Breaking News
Home / Lifestyle / നിങ്ങൾ ശകുനം നോക്കാറുണ്ടോ..?വീട്ടിൽ നിന്നിറങ്ങും മുൻപ്‌ എന്തെങ്കിലും അശുഭമായി കണ്ടാൽ ദു:ശകുനം എന്ന് പണ്ടുള്ളവർ പറയുന്നത്‌ കേട്ടിട്ടില്ലേ. ശകുനം നല്ലതുമുണ്ട്‌ ചീത്തയുമുണ്ട്‌..!!

നിങ്ങൾ ശകുനം നോക്കാറുണ്ടോ..?വീട്ടിൽ നിന്നിറങ്ങും മുൻപ്‌ എന്തെങ്കിലും അശുഭമായി കണ്ടാൽ ദു:ശകുനം എന്ന് പണ്ടുള്ളവർ പറയുന്നത്‌ കേട്ടിട്ടില്ലേ. ശകുനം നല്ലതുമുണ്ട്‌ ചീത്തയുമുണ്ട്‌..!!

നിങ്ങൾ ശകുനം നോക്കാറുണ്ടോ? വീട്ടിൽ നിന്നിറങ്ങും മുൻപ്‌ എന്തെങ്കിലും അശുഭമായി കണ്ടാൽ ദു:ശകുനം എന്ന് പണ്ടുള്ളവർ പറയുന്നത്‌ കേട്ടിട്ടില്ലേ. ശകുനം നല്ലതുമുണ്ട്‌ ചീത്തയുമുണ്ട്‌. അഥവാ ആരെങ്കിലും പിന്നിൽ നിന്ന് വിളിച്ചാലോ, കുറ്റിച്ചൂലോ പശുവിനേയോ മറ്റോ കണ്ടാലോ അതിന്റെ ലക്ഷണം എന്താണെന്നൊക്കെ അറിയാമോ? അശുഭ സൂചന തരുന്ന ശകുനങ്ങൾ നമ്മുടെ യാത്രയ്ക്ക്‌ വിപരീത ഫലമാണ് ഉണ്ടാക്കുകയെന്ന് ജ്യോതിഷ വിദഗ്ദർ പറയുന്നു. അറിയാം നല്ല ശകുനങ്ങൾ ഏത്‌ മോശം ശകുനങ്ങൾ ഏത്‌ രാഹുകാലം എന്ത്‌ ഈ കാര്യങ്ങളെക്കുറിച്ചെല്ലാം.

എവിടേക്കെങ്കിലും പോകാനൊരുങ്ങുമ്പോൾ കാക്ക ഇടതുവശത്തു നിന്നും വലതു വശത്തേക്ക് പറന്നാൽ ശുഭലക്ഷണമായാണ് കണക്കാക്കുന്നത്. അലങ്കരിച്ച കാളയെ ശകുനം കാണുന്നതും ശുഭലക്ഷണമാണ്. ചാരനിറമുള്ള പൂച്ചയെ ശകുനം കാണുന്നതും വീട്ടിനകത്ത് കറുത്ത പൂച്ച ക്ഷണിക്കപ്പെടാതെ കയറിവരികയും ചെയ്യുന്നത് ശുഭലക്ഷണമായി കണക്കാക്കുന്നു. യാത്ര പോകാനിറങ്ങുമ്പോൾ പശുവിനെ ശകുനം കണ്ടാൽ യാത്രയുടെ ഉദ്ദേശ ശുദ്ധിയനുസരിച്ച് കാര്യങ്ങള്‍ മംഗളകരമായി തീരും എന്നാണ് സൂചിപ്പിക്കുന്നത്.

പശുവും കുട്ടിയും കൂടി നിൽക്കുന്നതാണ് കാണുന്നതെങ്കിൽ ആ ദിവസം സന്തോഷവും വിജയകരവുമായിരിക്കും.
വായില്‍ എല്ലിന്‍ കഷ്ണമോ ഇറച്ചിയോ ആയി പോകുന്ന നായയെ യാത്ര പോകാനിറങ്ങുമ്പോൾ ശകുനം കാണുന്നത് നല്ലതാണ്. പല്ലിയെ ശകുനമായി കാണുന്നത് വിചാരിച്ചതിനേക്കാൾ കൂടുതൽ കാര്യങ്ങൾ എളുപ്പമാകുമെന്ന സൂചനയാണ് നൽകുന്നത്. വവ്വാലുകളെ പകൽ സമയങ്ങളിൽ പൊതുവെ കാണാറില്ല. എന്നാല്‍ വവ്വാല്‍ വട്ടമിട്ട് പറക്കുന്നത് കണ്ടാണ് യാത്രയ്ക്ക് ഇറങ്ങുന്നതെങ്കിൽ പോകുന്ന കാര്യത്തിന് മോശമാണെങ്കിലും നല്ലതാണെങ്കിലും ഉടന്‍ തന്നെ തീരുമാനമാകും എന്നതിൻറെ സൂചനയാണ്.

ആനയെ ശകുനം കാണുന്നത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പങ്കാളികള്‍ക്കുമിടയിലുള്ള സ്നേഹവും കരുതലും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നുവെന്നാണ് അർത്ഥം.മഴക്കാലമായാൽ തവളകളെ കൂടുതൽ കാണപ്പെടും. യാത്ര പോകാനിറങ്ങുമ്പോൾ തവളയെ ശകുനം കാണുന്നത് കാര്യത്തെ കൂടുതല്‍ ഗുരുതരമാക്കും എന്നാണ് വിശ്വാസം.
മുയലിനെ പലരും വീട്ടിൽ വളർത്താറുണ്ട്.ശകുനം കണ്ടാല്‍ ഏത് കാര്യത്തിലുമുള്ള പേടിയും ഉത്കണ്ഠയും എല്ലാം ഇല്ലാതാകും എന്നതാണ് വിശ്വാസം. എത്ര ചെറിയ കാര്യമാണെങ്കില്‍ പോലും യാതൊരു ബുദ്ധിമുട്ടുമില്ലാതെ നടക്കും എന്നതാണ് എലിയെ ശകുനം കാണുന്നതിനർത്ഥം. മൂങ്ങയെ ശകുനം കണ്ടാൽ മരണം കേള്‍ക്കാനായിരിക്കും നിങ്ങളുടെ വിധി. യാത്രയ്ക്കിറങ്ങുമ്പോൾ ആടിനെ കണ്ടാൽ ഏത് കാര്യത്തിനും ശക്തമായ അടിത്തറ ഉണ്ടാവും എന്നാണ് സൂചന.

നല്ല ശകുനങ്ങള്‍:

തേന്‍, കരിമ്പ്, കുതിരയെ പൂട്ടിയതേര്, രാജാവ് (അധികാരമുള്ളവര്‍, പശു, മദ്യം, ഇറച്ചി, മണ്ണ്, തീ, മൃതദേഹം, വെളുത്ത പുഷ്പം, അക്ഷതം, ചന്ദനം, നെയ്യ്, കയറിട്ട കാള, വേശ്യ സ്ത്രീ. – ഒരു വഴിക്ക് പുറപ്പെടുമ്പോള്‍ നല്ല ശകുനങ്ങളായി കണക്കാക്കുന്നവയാണ് ഇതെല്ലാം.

ദുശകുനങ്ങള്‍ (നല്ല കാര്യങ്ങള്‍ക്കിറങ്ങുമ്പോള്‍ കാണാന്‍ പാടില്ലാത്തത്)
ചാരം, വിറക്, എണ്ണ, കഴുത, ചൂല്, മുറം, ദര്‍ഭ, പോത്ത്, എള്ള്, ഉപ്പ്, കയറ്, കോടാലി, അരിവാള്‍, വിവസ്ത്ര, തലമുണ്ഡനം ചെയ്തയാള്‍, അംഗഹീനന്‍, വിധവ, പാമ്പ്, ഇരുമ്പ്, പൂച്ച, ബലിപുഷ്പം.

ഇനി യാത്ര പുറപ്പെടുമ്പോള്‍ ശ്രദ്ധിച്ചോളൂ. ഇതിലേതെങ്കിലുമൊന്നിനെ കണ്ടാണ് വീട്ടില്‍ നിന്നിറങ്ങുന്നതെങ്കില്‍ പോകുന്ന കാര്യം പൂര്‍ണമായും ശുഭകരമാകില്ല. എന്നുമാത്രമല്ല, അനര്‍ഥങ്ങള്‍ സംഭവിക്കുകയും ചെയ്യും. ഇതു കൂടാതെ, പിന്നില്‍നിന്ന് വിളിക്കുന്നതും, നില്‍ക്കാന്‍ പറയുന്നതും, ഞാനും വരുന്നുണ്ട് എന്ന് പറയുന്നതും, നിലവിളി, വഴക്ക്, എവിടെപ്പോകുന്നു എന്ന ചോദ്യവും ഉണ്ടായാല്‍ യാത്രയുടെ മംഗളഭാഗ്യം നഷ്ടപ്പെടും. ചുരുങ്ങിയ പക്ഷം മന: ശാന്തിയെങ്കിലും നഷ്ടപ്പെടും, തര്‍ക്കമില്ല. ഇതിലേതെങ്കിലും സംഭവിച്ചാല്‍ ദൂരയാത്രകള്‍ ഒഴിവാക്കുന്നതാണ് ഉചിതം.

വീട്ടില്‍ നിന്ന് യാത്ര പുറപ്പെടാന്‍ അനുയോജ്യമായ സമയങ്ങള്‍:
പ്രഭാതത്തില്‍ സൂര്യോദയം യാത്രയ്ക്ക് നല്ല സമയമാണ്. ഉച്ചയ്ക്കുള്ള പുറപ്പാട് ഒഴിവാക്കണം. ത്രിസന്ധ്യാനേരത്തുള്ള യാത്രപുറപ്പാടും മടക്കവും ഒഴിവാക്കുക. രക്തബന്ധത്തിലുള്ളവരും, ഭാര്യയും മിത്രങ്ങളും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ശുഭകാര്യങ്ങള്‍ക്ക് വീട്ടില്‍ നിന്നിറങ്ങരുത്.
രാഹുകാലം

ഓരോ ദിവസവും ഓരോ ഗ്രഹങ്ങള്‍ക്ക് ഒരു പ്രത്യേക സമയത്ത് ആധിപത്യം കല്‍പ്പിച്ചുകൊടുത്തിട്ടുണ്ട്. ഇതില്‍ രാഹുവിന് ആധിപത്യം വരുന്ന സമയമാണ് രാഹുകാലം. കലണ്ടറുകളില്‍ രാഹുകാലം രേഖപ്പെടുത്തിയിട്ടുണ്ടാവും. എന്നാല്‍ ഉദയാസ്തമയങ്ങളിലെ വ്യത്യാസം മൂലം രാഹുകാലത്തിന്റെ ആരംഭവും അവസാനവും കലണ്ടറിലേതില്‍ നിന്ന് ചെറിയതോതില്‍ വ്യത്യാസപ്പെടാനിടയുണ്ട് എന്നറിയണം.

വിഷം, സര്‍പ്പം, കാപട്യം, ചൊറി, ചിരങ്ങ്, വ്രണങ്ങള്‍, കൈവിഷം തുടങ്ങി അശുഭകാരകത്വമാണ് രാഹുവിന് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ശുഭകാര്യങ്ങള്‍ക്ക് രാഹുകാലം കൊള്ളില്ല എന്നാണ് വിശ്വാസം. എന്നാല്‍ കേരളീയ ജ്യോതിഷികളുടെ ഇടയില്‍ ഒരു നൂറ്റാണ്ടു മുമ്പു വരെ യാത്രയ്‌ക്കൊഴികെ രാഹുകാലം നോക്കുന്ന പതിവ് അത്ര സജീവമായിരുന്നില്ല എന്നതാണ് സത്യം. കേളീയര്‍ യാത്രാരംഭത്തിനു മാത്രമാണ് രാഹുകാലം പണ്ട് നോക്കിയിരുന്നത്.

രാഹുവിന് മോഷണത്തിന്റെ കാരകത്വം കൂടിയുള്ളതിനാല്‍ രാഹുകാലത്തു യാത്രയ്ക്കിറങ്ങിയാല്‍ കൊള്ളയടിക്കപ്പെട്ടേക്കാം എന്നതിനാലാണ് ദൂരയാത്രകള്‍ക്ക് രാഹുകാലം ഒഴിവാക്കിയിരുന്നത്. കേരളത്തില്‍ ശുഭകാര്യങ്ങള്‍ക്കു രാഹുകാലം പരിഗണിക്കുന്ന സമ്പ്രദായം രൂഢമൂലമാക്കിയത് ദിവാന്‍ സര്‍. സി.പി രാമസ്വാമി അയ്യരാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *