എങ്ങനെയാണ് അവളുടെ നഗ്നചിത്രം പുറത്തു പോയതെന്ന് ആർക്കും ആദ്യം മനസ്സിലായില്ല. അങ്ങനെയൊരെണ്ണം അവൾ ആര്‍ക്കും അയച്ചു കൊടു ത്തിരുന്നില്ല. അവളുടെ ഫോണിൽ ഫെയ്സ്ബുക്കോ വാട്സ്ആപ്പോ ഇല്ല. എന്നിട്ടും ആ പെൺകുട്ടിയുടെ നഗ്നഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതറിഞ്ഞ് വീട്ടുകാർ പരിഭ്രാന്തരായി. ജോലിക്കു പോകാതെ ഒരു ദിവസം മുഴുവനിരുന്ന് അവളുെട അച്ഛന് ആലോചിച്ചത് കൂട്ട ആത്മഹത്യയെക്കുറിച്ചായിരുന്നു.
പിന്നീട് ആ ചിന്ത മാറ്റി െപാലീസില്‍ പരാതി െകാടുത്തു. വിശദമായ അന്വേഷണത്തില്‍ കുറ്റവാളിയെ കണ്ടെത്തിയപ്പോള്‍ വീട്ടുകാർ െഞട്ടി. അവരെുട വീടിനടുത്തു തന്നെ മൊെെബൽ ഷോപ് നടത്തുന്ന പയ്യന്.
നവയൗവനം വന്ന്, നാള്‍തോറും വളരുന്ന തന്റെ ശരീരം കാണാന്‍ പലപ്പോഴും അവൾ മൊബൈൽ ക്യാമറയിൽ ഫോട്ടോകളെടുത്തിരുന്നു. ഉടൻ ഡിലീറ്റും ചെയ്യും. പക്ഷേ, ഫോ ൺ കേടായി നന്നാക്കാന്‍ കൊടുത്തപ്പോളാണ് പണി കിട്ടിയത്. ഡിലീറ്റ് ചെയ്ത പടങ്ങള്‍ പോലും േഫാൺ മെമ്മറിയില്‍ നിന്നു റിക്കവര്‍ ചെയ്തെടുക്കാവുന്ന േസാഫ്റ്റ്വേർ ഉപയോഗിച്ച് അവൻ ഫോട്ടോസ് വീണ്ടെടുത്തു. പിന്നെ, ഇതു വച്ചു െപണ്‍കുട്ടിയെ കുറച്ചു നാള് ഭീഷണിപ്പെടുത്തി പണം വാങ്ങി. കൂട്ടുകാരും കൂടിയിരുന്നു കണ്ടു രസിച്ചു. അവരിലൊരാള്‍ ഫോട്ടോ േസാഷ്യൽ മീഡിയയിലേക്ക് പറത്തി വിട്ടു.
ഇവിടെ െപണ്‍കുട്ടി ചെയ്യാത്ത കുറ്റത്തിനാണ് അപമാനിതയായത്. എന്നാൽ െപണ്കുട്ടികള് സ്വയം കുഴിക്കുന്ന ചതിക്കുഴികളുമുണ്ട്. തൃശൂരിലെ വീട്ടമ്മയ്ക്കു പറ്റിയ അബദ്ധം ഇങ്ങനെ. അധ്യാപികയായ അവരുെട ഭര്‍ത്താവ് വിദേശത്തായിരുന്നു. രാത്രി േനരങ്ങളിലെ വിരസതയകറ്റാനാണ് ഫെയ്സ്ബുക്കിൽ കയറിത്തുടങ്ങിയത്. സൗഹൃദപരമായി തുടര്‍ന്ന സംസാരം അതിർവരമ്പുകൾ പിന്നിട്ട് െസക്സ് തമാശകളിലേ ക്കും ഫോണ്‍ രതിയിലേക്കും തുടര്‍ന്നു വിഡിയോ ചാറ്റിേലക്കും കടന്നു. സുഹൃത്തിന്റെ തേനൂറുന്ന വാക്കുകള്‍ക്കു മുന്നില്‍ അവള് ഒന്നും മറച്ചു വച്ചില്ല.
അവരുടെ വിഡിയോ ചാറ്റ് അയാൾ രഹസ്യമായി റിക്കോർഡ് ചെയ്തിരുന്നു. അതു പറഞ്ഞ് സുഹൃത്ത് ഭീഷണികൾ മുഴ ക്കി തുടങ്ങിയപ്പോഴാണ് വീട്ടമ്മ ചതി തിരിച്ചറിഞ്ഞത്. സംഭവം പുറത്തറിയിക്കാതിരിക്കാന്‍ അവര്‍ക്കു പണം നല്‍കേണ്ടി വന്നു. പിന്നെ, അയാള്‍ ക്ഷണിക്കുന്നിടത്തേക്കെല്ലാം യാത്രകളും. കുടുംബബന്ധം തകര്‍ന്ന അവര്‍ ഇപ്പോള്‍ മാനസികരോഗ ചികിത്സാലയത്തിലാണ്. ‘സുഹൃത്ത്’ പുതിയൊരു വീശുവലയുമായി ഫെയ്സ്ബുക്കില്‍ അടുത്ത ഇരയുെട പിന്നാലെയും.
കേരളത്തില്‍ നമ്മുടെ ചുറ്റുവട്ടങ്ങളില്‍ തന്നെ നടന്ന ഈ സംഭവങ്ങള്‍ വായിക്കുമ്പോഴും ‘ഇതൊക്കെ ആര്േക്കാ എവിെടയോ സംഭവിച്ചത്, എന്റെ ജീവിതത്തില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ല’ എന്നാകും ചിന്ത. എന്നാല്‍ ഒാര്‍ക്കുക, ഇത്തരം ചതിക്കുഴികൾ എവിടെയും ആർക്കും എപ്പോഴും സംഭവിക്കാം. റോഡപകടം ഉണ്ടാകാൻ വണ്ടിയോടിക്കണമെന്നില്ലാത്തതു പോലെ ഫെയ്സ്ബുക് അക്കൗണ്ടോ സ്മാര്ട്േഫാണോ ഒ ന്നും ഇല്ലെങ്കില്‍ പോലും േസാഷ്യൽ മീഡിയയില്‍ അപകീര്‍ത്തിയുണ്ടാകാന്‍ നിമിഷങ്ങള്‍ മതി. വീടുകളിൽ വസ്ത്രം മാറുമ്പോഴും കുളിക്കുമ്പോഴും തുണിക്കടകളിലെ ഡ്രസിങ് റൂമുകളിലും േഹാട്ടലുകളിലെ ബാത്റൂമിലും ഒക്കെ മൊെെബല്‍ ക്യാമറക്കണ്ണുകള്‍ നിങ്ങളെ പിന്തുടരാം. ജാഗരൂകരാകുകയാണ് ഈ അപകടം ഒഴിവാക്കാനുള്ള ആദ്യപടി.
നിങ്ങളുടെ കൈയിലൊതുങ്ങുന്നതല്ല പ്രശ്നം എന്നു തോന്നിയാല്‍ മാതാപിതാക്കളോേടാ സ്കൂൾ അധികൃതരോടോ സ്കൂളിലെ കൗണ്‍സലര്‍മാരോടോ െെചല്ഡ്െെലന് പ്രവര്ത്തകരോേടാ വിവരം അറിയിക്കുക. മുതിര്‍ന്ന ഒരു സുഹൃത്തിേനാടും സഹായം ചോദിക്കാം. കാര്യങ്ങൾ നീണ്ടുപോകുന്നതു പ്രശ്നങ്ങൾ കൂടുതൽ വഷളാക്കും.
എല്ലാ ജില്ലയിലും െപാലീസിന്റെ സൈബർസെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. അവിടെ അല്ലെങ്കിൽ നാട്ടിൽ പൊലീസ് സ്റ്റേഷനിലോ കിട്ടാവുന്നത്ര തെളിവുകളോടെ പരാതി െകാടുക്കണം. ഭീഷണിയുയര്‍ത്തി ഫോണ്‍ വിളിച്ചിട്ടുണ്ടെങ്കില്‍, ആ നമ്പറുകൾ ട്രൂ കോളറോ മറ്റു ആപ്പുകളോ ഉപയോഗിച്ചു കണ്ടുപിടിച്ച്, വ്യക്തിയും ലൊക്കേഷനും മനസ്സിലാക്കുന്നതും പൊലീസിനെ അറിയിക്കുന്നതും നന്നായിരിക്കും.
ഫെയ്സ്ബുക്കിലൂെടയോ വാട്സ്ആപ്പിലൂടെയോ നഗ്നചിത്രം പുറത്തു വിട്ടിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവും ശേഖരിക്കണം. പേജ് പ്രൊഫൈലും വാട്സ്ആപ്പ് നമ്പരും സഹിതം സ്ക്രീൻ ഷോട്ട് എടുത്താല്‍ മതി. കാരണം, ഇതു മാത്രമാണ് നിയമത്തിനു മുന്നിൽ സമർപ്പിക്കാനാകുന്ന തെളിവ്. പ്രൊഫൈൽ ഏതു നിമിഷവും അപ്രത്യക്ഷമാകാം എന്നതുകൊണ്ട് എത്രയും വേഗം തെളിവ് എടുത്തു വയ്ക്കുക.
മോശം ചിത്രങ്ങൾ നീക്കം ചെയ്യാനും കുറ്റവാളിയെ കണ്ടുപിടിക്കാനും പൊലീസും സൈബർസെല്ലും സഹായിക്കും. അതുപോലെ സോഷ്യൽ മീഡിയയിലെ സർവീസ് പ്രൊവൈഡറോട് നേരിട്ടും പരാതിപ്പെടാം.
എത്രനേരം കൂടുതൽ ഒരു ചിത്രം വെബ്സൈറ്റിൽ നിലനിൽക്കുന്നുവോ അത്രയും അധികം അത് പ്രചരിക്കാനുള്ള സാധ്യത കൂടുതലാണ്. ആക്രമണം ഫെയ്സ്ബുക് വഴിയാണെങ്കിൽ ധൃതിയിൽ ഫെയ്സ്ബുക് അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്യരുത്. കാരണം അവർ പെട്ടെന്നു തന്നെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കാനും ചിത്രങ്ങളും വിഡിയോയും അതിൽ പോസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. പുതിയ അക്കൗണ്ട് വ്യാജമാണെന്നു ഫെയ്സ്ബുക്കിൽ റിപ്പോർട്ട് ചെയ്താലും നിലവിലുള്ള അക്കൗണ്ടാണ് ശരിയായത് എന്നാകും പ്രതികരണം. വ്യാജ അക്കൗണ്ട് നീക്കം ചെയ്യിക്കുന്നതിന് പഴയ അക്കൗണ്ട് നിലനിർത്തേണ്ടത് ആവശ്യമാണ്.
എന്തെങ്കിലും കാരണവശാൽ അശ്ലീലചിത്രങ്ങൾ നീക്കം ചെയ്യാൻ സാധിച്ചില്ലെങ്കിൽ സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ ഉപയോഗിച്ച് ആ ചിത്രങ്ങൾ ഏറ്റവും താഴേക്ക് മാറ്റാൻ സാധിക്കും. പേടിക്കുകയല്ല, ഉണർന്ന് പ്രവർത്തിക്കുകയാണ് ഈ സമയത്ത് ആവശ്യം. പ്രായപൂർത്തിയാകാത്തവരുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ സൂക്ഷിക്കുന്നതും വിതരണം ചെയ്യു ന്നതും നിയമവിരുദ്ധമാണെന്നു കൂടി അറിയുക. പോക്സോ നിയമപ്രകാരം സ്വമേധയാ കേസെടുക്കുന്നതിന് സൈബർ സെല്ലുകൾക്ക് അധികാരമുണ്ട്.
പരാതി െകാടുക്കാം, ഫെയ്സ്ബുക്കിലും
സൈബർ ബുള്ളിയിങ്, ഓൺലൈൻ പീഡനം, ഭീഷണിക ൾ ഇങ്ങനെ എന്തുതരം ശല്യവും പരാതിപ്പെടാനുള്ള ലിങ്ക് ഫെയ്സ്ബുക്കിലുണ്ട്. എല്ലാ സമയത്തും ഫെയ്സ്ബുക് ടീം പരാതി പരിഹരിക്കാൻ സന്നദ്ധരായിരിക്കും. പരാതിപ്പെടാൻ പോസ്റ്റിന്റെ ഏറ്റവും മുകളിൽ ക്ലിക്ക് ചെയ്ത് എന്തു തരത്തിലുള്ള ശല്യമാണെന്ന് തിരഞ്ഞെടുക്കുക. പരാതി റിപ്പോർട്ട് ചെയ്തുകഴിഞ്ഞാൽ അതിന്റെ തുടർ ന ടപടികൾ നിങ്ങളുടെ ഇൻബോക്സിൽ ലഭിക്കും. ആരാണ് പരാതി കൊടുത്തതെന്ന് വെളിപ്പെടുത്തില്ലെന്ന് ഫെയ്സ്ബുക് ഉറപ്പ് പറയുന്നു.
കുറ്റവാളിയെ തിരിച്ചറിയാം
പെണ്‍കുട്ടികളെ ഒാണ്െെലനിലൂെട വല വീശി പിടിക്കാനിറങ്ങുന്നവര് സൈബര്‍ കുറ്റവാളിയാണ്. പഞ്ചാര വര്‍ത്തമാനവുമായി ചാറ്റിനെത്തുന്നവരെ എപ്പോഴും സംശയത്തോെട മാത്രം കാണുക. പരിചയമില്ലാത്തവരുമായി പരമാവധി സംസാരം ഒഴിവാക്കുന്നതാണു നല്ലത്. അപരിചിതരുമായി സംസാരിക്കുമ്പോൾ താെഴ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ.
∙ സംസാരത്തിനിടയ്ക്ക് ഒരു ‘സ്പെഷൽ’ ശ്രദ്ധ നിങ്ങൾക്ക് നൽകുന്നുണ്ടോ?
∙ സുന്ദരിയാണ്, സെക്സിയാണ് എന്നെല്ലാം പുകഴ്ത്തുന്നുണ്ടോ?
∙ പരിചയപ്പെട്ട് അധികം വൈകാതെ ലൈംഗിക ഭാഷ ണത്തിലേക്ക് പോകാറുണ്ടോ?
∙ അശ്ലീല ചിത്രങ്ങളും വിഡിയോയും െഷയര്‍ െചയ്യാറുണ്ടോ… (അബദ്ധം പറ്റി എന്ന മട്ടിലാകും ഇത്തരെമാരു ചിത്രം ഇക്കൂട്ടര്‍ ആദ്യം അയയ്ക്കുക. അതിനു േസാറി പറയുകയും െചയ്യും. നിങ്ങളുെട മനസ്സിലിരുപ്പ് അറിയാനുള്ള ആദ്യ ചുവടു മാത്രമാണിത്.)
∙ സെക്സി ആയിട്ടുള്ള ചിത്രങ്ങൾ ചോദിക്കാറുണ്ടോ? അതിനു േവണ്ടി, സ്േനഹവും പരിഭവവും പ്രകടിപ്പിക്കാറുണ്ടോ…
∙ ഫെയ്സ്ബുക് മെസഞ്ചർ, വാട്സ്ആപ്പ് എന്നിവ വഴി സ്വകാര്യ സന്ദേശങ്ങൾ അയയ്ക്കാറുണ്ടോ?
∙ ഈ ബന്ധം ആരോടും പറയരുതെന്ന് വിലക്കാറുണ്ടോ? ഇതെല്ലാം ഒരു സൈബർ കുറ്റവാളിയുടെ ലക്ഷണങ്ങളാണ്. കൂടാതെ ആളാരാണെന്നു തിരിച്ചറിയാതിരിക്കാന്‍ കുറ്റവാളി സ്ഥിരമായി ഉപയോഗിക്കുന്ന നുണയാണ് ‘എന്റെ വെബ്ക്യാമറ കേടായിപ്പോയി, നിങ്ങൾക്കെന്നെ കാണാൻ സാധിക്കുന്നില്ല’ എന്നത്. ഇത്തരക്കാരെയും സൂക്ഷിക്കുക.
പരാതി നൽകിയാൽ കുറ്റവാളിയെ കൈയോടെ അഴിക്കുള്ളിലാക്കാനുള്ള സംവിധാനം നമ്മുടെ രാജ്യത്തുണ്ട്.
ഓർമിക്കൂ ഈ നമ്പറുകൾ :
ഹൈടെക് സെൽ: 9497900468
hitechcell.pol@kerala.gov.in
സംസ്ഥാന വനിത സെൽ: 0471 2338100
ചൈൽഡ് ലൈൻ: 1098 (Toll Free)