Breaking News
Home / Lifestyle / ഏറ്റവും കൂടുതൽ കാലം തീയേറ്ററുകളിൽ ഓടിയ 10 മലയാള ചിത്രങ്ങൾ!!

ഏറ്റവും കൂടുതൽ കാലം തീയേറ്ററുകളിൽ ഓടിയ 10 മലയാള ചിത്രങ്ങൾ!!

മലയാളസിനിമ വ്യവസായം ഇന്ത്യൻ സിനിമ ലോകത്തെ ചെറിയ ഇൻഡെസ്സ്ട്രീ ആണെങ്കിലും മറ്റു ഭാഷാ ചിത്രങ്ങളോട് താരതമ്യം ചെയ്യുമ്പോൾ ഏറ്റവുമധികം നിലവാരം പുലർത്തുന്നവയാണ്. പ്രേക്ഷകർക്ക് സിനിമകളോടുള്ള സ്നേഹവും സിനിമയെ അപ്പ്രോച്ച് ചെയ്യുന്ന രീതിയും വിശദീകരിക്കാനാവാത്തവയാണ്. ഉള്ളടക്കം പൊള്ളയാണെങ്കിൽ, തിയേറ്ററിൽ സിനിമ നിലനിൽക്കാൻ വളരെ പ്രയാസമാണ്, പക്ഷെ മികച്ച ചിത്രങ്ങൾ നിലനിൽക്കുകയും ചെയ്യും. മലയാളത്തിൽ ഏറ്റവും കൂടുതൽ കാലം തീയേറ്ററുകളിൽ ഓടിയ 10 ചിത്രങ്ങൾ ഇവയൊക്കെയാണ്.

1.ഗോഡ്ഫാദർ

1991ൽ പുറത്തിറങ്ങിയ ഈ സിദ്ദിഖ്‌-ലാൽ ചിത്രം 404 ദിവസമാണ് തീറ്ററുകളിൽ പ്രദർശിപ്പിച്ചത്. മുകേഷ്, എൻ.എൻ. പിള്ള തുടങ്ങിയവർ മുഖ്യവേഷത്തിൽ എത്തിയ ചിത്രം ഇന്നും പ്രേക്ഷകരെ മിനിസ്ക്രീനിലൂടെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കുടുംബവൈരാഗ്യങ്ങളുടെ കഥ പറഞ്ഞ ചിത്രം മലയാളികൾക്ക് ഒരു മുഴുനീള ചിരിച്ചിത്രം കൂടെ ആയിരുന്നു.

2.ചിത്രം

1988-ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ റീലീസ് ആയ “ചിത്രം” 366 ദിവസങ്ങൾ പ്രദർശിപ്പിച്ചു. അതുവരെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കാലം തീയറ്ററുകളിൽ പ്രദർശിപ്പിച്ച സിനിമയും ചിത്രമാണ്. ചിത്രത്തിന്‍റെ ക്ലൈമാക്സ് കാണാൻ ഇന്നും മടിക്കുന്ന പ്രേക്ഷകരുണ്ടെന്നതാണ് സത്യം. അത്രെയേറെ പ്രേക്ഷകർ സ്നേഹിച്ച കഥാപാത്രമായിരുന്നു “വിഷ്ണു” എന്ന മോഹൻലാൽ കഥാപാത്രം.

3.മണിച്ചിത്രത്താഴ്

1993 ഡിസംബർ 23ന് റീലീസായ ഈ ഫാസിൽ ചിത്രം 365 ദിവസങ്ങൾ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സൈക്കോളോജിക്കൽ ത്രില്ലർ ആയാണ് ഈ ചിത്രം വിലയയിരുത്തപ്പെടുന്നത്. താരസമ്പന്നമായിരുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രമെന്നാണ് അംഗീകരിക്കപ്പെട്ടത്.

4.ഒരു വടക്കൻ വീരഗാഥ

1989 ഏപ്രിൽ 14നു റിലീസ് ആയ ചിത്രം ഇപ്പോഴും ഒരു നിത്യവിസ്മയമായി തുടരുകയാണ്. 300 ദിവസങ്ങളിലധികം തീറ്ററുകളിൽ പ്രദർശിപ്പിച്ച ഈ ചിത്രം മമ്മൂട്ടി, എം.ടി. വാസുദേവൻ നായർ, ഹരിഹരൻ എന്നീ പ്രതിഭകൾ തീർത്ത അതുല്യ പ്രതിഭാസമാണ്. ആരോമൽ ചേകവരുടെ കഥ പറഞ്ഞ ചിത്രം ഇന്നും മലയാളികൾക്ക് അഭിമാനമാണ്. മമ്മൂട്ടി എന്ന പ്രതിഭയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു എന്നത് ചെറിയ ഒരു അംഗീകരമാണെന്ന് തോനുവിധമുള്ള പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്.

