ബൊളീവിയന്‍ യാത്രയ്ക്കിടയില്‍ കൂട്ടബലാത്സംഗത്തിനിരയായ ബ്രിട്ടീഷ് വനിതയ്ക്ക് നീണ്ടനാളത്തെ നിയമ പോരാട്ടത്തിനൊടുവില്‍ നീതി. തനിച്ച് ബൈക്കില്‍ ലോക പര്യടനത്തിനിറങ്ങിയ വസിലിസ കൊമറോവാണ് തനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ തളര്‍ന്ന് വീണ് പോകാതെ ശക്തമായി പോരാടി തനിക്ക് അര്‍ഹതപ്പെട്ട നീതി നേടിയെടുത്തിരിക്കുന്നത്.
വിദേശപര്യടനത്തിനിടെ കൊള്ളയടിക്കപ്പെടുകയും ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെടുകയും ചെയ്ത വസിലിസയെ അക്രമി സംഘം ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. പിന്നീട് യുവതി തന ിച്ച് നടത്തിയ ഒരു വര്‍ഷം നീണ്ട നിയമപോരാട്ടത്തിലാണ് മുഴുവന്‍ പ്രതികളെയും കീഴടക്കിയത്. തീര്‍ത്തും അപരിചിതമായ ഒരു ദേശത്ത് അപരിചിതരായ അക്രമിസംഘത്തെ തനിയെ കണ്ടെത്തുകയും നിയമയുദ്ധം നടത്തി 42 വര്‍ഷത്തെ തടവ് നേടിക്കൊടുക്കാനും യുവതിക്കായി. ശിക്ഷ ഉറപ്പാകും വരെ ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ തങ്ങുകയും ചെയ്തു.
ബ്രിട്ടീഷ് ബൈക്ക് റൈഡറായ വസിലിസ കോമറോവാണ് ലോകത്തിന്റെ കൈയ്യടി മുഴുവന്‍ നേടി ധീരവനിതയെന്ന് തെളിയിച്ചിരിക്കുന്നത്. റഷ്യയില്‍ നിന്നും ബ്രിട്ടനിലേക്ക് ചേക്കേറുകയും അവിടുത്തെ പൗരത്വം പിന്നീട് സ്വീകരിക്കുകയും ചെയ്ത ഈ 27 കാരി ബൊളീവിയയിലൂടെ നടത്തിയ യാത്രയ്ക്കിടയില്‍ ചതുപ്പുനിലത്ത് ടെന്റില്‍ കഴിയുമ്പോഴായിരുന്നു അക്രമത്തിന് ഇരയായത്. കൂട്ട ബലാത്സംഗത്തിനും കവര്‍ച്ചയ്ക്കും ഇരയാക്കിയ ശേഷം തന്നെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ അജ്ഞാത അക്രമികളെ ഒരു വര്‍ഷത്തോളം ആ രാജ്യത്ത് താമസിച്ച് കണ്ടു പിടിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരികയായിരുന്നു ഇവര്‍.
ഹോണ്ടാ ടൊര്‍ണാഡോ 250 ബൈക്കില്‍ ഉലകം ചുറ്റാനിറങ്ങിയ കൊമറോവ 14 മാസം നീണ്ട യാത്രയ്ക്കിടയില്‍ ലാറ്റിനമേരിക്കയില്‍ ചിലിയില്‍ നിന്നും അലാസ്കയിലേക്ക് പോകുമ്പോള്‍ കഴിഞ്ഞ ജൂണിലായിരുന്നു ആക്രമിക്കപ്പെട്ടത്. പാറ്റഗോണിയ, അര്‍ജന്റീന എന്നിവിടങ്ങള്‍ വഴി 6,000 മൈലുകളോളം പിന്നിട്ടായിരുന്നു ബൊളീവിയയിലേക്ക് കടന്നത്. അതാതുരാജ്യങ്ങളിലെ ഗതാഗത നിയമങ്ങള്‍ പാലിച്ച് കിട്ടുന്ന ഭക്ഷണം കഴിച്ച് ആള്‍പാര്‍പ്പില്ലാത്ത തീര്‍ത്തും ഒറ്റപ്പെട്ട പ്രദേശത്ത് രാപാര്ത്തായിരുന്നു കൊമറോവയുടെ യാത്ര. ഇതിനിടയൊണ് ദുരന്തം തേടിയെത്തിയത്.
തന്നെ ക്രൂരമായി പീഡിപ്പിച്ച നരാധമന്മാരെ നിയമത്തിന്റെ വഴിയില്‍ ശിക്ഷയിലേക്ക് നയിക്കും വരെ ലാറ്റിനമേരിക്ക വിടാന്‍ ഈ യുവതി കൂട്ടാക്കിയില്ല. സോളോ മോട്ടോര്‍ സൈക്കിള്‍ ടൂറില്‍ കമ്പമുണ്ടായിരുന്ന യുവതിയെ കഴിഞ്ഞ വര്‍ഷം മൂന്നംഗ സംഘം കഴുത്തിലും മാറിലും വയറ്റിലും മാരകായുധങ്ങള്‍ വെച്ച് ഭീഷണി മുഴക്കിയായിരുന്നു കൊള്ളയടിക്കുകയും ബലാത്സംഗം ചെയ്യുകയും ടെന്റില്‍ ഉപേക്ഷിച്ച് മുങ്ങുകയും ചെയ്തത്.
പിന്നീട്, കഴിഞ്ഞമാസമാണ് 26 കാരന് ജോസ് ഗംഗോറ, 24 കാരന് യെറി യെമാക്കാലേ, 30 കാരന് ഫാബിയോ ബസന് എന്നിവരെ ആക്രമണ ശേഷം ഇര മുഖാമുഖം കണ്ടത്. എല്ലാവര്ക്കും കോടതി 42 വര്‍ഷം തടവാണ് ശിക്ഷിച്ചത്. ബൊളീവിയയില്‍ നിയമപോരാട്ടത്തിന് ബ്രിട്ടീഷ് കോണ്‍സുലേറ്റ് സകല സഹായങ്ങളും നല്‍കിയിരുന്നു. അനേകം പ്രതിസന്ധികളെ തരണം ചെയ്തായിരുന്നു കൊമറോവ ഒടുവില്‍ വിജയം നേടിയത്്. ബൊളീവിയ വിടാന്‍ പലരും ഉപദേശിച്ചെങ്കിലും പോരാട്ടം തുടരാനായിരുന്നു തന്റെ തീരുമാനം. ജീവനോടെ രക്ഷപ്പെട്ടത് തന്നെ ഇത്തരം കാര്യം ഇനിയും സംഭവിക്കാതിരിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ വേണ്ടിയാണെന്ന് തന്നോട് തന്നെ പറഞ്ഞു കൊണ്ടിരുന്നെന്നും അവര്‍ പറഞ്ഞു.
സാന്‍ ബോര്‍ജാ കോടതിയില്‍ രണ്ടു ദിവസമാണ് വിചാരണ നടന്നത്. ഇതില്‍ ഗംഗോറയ്ക്ക് കിട്ടിയത് ബലാത്സംഗത്തിന് മാത്രം 25 വര്‍ഷം തടവായിരുന്നു. മോഷണത്തിന് പത്തു വര്‍ഷത്തെ തടവും ലഭിച്ചു. യുവാകാലേയ്ക്ക് ബലാത്സംഗത്തിന് കൂട്ടാളിയായതിന് 10 വര്‍ഷം തടവും മോഷണത്തിന് എട്ടു വര്‍ഷവും കിട്ടി. ബലാത്സംഗത്തിന് സഹായിച്ചതിന് ബസാന് ഏഴര വര്‍ഷം തടവാണ് വിധിച്ചിരിക്കുന്നത്.