ ബഗാളും റിക്ടർ സ്‌കെയിലിൽ ഒമ്പതു വരുന്ന അതിശക്തമായ ഭൂമികുലക്കുത്തിനു വേദിയാകും. ഇന്ത്യ ഈയിട കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായ സുനാമിയുടെ നൂറുമടങ്ങായിരിക്കും ഈ ദുരന്തത്തിന്റെ വ്യാപ്തി. ലക്ഷകണക്കിനു ആളുകൾക്ക് ജീവഹാനി സംഭവിച്ചേക്കാം, ഈ മേഖലയിലെ എല്ലാ കെട്ടിടങ്ങളും നിലപൊത്തും.

ഭൂമിയുടെ ഉപരിതലം മുഴുവൻ തെന്നിനീങ്ങുന്ന ഫലകങ്ങളാണെന്നു സൂച്ചിപ്പിച്ചല്ലോ, ഇവ ഒരേ വേഗതയിലല്ല സഞ്ചരിക്കുന്നത്. മൂന്നു തരത്തിലുള്ള ഫലകാത്തിത്തികളൂണ്ടു. രണ്ടു ഫലകങ്ങളൂം വിപരീത ദിശയിൽ പോകുക (ഡൈവർജന്റു ബൗണ്ടറി), അപ്പോൾ ഒരു വിടവ് സംജാതമാകും, ചെങ്കടൽ ഇതിനു ഉദാഹരണമാണ്. ഇനി രണ്ടു ഫലകങ്ങളൂം വാഹനങ്ങൾ സൈഡ് കൊടുക്കുന്ന പോലെ നീങ്ങുക(ഫോൾട്ട് ബൗണ്ടറി) . ഇവ രണ്ടും ഭൂകമ്പങ്ങളുണ്ടാക്കുമെങ്കിലും അവ വളരെ ചെറുതായിരിക്കും റിക്ടർ സ്‌കെയിലിൽ പരമാവധി ഏഴുവരെയോ എട്ടു വരെയോ വരാം. എന്നാൽ ഇവിടെ സംഭവിക്കുന്നത് ഒരു ഫലകം വേറേ ഒരു ഫലകത്തിന്റെ അടിയിൽ പോകുക (സബ്ഡക്ഷൻ) എന്ന ഗൗരവപരമായ സ്ഥിതിവിശേഷമാണുള്ളത്. ഇതിനു റിക്ടർ സ്‌കെയിലിൽ ഒമ്പതു വരെ എത്തുന്ന അതിശക്തമായ ഭൂകമ്പം ഉണ്ടാക്കാൻ സാധിക്കും. റിക്ടർ സ്‌കെയിൽ പന്ത്രണ്ടുവരെയുള്ളൂ , ഭൂമി രണ്ടായി പിളരുന്ന അവസ്ഥയാണു ഇത്. അപ്പോൾ ഒമ്പതിന്റെ ഭീകരത സങ്കൽപിക്കാവുന്നതേയുള്ളൂ.

ഇന്ത്യ ഫലകത്തിനു താരതമ്യേനെ കനം കുറവാണെന്നാണു പറയപെടുന്നത് അതു കൊണ്ടു വളരെ വേഗതയിൽ അതായത് വർഷം അഞ്ചു സെന്റീമീറ്റർ എന്ന നിലയിൽ വടക്കു ഭാഗത്തേയ്ക് നീങ്ങി കൊണ്ടിരിക്കുന്നു. എന്നാൽ അതിന്റെ തൊട്ടടുത്തുള്ള ഏഷ്യൻ ഫലകത്തിനാകട്ടെ മൂന്നു സെന്റീമീറ്റർ വേഗതയേയുള്ളൂ. ആയതിനാൽ തരതമ്യേന്യ കനം കുറഞ്ഞ ഇന്ത്യൻ ഫലകം ഏഷ്യൻ ഫലകത്തിന്റെ അടിയിൽ പോകുന്നു. അതിന്റെ ആത്യന്തിക ഫലമായാണു ഹിമാലയം രൂപപെട്ടതു. ദശലക്ഷകണക്കിനു വർഷങ്ങളായി ഈ പ്രക്രിയ തുടർന്നു കൊണ്ടിരിക്കുന്നു. ഹിമാലയം പർവ്വതത്തിന്റെ ഉയരം നാലു സെന്റീമീറ്റർ വെച്ചു എല്ലാവർഷവും കൂടി കൊണ്ടിരിക്കുന്നു.