5.ഹിറ്റ്ലർ

1996ൽ പുറത്തിറങ്ങിയ സിദ്ദിഖ് ചിത്രം 300 ദിവസങ്ങളിലധികം തീയറ്ററിൽ പ്രദർശിപ്പിച്ചു. “ഹിറ്റ്ലർ മാധവൻകുട്ടി” എന്ന കഥാപത്രത്തെ മമ്മൂട്ടി അവിസ്മരണീയമാക്കിയ ചിത്രമാണ് ഇത്. തന്റെ അഞ്ചു പെങ്ങന്മാരെ ശല്യം ചെയ്യുന്ന ചെറുപ്പക്കാരെ കൈകാര്യം ചെയ്യുന്ന കുറച്ചു തണ്ടനായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 8 കോടിയോളം രൂപ കളകഷനും നേടി.

6.കിലുക്കം

1991ൽ പുറത്തിറങ്ങിയ ഈ ചിത്രം 300 ദിവസങ്ങളിലധികം തീറ്ററുകളിൽ പ്രദർശിപ്പിച്ചു. ഊട്ടിയുടെ മനോഹരിതയിൽ ഒരുക്കിയ ഈ ചിത്രം ഒരു മുഴുനീള കോമഡി എന്റർടെയിനർ ആയിരുന്നു. ചിത്രം 5 കോടിയോളം രൂപ കളകഷനും നേടി. മോഹൻലാൽ, ജഗതി,രേവതി, തിലകൻ എന്നിവർ കഥാപത്രങ്ങളെ അനശ്വരമാക്കി.

7.ആകാശദൂത്

1993ൽ റിലീസായ ഈ സിബി മലയിൽ ചിത്രം 250ൽ അധികം ദിവസങ്ങൾ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു. ഈ ചിത്രം കണ്ട് ഒരു നിമിഷമെങ്കിലും ഒന്നു കരയാത്ത പ്രേക്ഷർ ഉണ്ടാവില്ല. മുരളീ, മാധവി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം 4 കുഞ്ഞുങ്ങളുടെ അമ്മയും വിധവയും ആയ ലുക്കിമിയ രോഗിയുടെ കഥപറഞ്ഞ ചിത്രമാണ്‌.

8.തേന്മാവിൻ കൊമ്പത്ത്

1994 മേയ് 13ന് റിലീസായ “തേന്മാവിൻ കൊമ്പത്ത്” മറ്റൊരു പ്രിയദർശൻ-മോഹൻലാൽ കോംബോ ആയിരുന്നു. 193 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം 250 ദിവസങ്ങൾ തീറ്ററുകളിൽ പ്രദർശിപ്പിച്ചു. ഈ സിനിമയെപ്പറ്റി ഓർക്കുമ്പോൾ തന്നെ പലർക്കും മോഹൻലാലിനെ മരത്തിൽ കെട്ടിയിട്ടിരിക്കുന്ന രംഗമായിരിക്കും ഓർമ വരുന്നത്. കവിയൂർ പൊന്നമ്മ, നെടുമുടി വേണു എന്നിവർ മുഖ്യ കഥാപത്രങ്ങളായ ചിത്രം, ആ വർഷത്തെ ഏറ്റവും കളകഷൻ നേടിയ മലയാള ചിത്രവുമായി.

9.കിരീടം

1989ൽ റിലീസായ ഈ സിബി മലയിൽ ചിത്രം 250 ദിവസങ്ങളിലാണ് തീയേറ്റർ പ്രദർശനങ്ങൾ പൂർത്തിയാക്കിയത്. ചിത്രത്തിന്റെ പേര് കേൾക്കുമ്പോൾതന്നെ “കണ്ണീർ പൂവിന്റെ കവിളിൽ തലോടി” എന്ന ഗാനമാണ് പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടി എത്തുന്നത്. ഒരു ചെറുപ്പകരന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങളിലേറ്റ വിള്ളലുകളും, ദയനീയ അവസ്‌ഥയും പറഞ്ഞ ചിത്രം ഇന്നും മലയാളി പ്രേക്ഷകർക്കൊരു വിങ്ങലാണ്.

10.പപ്പയുടെ സ്വന്തം അപ്പൂസ്

1992ൽ പുറത്തിറങ്ങിയ ഈ മമ്മൂട്ടി-ഫാസിൽ ചിത്രം 200ൽ അധികം ദിവസങ്ങളിലാണ് പ്രദർശനം നടത്തിയത്. ഭാര്യയുടെ വിയോഗത്തെ തുടർന്നു ഡിപ്രെഷനിലായ ഒരു വ്യക്തിയുടെയും അദ്ദേഹത്തിന്റെ മകന്റെയും ബന്ധത്തെ പറ്റിയും പറഞ്ഞ ചിത്രം പ്രേക്ഷകർക്ക് ഇന്നുമൊരു തീരാനൊമ്പരമാണ്. മികച്ച ബോക്സോഫീസ് കളകഷനും ചിത്രം നേടി.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *