Breaking News
Home / Lifestyle / വിശപ്പിന്‍റെ വിളിയുടെ വിളിപ്പാടകലെപ്പോലും ചെല്ലാത്ത നാമെന്തറിയുന്നു.

വിശപ്പിന്‍റെ വിളിയുടെ വിളിപ്പാടകലെപ്പോലും ചെല്ലാത്ത നാമെന്തറിയുന്നു.

വിശപ്പിന്‍റെ വിളി

ഒരു വ്യക്തിയുടെ ഏറ്റവും വലിയ വേദന വിശപ്പാണ്. ഭക്ഷണമാണ് വലിയ ആവശ്യം. ഒരാളെ ഭക്ഷിപ്പിക്കുന്നതിനേക്കാള്‍ വലിയ പുണ്യകര്‍മമില്ല. വിശപ്പിന്‍റെ വേദന എല്ലാവരുമറിയണം. എങ്കില്‍ വിശന്നു വലയുന്ന സഹജീവികളോടു സഹതാപവും വിശപ്പടക്കാന്‍ ആഹാരം നല്‍കുന്ന സ്രഷ്ടാവിനോടു നന്ദിബോധവും മനസ്സില്‍ ജന്മം കൊള്ളും. അനുഭവജ്ഞാനമാണ് ഏറ്റവും വലിയ ജ്ഞാനം. പക്ഷേ, കുടല് വറ്റിച്ച് കരളു കത്തിച്ച് സകല സിരകളെയും തളര്‍ത്തിയുറക്കുന്ന വിശപ്പിന്‍റെ വേദന അറിയാത്തവര്‍ ഇതെങ്ങനെ അനുഭവിക്കും?

ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി തെരുവ് നായകളോടും കാക്കകളോടും പൊരുതി അവശിഷ്ടങ്ങള്‍ ആർത്തിയോടെ വാരി വലിച്ച് കഴിക്കുന്ന തെരുവ് സന്തതികള്‍,ഹോട്ടലുകളില്‍ നിന്നും മറ്റും നിക്ഷേപിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍ ആഹാരമാക്കാന്‍ ചാവാലി പട്ടികളുള്‍ക്കൊപ്പം കാത്തിരിക്കുന്ന മനുഷ്യകോലങ്ങള്‍, വയറിൽ തട്ടി ഭിക്ഷ യാചിക്കുന്ന അനാഥ ബാലികാബാലകന്മാർ,

ട്ടിയ വയറിനെ കെട്ടിപ്പിടിച്ചു നേരം വെളുപ്പിക്കുന്നവര്‍ , ഒരു ദിന മെങ്കിലും വയറുനിറച്ചുറങ്ങാന്‍ കൊതിക്കുന്നവര്‍. അവരുടെ സ്ഥാനത്ത് ഒരു നിമിഷം ‘ഞാൻ’ ആയിരുന്നെങ്കില്‍ എന്ന് ചിന്തിക്കുക. സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞു. ലോകത്തിനു മുന്നില്‍ നമ്മുടെ രാജ്യം ഒരുപാട് വളര്‍ന്നിരിക്കുന്നു. വിശന്നു കരയുന്ന കുറെ മനുഷ്യര്‍ നമ്മുടെ കണ്‍മുന്നില്‍ ഇപ്പോഴും നില്‍ക്കുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *