ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചറെ സ്കൂളില്‍ നിന്ന് പുറത്താക്കി. അമേരിക്കയിലെ പെന്സില്വാനിയയിലാണ് സംഭവം.
പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗില്‍ പ്രവര്‍ത്തിക്കുന്ന, കോടതി തീര്‍പ്പുകല്‍പ്പിച്ച 14 നും 19 നും ഇടയിലുള്ള കുട്ടികളെ പഠിപ്പിക്കുന്ന സമ്മിറ്റ് അക്കാഡമി എന്ന സ്വകാര്യ സ്കൂളിലാണ് സംഭവം.
ജോര്‍ദാന്‍ ഓന്‍ഡിഷ് എന്ന 24 കാരി കഴിഞ്ഞ ജൂണിലാണ് സമ്മിറ്റ് സ്കൂളില്‍ ജോലിയ്ക്ക് കയറിയത്. ഇരയയായ വിദ്യാര്‍ഥിയുടെ മുറിയില്‍ നിന്ന് സ്കൂള്‍ ജീവനക്കാര്‍ സെല്‍ഫോണ്‍ കണ്ടെടുത്തിരുന്നു. സമ്മിറ്റ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫോണുകള്‍ അനുവദനീയമായിരുന്നില്ല.
ഫോണില്‍ നിന്നും വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മിലുള്ള അശ്ലീല സന്ദേശങ്ങള്‍ കണ്ടെത്തിയതായി അന്വേഷണ സംഘം പറഞ്ഞു. ഒന്നിലധികം തവണ ക്ലാസ് മുറിയില്‍ വച്ച് അധ്യാപികയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഇരയായ കുട്ടി പരാതിയില്‍ പറയുന്നു.
നേരത്തെ, സ്കൂള്‍ അധികൃതര്‍ ഓന്ഡിഷിനെ വിലക്കിയിരുന്നു. ക്ലാസ് കഴിഞ്ഞിട്ടും ടീച്ചറുടെ കൂടെ മണിക്കൂറുകളോളം വിദ്യാര്‍ഥി ചെലവിടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്കൂള്‍ അധികൃതര്‍ ഓന്ഡിഷിനെ വിലക്കിയത്.
എന്നാല്‍ തുടര്‍ന്നും ഇതേ നടപടി തന്നെയാണ് ഓന്‍ഡിഷ് തുടര്‍ന്നത്. കുട്ടിയുമായി വളരെയധികം മാനസീക അടുപ്പം ഉണ്ടായിരുന്നതിനാലാണ് അങ്ങനെ സംഭവിച്ചതെന്നാണ് ഓന്‍ഡിഷ് വെളിപ്പെടുത്തിയത്. ഓന്ഡിഷിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്