എന്നാൽ ഇന്ത്യൻ ഫലകത്തിന്റെ കിഴക്കേ അതിർത്തി അത്ര ശക്തമല്ലാത്ത ഉപരിതലമാണു. ഹിമാലയത്തിലെ നദികളായ ഗംഗയും ബ്രഹ്മ പുത്രയും കൊണ്ടുവരുന്ന എക്കൽ മണ്ണുകൊണ്ടു രൂപീകൃതമായതാണു ഈ ബഗാൾ സമതലം. ഭൗമ ശാസ്ത്രഞ്ജൻമാർ ഒരു ശക്തമല്ലാത്ത കുഴമ്പ് (ജെലാറ്റീൻ ക്രീം) രൂപത്തിനോടാണു ഇതിനെ ഉപമിക്കുന്നത്. ചെറീയ ഒരു ബലം കൊണ്ടു തന്നെ അത് അടുത്തുള്ള ബർമ്മ ഫലകത്തിന്റെ അടീയിൽപോകുമെന്നു അവർ പറയുന്നു. ഈ പ്രദേശത്തിന്റെ സവിശേഷ പ്രത്യേകതയാണു ഭൂകമ്പം ഇത്രയും വലിയ ഭീകരത സൃഷ്ടിക്കുമെന്നു പറയുന്നത്. ജപ്പാനിലിതുപോലെ റീക്ടർസ്‌കെയിലിൽ ഒമ്പതുവരെയുള്ള ഭൂകമ്പങ്ങളൊക്കെ നടന്നിട്ടുണ്ടെങ്കിലും പ്രഭവ കേന്ദ്രം സമുദ്രമായിരുന്നു. രണ്ടു പ്ലേറ്റൂകളൂം താരതമ്യേന്യ ഒരേ ശക്തിയുള്ളവരായിരുന്നു. അതു കൊണ്ടു തന്നെ താഴെ പോകുന്ന സ്ഥലം കുറവായിരുന്നു. ഇവിടെ അങ്ങിനെയാല്ല സംഭവിക്കാൻ പോകുന്നത് , 120 കിലോമീറ്ററിൽ എത്ര അപ്രത്യക്ഷമാകുമെന്നു ആർക്കും പ്രവചിക്കാൻ കഴിയില്ല.

ഹിമാലയ നദികളായ ഗംഗയും ബ്രഹ്മപുത്രയും വഴിയാണു ബഗാൾ സമതലം രൂപീകൃതമായതെന്നു സൂചിപ്പിച്ചിരുന്നല്ലോ. ഭൂകമ്പത്തോടെ ഈ നദികളുടെ ഒഴുക്ക് വേറെ ദിശയിലാകും. ജനവാസ മേഖലയിലേയ്ക് നദികൾ പാഞ്ഞു കയറുന്നതോടെ നിരവധി ജനവാസ കേന്ദ്രങ്ങൾ നദികൾ കയ്യടക്കും. ഇതുമൂലമുണ്ടാകുന്ന നഷ്ടങ്ങൾ കണക്കു കൂട്ടിയെടുക്കാൻ പോലും നമ്മുക്ക് സാധിക്കുകയില്ല, ഗംഗ ദിശമാറി ഒഡീഷയിലേക്കെത്താൻ സാധ്യതയുണ്ട്. 140 ദശലക്ഷം ആളുകളെ ഇതു നേരിട്ട് ബാധിക്കും. ഈ ഭീകരത കൊണ്ടാണു ഈ ഭൂകമ്പം മറ്റു ഭൂകമ്പങ്ങളെ കടത്തിവെട്ടും എന്നു പറയുന്നത്.

ഹിമാലയപ്രദേശങ്ങൾ, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങൾ ഭൂകമ്പ സാധ്യത കൽപ്പിക്കുന്ന സ്ഥലങ്ങളാണു എന്നു നമ്മുക്കറിയാം. അതു പോലെ ഭൂകമ്പ സാധ്യതയുള്ള സ്ഥലങ്ങളീൽ കെട്ടിടങ്ങൽ നിർമ്മിക്കുമ്പോൾ ഭൂകമ്പത്തെ അതിജീവിക്കുന്ന തരത്തിലുള്ള മാതൃകകൾ ഉപയോഗിക്കാൻ സർക്കാർ നിർബന്ധിക്കണം, ജപ്പാൻ അങ്ങിനെയാണു അതിനെ അതിജീവിച്ചതു, കേരളത്തിലെ പശ്ചിമഘട്ടമേഖല, ഇടുക്കി ജില്ല യൊക്കെ ചെറീയതോതിലുള്ള ഭൂചലന സാധ്യതയുള്ള സ്ഥലങ്ങളാണു. അവിടെയൊക്കെ കെട്ടിടനിർമ്മാണം ഭൂചലനത്തെ അതിജീവിക്കുന്നതായിരുന്നാൽ അപകടത്തിന്റെ വ്യാപ്തി കുറയ്കാൻ സാധിക്കും. അതിനു സർക്കാർ മുൻകയ്യെടുക്കേണ്ടത് വളരെ അത്യാവശ്യമാണു. എല്ലാകാര്യങ്ങളൂം മനുഷ്യന്റെ നിയന്ത്രണത്തിലല്ല പക്ഷെ നമ്മുക്ക് ചെയ്യാവുന്നത് നമ്മൾ ചെയ്‌തേ പറ്റൂ.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *